Episode · Chat Masala | All About Food | Mathrubhumi Podcast
പച്ചവെള്ളമോ, കഞ്ഞിവെള്ളമോ ! ദാഹം മാറ്റാൻ ഏറ്റവും നല്ലതേത് ? | Podcast
19 Apr 2024 · 23 min
Episode · Chat Masala | All About Food | Mathrubhumi Podcast
19 Apr 2024 · 23 min
വേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്‌റ്റോസും മലയാളികള്‍ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ജനപ്രിയമായ പാനീയമായങ്ങളെക്കുറിച്ചാണ് ഇന്ന് ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
by Mathrubhumi · Malayalam · Food & Cooking
നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്. അത്തരം കഥകളാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ചാറ്റ് മസാലയില
S2 · E2 · 18 Aug 2026 · 19 min
ഭക്ഷണം കഴിക്കുക എന്നത് വിശപ്പ് മാറ്റാനുള്ള ഒരു കാര്യം മാത്രമല്ല… ചിലർക്ക് അത് ഒരു വികാരമാണ്, ചിലർക്ക് ഒരു ശീലമാണ്, മറ്റുചിലർക്ക് ഒരു ആഘോഷം തന്നെയാണ്! Chat Masala with Akhil Sivanand & Shinoyയുടെ ഈ എപ്പിസോഡിൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ വിശേഷങ്ങളിലൂടെയാണ് യാത്ര. ഒരാൾക്ക് 45 മിനിറ്റിൽ അഞ്ച് ഫുൾ മട്ടൻ ബിരിയാണി കഴിക്കാൻ കഴിയുമോ? ഒരാൾക്ക് ഒറ്റയിരിപ്പിൽ എത്ര ഇഡ്ഡലി കഴിക്കാം? ബിരിയാണി, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട, മാമ്പഴം തുടങ്ങിയവയുടെ തീറ്റ മത്സരങ്ങളും , വിചിത്രമായ ഭക്ഷണം കഴിക്കുന്ന രീതികളും ഇവിടെ ചർച്ചയാകുന്നു. അതിനൊപ്പം, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതികൾ എങ്ങനെ മാറി? സോഷ്യൽ മീഡിയയും ഫുഡ്…
6 Aug 2026 · 21 min
വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് 🥚 ദിവസവും പ്രോട്ടീൻ എത്ര പ്രധാനമാണ്? 🌾 ഫൈബർ അടങ്ങിയ ഭക്ഷണം എന്തിന് ശീലമാക്കണം? ⚖️ 80/20 റൂൾ എന്താണ്? ആരോഗ്യകരമായ ഭക്ഷണവും ഇഷ്ടമുള്ള ഭക്ഷണവും എങ്ങനെ ബാലൻസ് ചെയ്യാം? 🏋️ ജിമ്മിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ? സ്ഥിരതയ്ക്ക് എന്തുകൊണ്ട് കൂടുതൽ പ്രാധാന്യമുണ്ട്? 🍬 പഞ്ചസാരയും മൈദ പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും എങ്ങനെ പതിയെ കുറയ്ക്കാം?സ്വന്തം അനുഭവങ്ങളും…
29 May 2024 · 25 min
മാങ്ങാ,ചക്ക, പയര്‍,വെണ്ടയ്ക്ക, പാവയ്ക്ക, മീന്, ഇറച്ചി, തുടങ്ങി ചോറ് വരെ കയ്യില്‍ കിട്ടുന്നതെല്ലാം വേനല്‍ക്കാലത്ത് ഉണക്കിസൂക്ഷിക്കുന്ന ശീലം മലയാളിക്കുണ്ട്. വറ്റലുകളായും കൊണ്ടാട്ടങ്ങളായും നാലുമണിപലഹാരങ്ങളായും ഈ ഉണക്കലുകള്‍ മഴക്കാലത്ത് കറുമുറെ കൊറിക്കാനായി നമ്മുടെ ഡൈനിങ് ടേബിളില്‍ എത്തും. വേനല്‍ക്കാലത്തേക്കായി ഭക്ഷ്യവിഭവങ്ങള്‍ ഇങ്ങനെ ഉണക്കിസൂക്ഷിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. പഞ്ഞമാസക്കാലത്തേക്കൊരു കരുതിവയ്ക്കല്‍. തകര്‍ത്ത് പെയ്യുന്ന മഴനോക്കിയിരുന്ന കറുമുറെ കൊറിയ്ക്കുന്ന ഉണക്കല്‍ വിഭവങ്ങളുടെ വിശേഷങ്ങളുമായി ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ഒപ്പും അഞ്ജന…
3 Apr 2024 · 30 min
വിണ്ടുമൊരു റംസാന്‍ മാസം എത്തിയിരിക്കുന്നു. വിശ്വാസത്തിന്റേയും വ്രതശുദ്ധിയുടേയും നാളുകള്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒപ്പം രുചികളുടെയും ആഘോഷമാണ് ഓരോ വര്‍ഷത്തേയും ചെറിയപെരുന്നാള്‍. റംസാന്‍ രുചി വിശേഷങ്ങളാണ് ഇത്തവണ ചാറ്റ് മസാലയില്‍. മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റര്‍മാരായ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദനുമൊപ്പം വിശേഷങ്ങളുമായി അഫീഫ് മുസ്തഫയും ഖദീജ മൈമൂനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.
