9 Oct 2026 · 5 min
Podcast · Film & TV
by Mathrubhumi · Malayalam · Film & TV
പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ? നിർമ്മാണം : ആർ ജെ അച്ചൂ #FDFS #FirstShow #MalayalamPodcast #Malayalam #Podcast
9 Oct 2026 · 5 min
2 Oct 2026 · 4 min
കൊലയാളിയെ കണ്ടെത്തുക മാത്രമല്ല, അയാളുടെ മനസ്സിലേക്ക് കൂടിയാണ് ‘ദ തേർഡ് മർഡർ’ നടത്തുന്ന അന്വേഷണം. 🕵️♂️സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പതിയെ ഉയരുന്ന സസ്പെൻസും കഥാപാത്രങ്ങളുടെ മാനസികലോകവും ചേർന്നൊരു വ്യത്യസ്ത കുറ്റാന്വേഷണ അനുഭവമാണ് ചിത്രം ഒരുക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമാകാൻ തയ്യാറാണോ? 🎬 Host : Anjay Das Producer : RJ Achoo
2 Oct 2026 · 3 min
മിസ്റ്ററിയും നർമവും ഇമോഷനും ചേർന്ന ഒരു ഫാൻ്റസി ചിത്രം, ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ Host : Sreelakshmi Rajan Producer : RJ Achoo
2 Oct 2026 · 6 min
'തലതെറിച്ച' അപ്പനും ആണ്മക്കളും, പിന്നെ ആ കാമിയോയും; മനസ് നിറയ്ക്കുന്ന അവറാച്ചന് ആന്‍ഡ് സണ്‍സ് ബിജു മേനോന് എന്ന നടനിലെ വേഴ്സാറ്റിലിറ്റി പ്രേക്ഷകന് എന്നോ തിരിച്ചറിഞ്ഞതാണ്. അതിലേക്ക് ഒരു കഥാപാത്രം കൂടി- അവറാച്ചന്. അപ്പനെ നേര്‍വഴിക്ക് നടത്തേണ്ടിവരുന്ന മക്കളുടെയും തലതെറിച്ച അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് അവറാച്ചന് ആന്‍ഡ് സണ്‍സ്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, ആ ഒരു ഓര്‍മപ്പെടുത്തല്‍ ചിത്രം സമ്മാനിക്കുന്നുണ്ട്. Hosts : RJ Achoo & Sia Viju Production : RJ Achoo
25 Sep 2026 · 6 min
36-ാം വയസിൽ ഒടുവിൽ ഒരു കല്യാണം ശരിയായി… പക്ഷേ കല്യാണദിവസം മുതൽ പ്രശ്നങ്ങൾ! 😳രാവിലെ തന്നെ ദുശ്ശകുനങ്ങൾ.കല്യാണം കഴിഞ്ഞപ്പോൾ അതിലും വലിയ ദുരന്തം.ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങിയെഴുന്നേറ്റപ്പോൾ ലതിൻകുമാർ കരുതി—“അത് ഒരു സ്വപ്നമായിരുന്നു!”പക്ഷേ…അതേ സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാലോ? 👀ഒരിക്കൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്ന ഒരു വിചിത്രമായ ചക്രത്തിൽ ലതിൻകുമാർ കുടുങ്ങുമ്പോഴാണ് **‘ധൂമകേതു’**യുടെ കഥ കൗതുകമാകുന്നത്.ടൈം ലൂപ്പ് എന്ന പ്രമേയത്തോടൊപ്പം കോമഡിയും ചേർത്താണ് സുധി മാഡിസൺ ചിത്രം ഒരുക്കിയിരിക്കുന്നത്.ഒരു കല്യാണം. ഒരു ദിവസം. പക്ഷേ… അതേ ദിവസം വീണ്ടും വീണ്ടും!ലതിൻകുമാർ ഈ ചക്രത്തിൽ നിന്ന്…
25 Sep 2026 · 12 min
വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി തിയേറ്ററുകളിലെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ആരം . വൈകാരികതയും സസ്പെൻസും കലർന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന് 'ആര'ത്തെ വിശേഷിപ്പിക്കാം. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് ഫറോക്കിനടുത്ത വേസ്റ്റ് ഡമ്പിങ് യാർഡിൽ അജ്ഞാതമൃതദേഹം കണ്ടെത്തുന്ന സംഭവത്തിനുപിന്നാലെ സി.ഐ ആന്റോ ഈപ്പൻ നടത്തുന്ന അന്വേഷണമാണ് ചിത്രം. അവതരണം :അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ
18 Sep 2026 · 3 min
