Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Truecopy THINK - Malayalam Podcasts

C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക

6 Oct 2026 · 1 hr 23 min

Play episode WhatsApp Download

Episode notes

സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത് എന്നും വിശദമായും വിമർശനാത്മകമായും ചർച്ച ചെയ്യുന്നു.കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം. മൂന്നാം ഭാഗം.

Podcast

Truecopy THINK - Malayalam Podcasts

Truecopythink · Society & Culture · Malayalam

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

More from Truecopy THINK - Malayalam Podcasts All episodes →

  1. 11 Oct 2026 · 8 minNew

    ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി

    അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.

  2. 10 Oct 2026 · 14 minNew

    മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ?

    മെ സ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?

  3. 9 Oct 2026 · 22 min

    കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ?

    ക ളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില്ല. എന്താണ് റയലിന്റെ റിയൽ പ്രശ്നം? രാഹുൽ വി കൃഷ്ണൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വയസ്സുള്ള അക്കാദമി പ്ലേയർ ജെ ജെ ഗബ്രിയേൽ സീനിയർ ടീമിൽ കളിക്കണം എന്ന് ഡിമാന്റ് ചെയ്ത് ക്ലബ് വിടാൻ ഒരുങ്ങുന്നത്…

  4. 8 Oct 2026 · 9 min

    ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ?

    വ നിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

  5. 7 Oct 2026 · 12 min

    ‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ?

    'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം: ആദിൽ മുഹമ്മദ് സെയ്ദ് എഴുതിയ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ് കേള്‍ക്കാം.

  6. 5 Oct 2026 · 40 min

    KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്?

    KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.

  7. 4 Oct 2026 · 59 min

    ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം

    കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി. മോഹൻ, കെ. കണ്ണൻ.

  8. 3 Oct 2026 · 11 min

    നാർസിസിസം

    നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.

  9. 2 Oct 2026 · 13 min

    ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി

    രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.

  10. 1 Oct 2026 · 56 min

    രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം

    മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാലത്തെയും പ്രിയപ്പെട്ട ഈണങ്ങൾ സൃഷ്ടിക്കപ്പെട്ട അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച്, യേശുദാസിനെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളും, അദ്ദേഹത്തിന്റെ അപാരമായ ആലാപന മികവും രമേഷ് നാരായണൻ ഈ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play