Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 1, Episode 63 · desertree malayalam stories

ഭാവഗായിക | എഴുത്ത് വിരോധാഭാസൻ | വായന സൂനജ | മലയാളം കഥ | Malayalam Story

22 Dec 2020 · 21 min

Play episode WhatsApp Download

Episode notes

വിരോധാഭാസനെന്ന തൂലികാനാമത്തിൽ വേറിട്ട രചനകൾ നടത്തുന്ന അജി. എ. യുടേതാണ് 'ഭാവഗായിക' എന്ന കഥ. ഒന്നര വ്യാഴവട്ടം പൂർത്തിയാക്കിയ പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെയും ചിന്തകളുടെയും ബഹിർസ്ഫുരണങ്ങൾ വിരോധാഭാസന്റെ കഥകളിൽ തെളിഞ്ഞുകാണാം. പുസ്തകങ്ങള്‍ : ചില ചന്തി ചിന്തകള്‍ (2015) വികൃതിവിശേഷങ്ങള്‍ (2018) , ആനുകാലിക അച്ചടി മാധ്യമങ്ങളിലും സമാഹാരങ്ങളിലും കഥകള്‍ എഴുതിവരുന്നു. കഥ വായിച്ചിരിക്കുന്നത് മറ്റൊരു യുവകഥാകൃത്തായ സൂനജയാണ്. ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ…

Podcast

desertree malayalam stories

desertree malayalam stories · Stories · Malayalam

Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.

More from desertree malayalam stories All episodes →

  1. S1 · E67 · 6 Mar 2021 · 7 min

    റിവൈവൽ ലെറ്റർ | എഴുത്ത്, വായന: നവീൻ എസ് | മലയാളം കഥ | Malayalam Story | കഥപറയാം

    യുവ കഥാകൃത്തും കവിയുമായ നവീൻ എസ് ആണ് കഥ വായിക്കുന്നത്. കൈരളി ബുക്സ് പുറത്തിറക്കിയ ‘ഗോ’സ് ഓൺ കൺട്രിയാണ് നവിന്റെ ആദ്യ കഥാസമാഹാരം. 'ഗുൽമോഹർ തണലിൽ' എന്ന കവിതാസമാഹാരം ചിത്രരശ്മി ബുക്സ് പബ്ലിഷ് ചെയ്തു. ഏറ്റവും പുതിയ കഥാസമാഹാരം 'ഒരു വായനക്കാരൻ എഴുതിയ കഥകൾ' ലോഗോസ് ബുക്സിലൂടെ പുറത്തിറങ്ങി. കൂടാതെ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതിവരുന്നു. #കഥപറയാം

  2. S1 · E67 · 11 Feb 2021 · 12 min

    നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം

    കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം

  3. S1 · E65 · 11 Feb 2021 · 12 min

    നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം

    കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം

  4. S1 · E65 · 30 Jan 2021 · 15 min

    നിലാവിൽ പൂത്ത നെയ്തലാമ്പൽ | എഴുത്ത്: ശശി ചിറയിൽ | വായന: കൃഷ്ണപ്രിയ | മലയാളം കഥ | Malayalam Story

    മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ ശലഭങ്ങൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു. ശശി ചിറയലിന്റെ 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകത്തിൽ നിന്നുമുള്ളതാണ് ഈ കഥ. യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും…

  5. S1 · E64 · 9 Jan 2021 · 12 min

    കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ | ഇട്ടിമാളു അഗ്നിമിത്ര | മലയാളം കഥ | Malayalam Story

    എഴുത്തു കൊണ്ടും ശബ്ദം കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച ഇട്ടിമാളു അഗ്നിമിത്ര മറ്റൊരു കഥയുമായി വീണ്ടുമെത്തുകയാണു. അസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ 'കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ' എന്ന കഥയാണു ഇത്തവണ വായിക്കുന്നത്‌. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര. കഥ: കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ എഴുത്ത്, വായന: ഇട്ടിമാളു അഗ്നിമിത്ര #കഥപറയാം

  6. S1 · E62 · 11 Dec 2020 · 14 min

    ബലാത്സംഗം ചിലപ്പോഴെങ്കിലും സ്ത്രീവിരുദ്ധമല്ല | കെ.വി. മണികണ്ഠൻ | KV Manikantan | Malayalam Story

    ബ്ലോഗർ, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം നമുക്ക് പ്രിയങ്കരനായ കെ.വി. മണികണ്ഠന്റെ 'ബലാത്സംഗം ചിലപ്പോഴെങ്കിലുംസ്ത്രീവിരുദ്ധമല്ല' എന്ന കഥയാണ് അടുത്തത്. തെരഞ്ഞെടുത്ത വിഷയവും ആഖ്യാനശൈലിയും ആസ്വാദകലോകം ഇഴകീറി ചർച്ചചെയ്ത ഒരു കഥകൂടിയാണിത്. ഒരുപാട് നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ കഥയുടെ പരിണാമഗുപ്തി തന്നെയാണിതിന്റെ ഹൈലൈറ്റ്! സങ്കുചിതമനസ്കൻ എന്ന പേരിൽ മലയാള ബ്ലോഗുലകത്തിൽ ശ്രദ്ധേയനായ മണികണ്ഠൻ, 2014ല്‍ ഡിസി കിഴക്കേമുറി ജന്മശതാബ്ദി അവാര്‍ഡ് ലഭിച്ച മൂന്നാമിടങ്ങള്‍ എന്ന നോവലിലൂടെയാണ് മലയാള സാഹിത്യലോകത്തിനുകൂടി സുപരിചിതനാവുന്നത്. ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, ഭഗവതിയുടെ ജട എന്നിവയാണ് മറ്റു…