ചുറ്റുമുള്ള അതിസൂക്ഷ്മമായ ശബ്ദങ്ങൾ പോലും കൃത്യമായി കേൾക്കാൻ കഴിയുന്നൊരു സൂപ്പർപവർ ലഭിച്ചാൽ എന്തായിരിക്കും സംഭവിക്കുക? മരണത്തെ തോൽപ്പിച്ച് അമാനുഷിക കേൾവിശക്തിയോടെ ഉണരുന്ന റൂബൻ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സൂപ്പർഹീറോ ഫാന്റസി ജോണറിനെ കേവലം മാസ് ഘടകങ്ങളിൽ ഒതുക്കാതെ, കൃത്യമായ വൈകാരിക പശ്ചാത്തലത്തോടെയും ദുരൂഹതകളോടെയും അവതരിപ്പിക്കുന്ന വ്യത്യസ്താനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. അവതരണം : Sreelakshmi Rajan, നിർമ്മാണം : RJ Achoo
18 Sep 2026 · 8 min
Text: ആഘോഷിക്കപ്പെട്ടത് മാസ് സിനിമകളുടെ പേരിലെങ്കിലും പല ജോണറിലുള്ള ചിത്രങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് സംവിധായകന് രഞ്ജിത്തിന്റെ ഫിലിമോഗ്രഫി. എട്ടുവര്‍ഷം മുമ്പാണ് ഒരു രഞ്ജിത്ത് ചിത്രം തിയേറ്ററിലിറങ്ങിയത്. രഞ്ജിത്തിന്റെ തിരിച്ചുവരവാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍'. മാസും ഇമോഷനും ചേര്‍ന്ന കംപ്ലീറ്റ് എന്റര്ടെയ്നര് ചിത്രമാണിത്. അതില്‍ രഞ്ജിത്തിന്റെ തന്നെ സിനിമാറ്റിക് യൂണിവേഴ്സില്‍നിന്ന് കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും എത്തുമ്പോള്‍ തിയേറ്ററാകെ പൂരപ്പറമ്പാവുന്നു. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ Law and Order Movie, Movie Review, First Show, Cinema Podcast, Ranjith, Prakash Varma,…
17 Sep 2026 · 14 min
നീതിക്ക് ഏത് വഴി? ആള്‍ക്കൂട്ട മനസാക്ഷിയുടേതാണോ അതോ നിയമത്തിന്റേതോ? നിയമവ്യവസ്ഥയെക്കുറിച്ചും നീതിനിര്‍വഹണത്തെക്കുറിച്ചും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് മേഘ്ന ഗുല്‍സാറിന്റെ 'ദായ്റ'. പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മികച്ചൊരു കോപ്- പ്രൊസീജ്യറല്‍ ആണ്. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ Daayra, DaayraMovie, MeghnaGulzar, PrithvirajSukumaran, KareenaKapoor, DaairaReview, CopProcedural, CrimeThriller, LegalDrama, JusticeSystem, CrowdJustice, LawAndJustice, IndianCinema, HindiCinema, MovieReview, MovieReviewPodcast, MalayalamMovieReview, FirstShow,…
11 Sep 2026 · 8 min
മണ്ണില്‍ ചവിട്ടിനില്ക്കുന്ന സിനിമകളാണ് മലയാളത്തിന്റേത്. ത്രില്ലര്‍ സിനിമകള്‍ക്കുപോലും ആ സ്വഭാവമുണ്ട്. സാങ്കേതികമായ ഗിമ്മിക്കുകള്‍ക്കപ്പുറം തിരക്കഥയുടെ ശക്തിയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ഒരുപിടി ത്രില്ലര്‍ സിനിമകള്‍ മലയാളം ഇന്‍ഡസ്ട്രി സമ്മാനിച്ചിട്ടുണ്ട്. ആ നിരയിലേക്ക് ഒന്നുകൂടി, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ
11 Sep 2026 · 10 min
ഫാമിലി ത്രില്ലർ ജോണറിൽപ്പെടുന്ന ധാരാളം ചിത്രങ്ങൾ പല ഭാഷകളിലുമായി റിലീസ് ചെയ്യാറുണ്ട്. ഇതുവരെ ഇത്തരമൊരു ചിത്രം ചെയ്യാത്ത താരമാണ് ആ ചിത്രത്തിൽ വേഷമിടുന്നന്തെങ്കിലോ? കൗതുകം കുറച്ച് കൂടുതലായിരിക്കും. അങ്ങനെയൊരു ചിത്രമാണ് നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ആശ'. അവതരണം : അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ
4 Sep 2026 · 22 min
ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫാന്റസി- ത്രില്ലര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയത് 'ഐ ആം ഗെയിം' സമ്പൂര്‍ണ്ണ തിയേറ്റര്‍ എക്സിപീരിയന്‍സ് പടമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും ചേസ് സീക്വന്സുകള്ക്കൊണ്ടും സമ്പന്നമായ ചിത്രം പീക് അഡ്രിനാലിന്‍ റഷ് അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന, ദുല്‍ഖര്‍ സല്മാന് നായകനായ മലയാളം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അവതരണം : അരുൺ മധുസൂദനൻ & അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ
E3 · 27 Aug 2026 · 13 min
കെ.ജി.എഫ്. പരമ്പരയോടെ പാന്‍- ഇന്ത്യന്‍ താരമായിമാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍- അപ്സ്'. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തുന്ന യഷ് ചിത്രം. യഷ് ചിത്രങ്ങളുടെ പതിവ് ചേരുവകളുള്ള ഗ്യാങ്സ്റ്റര്‍ ചിത്രം തന്നെയാണ് 'ടോക്സിക്'. എന്നാല്‍, ചിത്രം പറയുന്ന രാഷ്ട്രീംകൊണ്ട്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്സിക്' അതിനുംമുകളിലാണ്. Host : Arun Madhusoodanan Producer : RJ Achoo
E1 · 21 Aug 2026 · 9 min
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ. സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്. Host :…
E2 · 21 Aug 2026 · 13 min
സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗിരീഷ് എ.ഡി- നിവിന്‍ പോളി- മമിത ബൈജു ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരുന്ന 'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണിത്. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം റോം- കോം ജോണറില്‍ പെട്ടതാണ്. ക്ലീന്‍ എന്റര്‍ടെയ്നറായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഓണക്കാലത്ത് കുടുംബ സമേതം വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന ചിത്രമാണ്. Hosts : Arun & Akash Producer : RJ Achoo
പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ? നിർമ്മാണം : ആർ ജെ അച്ചൂ #FDFS #FirstShow #MalayalamPodcast #Malayalam #Podcast
First Show | FDFS | First Day First Show Malayalam Podcast is a Malayalam film & tv podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
Chat Masala | All About Food | Mathrubhumi Podcast
Mathrubhumi
Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast
Mathrubhumi
Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast
Mathrubhumi
Journo's Diary By Nileena Atholi
Mathrubhumi
Kathoram Ravi Menon | Music Podcast
Mathrubhumi
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
Mathrubhumi
BePositive Malayalam Podcast
Vivek
Cinema Malayali - Malayalam Movie Podcast
Vinod Narayan
Club FM Kerala
Club FM Kerala
Holly Critic Fandome (Movies & TV shows Reviews in Tamil Malayalam) from Atrns & Scout
Atrns & Scout Malayalam Tamil Podcast
Malayalam Stories
KhanMax
Manorama Entertainment
Manorama Online