Episode notes
ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ലോകത്ത് എല്ലാ ക്രിക്കറ്റ് കാണികളുടെയും രണ്ടാമത്തെ ടീം ഇന്നും വെസ്റ്റ് ഇൻഡീസ് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കോഹ്ലിയും രോഹിത്തുമുള്ള ഇന്ത്യയുമായി ഇപ്പോൾ തുടങ്ങുന്ന കളിയിൽ എന്തെങ്കിലും സാധ്യത ഉണ്ടോ വിൻഡീസിന്? ഫുട്ബോൾ: നാഷൻസ് ലീഗിൽ ജർമനിയുടെ Klopp-നും നെതർലാൻഡ്സിന്റെ Xavi-ക്കും സമനിലത്തുടക്കം. എന്നാൽ മുന്തൂക്കം നെതർലൻഡ്സിന്. റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നം നടക്കുമോ? കേരള ഫുട്ബോൾ രക്ഷപ്പെടും, പക്ഷേ…
Truecopy THINK - Malayalam Podcasts
by Truecopythink · Malayalam · Society & Culture
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
More from Truecopy THINK - Malayalam Podcasts
-
2 Oct 2026 · 13 min
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.
-
1 Oct 2026 · 56 min
രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം
മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാലത്തെയും പ്രിയപ്പെട്ട ഈണങ്ങൾ സൃഷ്ടിക്കപ്പെട്ട അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച്, യേശുദാസിനെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളും, അദ്ദേഹത്തിന്റെ അപാരമായ ആലാപന മികവും രമേഷ് നാരായണൻ ഈ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു.
-
28 Sep 2026 · 22 min
പ്രായം വെറുമൊരു നമ്പറല്ല ഡിപ്രഷന് പ്രായമില്ല
പ്രാ യമായവരിലെ ഡിപ്രഷൻ തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണയാണ്. ചികിത്സ സാധ്യമാവുമ്പോഴും പലപ്പോഴും പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോവുന്നു എന്നതാണ് പ്രശ്‌നം. മനസ്സിൻ്റെ മനോജ് ഡോക്ടർ പരമ്പര തുടരുന്നു.
-
25 Sep 2026 · 1 hr 26 min
ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്‌നേഹജ് ശ്രീനിവാസൻ പറയുന്നു
ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീർഘാഭിമുഖത്തിൽ. ക്വിസ്സിംഗിൻ്റെ ചരിത്രവും കൗതുകങ്ങളും പങ്കുവെക്കുന്നു. ഒപ്പം അറിവും വിവരവും എങ്ങനെ ആനന്ദത്തിൻ്റെയും ഗെയിമിങ്ങിൻ്റെയും കലയുടേയും സമ്മേളനമായി മാറുന്നു എന്നും കേരളത്തിൽ ക്വിസ്സിങ്ങിൻ്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നും സംസാരിക്കുന്നു.
-
24 Sep 2026 · 12 min
അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ?
രോ ഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി ഉപേക്ഷിക്കുകയാണ്. പകരം പാർത്ഥിവ് പട്ടേൽ വരുമോ? ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തോൽവി ഗാഥ മൂന്നാം സീസണിലും നിറഞ്ഞ സദസ്സിനു മുന്നിൽ ഓടിയപ്പോൾ മാനേജ്മെൻ്റ് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റാൻ തീരുമാനിക്കുന്നു. ധോണി, കാൽ നൂറ്റാണ്ടുകാലത്തെ പ്രിയ സുഹൃത്ത് സഹീർ ഖാനെ ഹെഡ് കോച്ചായി കൊണ്ടു വരുന്നു, രക്ഷപ്പെടുമോ CSK? തിങ്ക് സ്പോർട്ടിൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച…
-
23 Sep 2026 · 38 min
തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?
“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു. ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.
-
11 Oct 2026 · 8 minNew
ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി
അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.
-
10 Oct 2026 · 14 minNew
മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ?
മെ സ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?
-
9 Oct 2026 · 22 minNew
കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ?
ക ളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില്ല. എന്താണ് റയലിന്റെ റിയൽ പ്രശ്നം? രാഹുൽ വി കൃഷ്ണൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വയസ്സുള്ള അക്കാദമി പ്ലേയർ ജെ ജെ ഗബ്രിയേൽ സീനിയർ ടീമിൽ കളിക്കണം എന്ന് ഡിമാന്റ് ചെയ്ത് ക്ലബ് വിടാൻ ഒരുങ്ങുന്നത്…
-
8 Oct 2026 · 9 min
ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ?
വ നിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