  7. S1 · E61 · 27 Nov 2020 · 10 min

    ഫുടബോൾ ഫീൽഡിലെ തെമ്മാടി | ആദിത്യൻ | Diego Maradona | Tribute | Argentina | Adithyan | Malayalam

    ആദ്യകാല മലയാളബ്ലോഗു വായനക്കാർക്കും ഇന്നത്തെ സോഷ്യൽമീഡിയ ഫോളോവേഴ്‌സിനും ഒരുപോലെ സുപരിചിതവും പ്രിയങ്കരവുമാണ് 'ആദിത്യൻ' എന്ന പേര്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കായികം, ടെക്‌നോളജി അങ്ങനെ ഗൗരവപൂർണ്ണമായ വിവിധങ്ങളായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതുകൊണ്ട് ആദിത്യന്റെ ദൈർഘ്യമേറിയ പോസ്റ്റുകൾക്ക് പോലും വായനക്കാരേറെയാണ്. ചുറ്റും മറഡോണ സ്മരണകൾ നിറഞ്ഞിരിക്കുന്ന ഈ വേളയിൽ, ഒരു ഫാൻ ബോയിയായി വർഷങ്ങൾക്ക് മുമ്പ് ഡിയാഗോ മറഡോണയെക്കുറിച്ച് ആദിത്യൻ എഴുതിയ ലേഖനം 'ഫുടബോൾ ഫീൽഡിലെ തെമ്മാടി' ആദിയുടെ തന്നെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

  8. S1 · E60 · 18 Nov 2020 · 6 min

    മരങ്ങളില്ലാത്ത കാട്ടിൽ | മറിയൂമിന്റെ ഉമ്മകൾ | എഴുത്ത്, വായന : കുഴൂർ വിത്സൻ | Kuzhur Wilson

    കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ കുഴൂർ വിത്സന്റെ പുറത്തിറങ്ങാനിരിക്കുന്ന, 'മരങ്ങളില്ലാത്ത കാട്ടിൽ' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം, 'മറിയൂമിന്റെ ഉമ്മകൾ!' പുതുകവിതകളുടെ ശക്തനായൊരു വക്താവായാണ് കുഴൂർ വിത്സൻ അറിയപ്പെടുന്നത്. ഒരു പുതുമഴയിൽ പൊട്ടിമുളച്ചവയല്ല പുതുകവിതകൾ. വിതയ്ക്കും വിളവെടുപ്പിനും മുമ്പൊരു കാലമുണ്ടായിരുന്നു അവയ്ക്ക്. ആദ്യം നടന്ന വഴികളിലെ മുള്ളുകളിൽ വിത്സന്റെ ചോരയും തെറിച്ചിരുന്നു. പിന്നീട് പുതുകവിതകൾക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം തോളോട് തോൾ ചേർന്നു. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ…

  9. S1 · E58 · 10 Nov 2020 · 16 min

    ദുർമന്ത്രവാദിനി | എഴുത്ത്, വായന : അനു സിനുബാൽ | യാത്രാനുഭവങ്ങൾ | മലയാളം | Malayalam travelogue | Anu

    A story from the well known Malayalam writer Anu Cinubal. 2007ൽ പുറത്തിറങ്ങിയ അനുവിന്റെ ആദ്യ പുസ്തകം 'യാത്രാപുസ്തകത്തിൽ ചില അപരിചിതർ', തന്റെ നോർത്ത് ഇന്ത്യൻ ജീവിതത്തിലെ യാത്രാനുഭവങ്ങളായിരുന്നു. അതിലെ കെട്ടുകഥകളെ വെല്ലുന്ന സാക്ഷ്യം പറച്ചിലാണ് ഈ അദ്ധ്യായം, ദുർമന്ത്രവാദിനി. അടുത്ത പുസ്തകം നോവലായിരുന്നു, 2015 ൽ പബ്ലിഷ് ചെയ്ത 'ആത്മഹത്യക്ക് ചില വിശദീകരണകുറിപ്പുകൾ'. 2019 ൽ പബ്ലിഷ് ചെയ്ത മൂന്നാമത്തെ പുസ്തകം 'തന്റേതല്ലാത്ത കാരണങ്ങളാൽ എന്റേതായ ഒരുവൾക്ക്' പ്രണയ കവിതകളുടെ സമാഹാരമാണ്.

  10. S1 · E58 · 29 Oct 2020 · 4 min

    ആലീസും മരണവും ഫ്ലാഷ്‌ബാക്കും | കഥ: സന്ദീപ്‌ രമ്യ,വായന: രാജീവ് സാക്ഷി Malayalam Story |Sandeep Ramya

    മലയാള ബ്ലോഗിന്റെ തുടക്കം മുതൽ ശക്തമായ കഥാതന്തുക്കളടങ്ങിയ ഏതാനും കഥകളുമായി അനുവാചകരുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ്‌, സന്ദീപ് രമ്യ‌. കുട്ടപ്പായി എന്ന അപരനാമത്തിൽ കഥകളുടെ കെട്ടഴിച്ച്‌, പിന്നീട്‌ സാഹിത്യഭാണ്ഠം മുറുക്കിക്കെട്ടി താൽക്കാലികമായി പിൻവാങ്ങിയ സന്ദീപിന്റെ കഥ കേൾക്കാം. സന്ദീപിന്റെ കഥകൾ ഇവിടെ വായിക്കാം. https://bodhappayi.blogspot.com/ കഥ വായിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സമകാലീകനായ മലയാളം ബ്ലോഗർ രാജീവ് സാക്ഷിയാണ്. സാക്ഷിയുടെ എഴുത്തുകൾ വായിക്കാം. https://sakshionline.blogspot.com/

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play