Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode notes

മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

by Dr. Chinchu C · Malayalam · Health

മനസ്സിനെ പറ്റിയും മനശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം. നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.

More from മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

  1. 12 Aug 2026 · 10 min

    വെറും സംസാരം മാത്രമല്ല | Social Communication ft. Dwitheeya P

    Social Communication അഥവാ സാമൂഹ്യ ആശയവിനിമയം എന്താണെന്നും, അതിന് മാനസികാരോഗ്യവുമായി ഉള്ള ബന്ധവും ദ്വിതീയ പാതിരമണ്ണ വിശദീകരിക്കുന്നു.

  2. 28 Jul 2026 · 15 min

    പൗലോ കൊയ്ലോ പറ്റിച്ചോ? Manifestation and Law of Attraction

    Manifestation, Law of Attraction തുടങ്ങിയ വാക്കുകൾ നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഒരുപാടു പേർക്ക് ഇവയൊക്കെ ഉപയോഗപ്പെടുന്നു എന്നും കേൾക്കുന്നു. മനശാസ്ത്രം എന്താണ് പറയുന്നത് എന്നു നോക്കാം.

  3. S3 · E1 · 2 Jan 2026 · 15 min

    പ്രായമായവർ ഇന്റർനെറ്റിൽ വഴിതെറ്റുന്നത് എന്തുകൊണ്ട് | Elderly and Misinformation

    പ്രായമായവർ പലരും ഇന്റർനെറ്റിൽ കാണുന്ന എന്തും എളുപ്പത്തിൽ വിശ്വസിക്കുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടെങ്കിലും പ്രായമായവർക്ക് ചില ബലഹീനതകൾ അധികമായി ഉണ്ടാവാം. അത്തരം സാധ്യതകളെ പറ്റിയാണ് ഈ എപ്പിസോഡ്

  4. S3 · E1 · 31 Jan 2025 · 12 min

    സ്നേഹത്തിന് പല ഭാഷകൾ? The theory of Love Languages

    This episode discusses the hypothesized love languages and the status of empirical research on them.

  5. S3 · E1 · 31 Aug 2023 · 14 min

    ശോഭ ചിരിക്കുന്നില്ലേ? | Mandela Effect

    "ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.

  6. S2 · E25 · 2 Jun 2023 · 15 min

    കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching

    ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ. XnVRxWvempeI74Zy9Ml8

  7. S2 · 31 Dec 2022 · 16 min

    ഈ വർഷം നന്നാവണം| New Year Resolutions and their Psychology

    ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.

  8. S2 · 19 Dec 2022 · 7 min

    മാപ്പു പറച്ചിലുകൾ ft Dwitheeya Pathiramanna

    തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു

  9. S2 · 14 Dec 2022 · 13 min

    ആർത്തവ കാല പ്രശ്നങ്ങൾ | PMS and PMDD

    നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.

  10. S2 · 9 Aug 2022 · 11 min

    താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna

    നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.

Every episode of മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health →

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play