30 Jan 2024 · 28 min
കല്യാണ ചെക്കനും പെണ്ണും കഴിഞ്ഞാല്‍ പിന്നെ കല്യാണ വീട്ടിലെ പ്രധാന ആകര്‍ഷണ ഘടകം അവിടുത്തെ ഫുഡാണ്. കല്യാണത്തലേന്ന് വിളമ്പുന്ന കായത്തോട് ഉപ്പേരിയാണെങ്കില്‍പ്പോലും അതിന് പോലും അസാധ്യ രുചി തീര്‍ക്കുന്ന മാജിക്ക് എന്തായിരിക്കും ? കല്യാണങ്ങള്‍ ന്യൂജനറേഷന്‍ ആയപ്പോള്‍ ആഹാരവും അത് വിളമ്പുന്ന രീതിയും പതിയെ ന്യുജനറേഷനായി. കല്യാണവീട്ടിലെ രുചിയോര്‍മ്മകളെക്കുറിച്ചുള്ള കൊതിയൂറുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അഖില്‍ ശിവാനന്ദും ഷിനോയ് മുകുന്ദനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : എസ്.സുന്ദര്‍
24 Jan 2024 · 23 min
മലയാളികളുടെ മനസ്സിലും തീന്‍ മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്. പുഴുക്കായും കുമ്പിളപ്പമായും,ചിപ്‌സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ്ചാരിമേളം തീര്‍ക്കുന്ന ചക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.
7 Oct 2026 · 20 min
ചീര മുതൽ പത്തില വരെ മലയാളിയുടെ അടുക്കളയിൽ നിന്ന് പതിയെ മറയുന്ന ഇലക്കറികളുടെ രുചിയും നാട്ടറിവുകളും തേടി അഖിൽ ശിവാനന്ദും ഷിനോയിയും. ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ
23 Sep 2026 · 17 min
Importance of staying hydrated during hot summer days, Infusing water with cucumber, mint, and lemon for flavor, Traditional Kerala buttermilk (morru/saambaram) as a natural coolant, Easy homemade ingredients like ginger, green chilies, and curry leaves, Featured in the lifestyle discussion show Chat Masala ചൂടാണ്… പുറത്തേക്ക് ഇറങ്ങിയാൽ സൂര്യൻ നമ്മളെ വറുക്കുന്ന അവസ്ഥ! 🥵രാവിലെ കുളിച്ചിറങ്ങി കുറച്ചുസമയം കഴിഞ്ഞാൽ വീണ്ടും കുളിക്കണമെന്ന് തോന്നുന്ന ചൂട്. അപ്പോൾ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് കുടിക്കുക എന്നതാണ് പലരുടെയും ആദ്യ പരിഹാരം. ചൂടിനെ നേരിടാൻ അടുക്കളയിൽ നിന്ന് തന്നെ കിട്ടുന്ന ചെറിയ…
16 Sep 2026 · 18 min
ചായയാണോ കാപ്പിയാണോ? ☕️രാവിലെ എഴുന്നേറ്റാൽ ആദ്യം കട്ടൻ കാപ്പി വേണമെന്ന് പറയുന്നവർ… ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ചായ ഇല്ലെങ്കിൽ ദിവസം പൂർത്തിയാകില്ലെന്ന് പറയുന്നവർ… ടേസ്റ്റ് ഓരോരുത്തർക്കും ഓരോ കഥയാണ്!ഫിൽറ്റർ കോഫിയിലെ 80:20 ബ്ലെൻഡ് മുതൽ മസാല ചായ, ലെമൺ ടീ, പാൽപ്പൊടി ചേർത്ത ചായ വരെ എത്തുമ്പോൾ ചർച്ച രുചിയുടെ ലോകത്തേക്ക് മാറുന്നു.വീട്ടിലെ ചായയാണോ ചായക്കടയിലെ ചായയാണോ മികച്ചത്? ഒരു നല്ല കാപ്പിയുടെ ‘മിനിമം ഗ്യാരണ്ടി’ ഉണ്ടോ? ട്രെയിനിലെ ചായയ്ക്ക് എന്താണ് ആ പ്രത്യേക കഥ? 😄അഖിൽ സിവാനന്ദനും ഷിനോയ് മുകുന്ദനും ചായയും കാപ്പിയും കുടിച്ചുകൊണ്ട് സംസാരിക്കുന്ന Chat Masala കേൾക്കാം. ☕️🎙️നിങ്ങളുടെ ഫേവറിറ്റ് ചായ/കാപ്പി…
S2 · E3 · 2 Sep 2026 · 14 min
ഓണസദ്യ കഴിഞ്ഞു… ഫ്രിഡ്ജിൽ കറികൾ നിറഞ്ഞു… ഇനി എന്ത് ചെയ്യും? കളയുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ചാലോ — ബാക്കിയാകുന്ന ഭക്ഷണത്തിന് ഒരു പുതിയ രൂപം കൊടുക്കാൻ പറ്റിയാലോ? സദ്യയിലെ ബാക്കിയാകുന്ന കറികൾ ചേർത്ത് ഉണ്ടാക്കുന്ന ‘പഴം കൂട്ടാൻ’ മുതൽ ഇഡ്ഡലി കൊണ്ട് ഉപ്പുമാവ്, പുട്ട് കൊണ്ട് പുതിയ വിഭവങ്ങൾ, ബാക്കിയാകുന്ന ചോറ് കൊണ്ട് ഉള്ളിച്ചോറ്, തക്കാളിച്ചോറ്, പക്കോട തുടങ്ങി നമ്മുടെ വീടുകളിലും നാട്ടുവഴക്കങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട് leftover food ideas ഉണ്ട്.ഭക്ഷണം പാഴാക്കാതെ, ബാക്കിയുള്ളതിനെ പുതിയൊരു രുചിയാക്കി മാറ്റുന്ന മലയാളിയുടെ അടുക്കളക്കഥകളാണ് *Chat Masala with Akhil Sivanand & Shinoy* ഇത്തവണ ചർച്ച…
Every episode of Chat Masala | All About Food | Mathrubhumi Podcast →