Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode notes

ഫാമിലി ത്രില്ലർ ജോണറിൽപ്പെടുന്ന ധാരാളം ചിത്രങ്ങൾ പല ഭാഷകളിലുമായി റിലീസ് ചെയ്യാറുണ്ട്. ഇതുവരെ ഇത്തരമൊരു ചിത്രം ചെയ്യാത്ത താരമാണ് ആ ചിത്രത്തിൽ വേഷമിടുന്നന്തെങ്കിലോ? കൗതുകം കുറച്ച് കൂടുതലായിരിക്കും. അങ്ങനെയൊരു ചിത്രമാണ് നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ആശ'. അവതരണം : അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ

First Show | FDFS | First Day First Show Malayalam Podcast

by Mathrubhumi · Malayalam · Film & TV

പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ? നിർമ്മാണം : ആർ ജെ അച്ചൂ #FDFS #FirstShow #MalayalamPodcast #Malayalam #Podcast

More from First Show | FDFS | First Day First Show Malayalam Podcast

  1. 18 Sep 2026 · 8 min

    ആ എന്‍ട്രിയില്‍ ഇളകിമറിഞ്ഞ തിയേറ്റര്‍; 'ലോ ആന്‍ഡ് ഓര്‍ഡര്‍' | First Show | FDFS Malayalam Podcast

    Text: ആഘോഷിക്കപ്പെട്ടത് മാസ് സിനിമകളുടെ പേരിലെങ്കിലും പല ജോണറിലുള്ള ചിത്രങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് സംവിധായകന്‍ രഞ്ജിത്തിന്റെ ഫിലിമോഗ്രഫി. എട്ടുവര്‍ഷം മുമ്പാണ് ഒരു രഞ്ജിത്ത് ചിത്രം തിയേറ്ററിലിറങ്ങിയത്. രഞ്ജിത്തിന്റെ തിരിച്ചുവരവാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍'. മാസും ഇമോഷനും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. അതില്‍ രഞ്ജിത്തിന്റെ തന്നെ സിനിമാറ്റിക് യൂണിവേഴ്‌സില്‍നിന്ന് കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും എത്തുമ്പോള്‍ തിയേറ്ററാകെ പൂരപ്പറമ്പാവുന്നു. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ Law and Order Movie, Movie Review, First Show, Cinema Podcast, Ranjith, Prakash Varma,…

  2. 17 Sep 2026 · 14 min

    പോലീസ് വേഷത്തില്‍ തിളങ്ങി പൃഥ്വിയും കരീനയും; DAAYRA | First Show | FDFS Malayalam Podcast

    നീതിക്ക് ഏത് വഴി? ആള്‍ക്കൂട്ട മനസാക്ഷിയുടേതാണോ അതോ നിയമത്തിന്റേതോ? നിയമവ്യവസ്ഥയെക്കുറിച്ചും നീതിനിര്‍വഹണത്തെക്കുറിച്ചും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് മേഘ്‌ന ഗുല്‍സാറിന്റെ 'ദായ്‌റ'. പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മികച്ചൊരു കോപ്- പ്രൊസീജ്യറല്‍ ആണ്. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ Daayra, DaayraMovie, MeghnaGulzar, PrithvirajSukumaran, KareenaKapoor, DaairaReview, CopProcedural, CrimeThriller, LegalDrama, JusticeSystem, CrowdJustice, LawAndJustice, IndianCinema, HindiCinema, MovieReview, MovieReviewPodcast, MalayalamMovieReview, FirstShow,…

  3. 11 Sep 2026 · 8 min

    മലയാളത്തില്‍നിന്ന് മറ്റൊരു സോളിഡ് ത്രില്ലര്‍; പിടിച്ചിരുത്തുന്ന 'കുറ്റക്കാര്‍' | First Show | Podcast

    മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന സിനിമകളാണ് മലയാളത്തിന്റേത്. ത്രില്ലര്‍ സിനിമകള്‍ക്കുപോലും ആ സ്വഭാവമുണ്ട്. സാങ്കേതികമായ ഗിമ്മിക്കുകള്‍ക്കപ്പുറം തിരക്കഥയുടെ ശക്തിയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ഒരുപിടി ത്രില്ലര്‍ സിനിമകള്‍ മലയാളം ഇന്‍ഡസ്ട്രി സമ്മാനിച്ചിട്ടുണ്ട്. ആ നിരയിലേക്ക് ഒന്നുകൂടി, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ

  4. 4 Sep 2026 · 22 min

    'I'm Game - കാണാന്‍ കൊതിച്ച പടം' | First Show | Review Podcast

    ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫാന്റസി- ത്രില്ലര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയത് 'ഐ ആം ഗെയിം' സമ്പൂര്‍ണ്ണ തിയേറ്റര്‍ എക്‌സിപീരിയന്‍സ് പടമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും ചേസ് സീക്വന്‍സുകള്‍ക്കൊണ്ടും സമ്പന്നമായ ചിത്രം പീക് അഡ്രിനാലിന്‍ റഷ് അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാളം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അവതരണം : അരുൺ മധുസൂദനൻ & അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ

  5. E3 · 27 Aug 2026 · 13 min

    യഷിന്റെ മാസ് ആക്ഷനും കിയാരയുടെ ഇന്റിമേറ്റ് രംഗങ്ങളും മാത്രമല്ല 'ടോക്‌സിക്' | First Show | Podcast

    കെ.ജി.എഫ്. പരമ്പരയോടെ പാന്‍- ഇന്ത്യന്‍ താരമായിമാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍- അപ്‌സ്'. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തുന്ന യഷ് ചിത്രം. യഷ് ചിത്രങ്ങളുടെ പതിവ് ചേരുവകളുള്ള ഗ്യാങ്സ്റ്റര്‍ ചിത്രം തന്നെയാണ് 'ടോക്‌സിക്'. എന്നാല്‍, ചിത്രം പറയുന്ന രാഷ്ട്രീംകൊണ്ട്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' അതിനുംമുകളിലാണ്. Host : Arun Madhusoodanan Producer : RJ Achoo

  6. E1 · 21 Aug 2026 · 9 min

    പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast

    പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ. സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്. Host :…

  7. 2 Oct 2026 · 4 min

    പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’ | First Show | FDFS Podcast

    കൊലയാളിയെ കണ്ടെത്തുക മാത്രമല്ല, അയാളുടെ മനസ്സിലേക്ക് കൂടിയാണ് ‘ദ തേർഡ് മർഡർ’ നടത്തുന്ന അന്വേഷണം. 🕵️‍♂️സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പതിയെ ഉയരുന്ന സസ്പെൻസും കഥാപാത്രങ്ങളുടെ മാനസികലോകവും ചേർന്നൊരു വ്യത്യസ്ത കുറ്റാന്വേഷണ അനുഭവമാണ് ചിത്രം ഒരുക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമാകാൻ തയ്യാറാണോ? 🎬 Host : Anjay Das Producer : RJ Achoo

  8. 2 Oct 2026 · 3 min

    മാജിക്കും മനസ്സും ചേർന്നൊരു ഫാന്റസി | First Show | FDFS Podcast

    മിസ്റ്ററിയും നർമവും ഇമോഷനും ചേർന്ന ഒരു ഫാൻ്റസി ചിത്രം, ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ Host : Sreelakshmi Rajan Producer : RJ Achoo

  9. 2 Oct 2026 · 6 min

    മനസ് നിറച്ചോ അവറാച്ചനും പിള്ളേരും?| First Show | FDFS Podcast

    'തലതെറിച്ച' അപ്പനും ആണ്‍മക്കളും, പിന്നെ ആ കാമിയോയും; മനസ് നിറയ്ക്കുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ബിജു മേനോന്‍ എന്ന നടനിലെ വേഴ്സാറ്റിലിറ്റി പ്രേക്ഷകന്‍ എന്നോ തിരിച്ചറിഞ്ഞതാണ്. അതിലേക്ക് ഒരു കഥാപാത്രം കൂടി- അവറാച്ചന്‍. അപ്പനെ നേര്‍വഴിക്ക് നടത്തേണ്ടിവരുന്ന മക്കളുടെയും തലതെറിച്ച അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, ആ ഒരു ഓര്‍മപ്പെടുത്തല്‍ ചിത്രം സമ്മാനിക്കുന്നുണ്ട്. Hosts : RJ Achoo & Sia Viju Production : RJ Achoo

Every episode of First Show | FDFS | First Day First Show Malayalam Podcast →

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play