Episode · Kathoram Ravi Menon | Music Podcast
എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast
28 Jul 2026 · 6 min
Episode notes
ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ . " എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും. പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ. കാതോരത്തിൽ രവിമേനോൻ. S. Janaki faced severe health challenges during a Mumbai trip in 1970. Despite being bedridden, she recorded three iconic songs…
Podcast
Kathoram Ravi Menon | Music Podcast
Mathrubhumi · Music · Malayalam
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍
More from Kathoram Ravi Menon | Music Podcast All episodes →
-
6 Oct 2026 · 5 min
എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast
ഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ നൊമ്പരപ്പെടുത്തുന്ന നിരവധി ഓർമകളുണ്ട്.ഉദയഭാനുവുമായുള്ള സൗഹൃദം മുതൽ അവസാന യാത്രവരെ... എ.എം. രാജയുടെ സംഗീതജീവിതത്തിലേക്ക് ‘കാതോരം വിത്ത് രവി മേനോൻ’ സഞ്ചരിക്കുന്നു. ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ
-
22 Sep 2026 · 5 min
ദേവരാജൻമാസ്റ്റർ ഒറ്റ രാത്രികൊണ്ട് സൃഷ്ടിച്ചത് പത്ത് ഈണങ്ങൾ | Kaathoram Ravi Menon | Music Podcast |
ഒരു കാസറ്റ് മറന്നുപോയി… 😮അടുത്ത ദിവസം റെക്കോർഡിങ് തുടങ്ങേണ്ടതാണ്. പാടാനുള്ളത് ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ. നേരത്തെ ചിട്ടപ്പെടുത്തിയ ഈണങ്ങളുള്ള കാസറ്റ് കൈയിലില്ല.റെക്കോർഡിങ് മാറ്റിവെക്കാമെന്ന് കരുതിയപ്പോൾ ദേവരാജൻ മാസ്റ്റർ ചോദിച്ചത് മറ്റൊരു കാര്യമാണ്—“ഗുരുദേവന്റെ സമ്പൂർണ്ണ കൃതികൾ കിട്ടുമോ?”പിന്നെ നടന്നത് സംഗീതത്തിന്റെ മറ്റൊരു അത്ഭുതം.ഒരു പുസ്തകം മുന്നിൽ വെച്ച് മാസ്റ്റർ രാത്രി മുഴുവൻ കൃതികളിലേക്ക് ഇറങ്ങി. വായിച്ചു… ഈണം കണ്ടെത്തി… പാടി… നൊട്ടേഷൻ കുറിച്ചു.പിറ്റേന്ന് ഗായകർ എത്തുമ്പോഴേക്കും പത്ത് പുതിയ ഈണങ്ങൾ തയ്യാറായിരുന്നു! 🎶അങ്ങനെ പിറന്നതാണ് 2005ൽ പുറത്തിറങ്ങിയ ‘ഗുരുദ്വീപം’ എന്ന ആൽബം. ദേവരാജൻ…
-
8 Sep 2026 · 5 min
വെറുമൊരു ഹമ്മിങ്ങിൽ ജോൺസൺ മാസ്റ്റർ ഒളിച്ചു വച്ച മാജിക് | കാതോരം | Podcast
ചില പാട്ടുകൾ നമ്മൾ കേൾക്കുകയല്ല… അവ നമ്മളെ ഒരു കാലത്തേക്ക് തിരികെ കൊണ്ടുപോകുകയാണ്. 🎶❤️ ‘ഏതോ ജന്മ കൽപ്പനയിൽ’ എന്ന പാട്ടിലെ ആ ഹമ്മിങ് ഓർമ്മയുണ്ടോ? വാക്കുകളൊന്നുമില്ലാതെ തന്നെ പ്രണയവും വിരഹവും സ്വപ്നങ്ങളും നിറയ്ക്കുന്ന ആ ഈണത്തിന് പിന്നിലെ കഥ എന്താണ്? സറീന വഹാബിന്റെ സ്‌ക്രീൻ ഇമേജിനൊപ്പം മനസ്സിൽ പതിഞ്ഞ ആ ഹമ്മിങ്ങും, ജോൺസൺ മാസ്റ്ററുടെ സംഗീതചിന്തകളും ഉണ്ണി മേനോന്റെ ഓർമകളും ചേർന്നപ്പോൾ തുറക്കുന്നത് മലയാള സിനിമാഗാനങ്ങളിലെ മറക്കാനാകാത്തൊരു സംഗീതലോകമാണ്. ഒരു ഹമ്മിങ് എങ്ങനെ ഒരു കാലത്തെ മുഴുവൻ തിരികെ കൊണ്ടുവരുന്നു? കേൾക്കാം… ആ സംഗീതത്തിന്റെ മാജിക്. 🎧✨ കേൾക്കാം കാതോരം രവിമേനോൻ , നിർമ്മാണം ആർ ജെ അച്ചൂ
-
25 Aug 2026 · 6 min
കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്
അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു. മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു ഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ. റീമിക്സുകളും കവർ വേർഷനുകളും വഴി പുതുതലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലും അല്ല ദേവരാജൻ…
-
11 Aug 2026 · 4 min
മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast
അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ്. കെ പി ഉമ്മർ എന്ന മഹാനടനെ മഹാറാണി ഹോട്ടലിലെ അദ്ദേഹത്തിന്‍റെ മുറിയിൽ ആദ്യമായി ഇൻറർവ്യൂ ചെയ്യാൻ ചെന്നപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവക്കുന്നു കാതോരത്തിൽ രവി മേനോൻ.…
-
29 May 2026 · 5 min
പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast
രാജകീയ പ്രൗഢിയോടെയാണ് കൃഷ്‌ണേട്ടന്റെ വരവ് ഒരു കയ്യില്‍ തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില്‍ എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തില്‍ ചുണ്ടേല്‍ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാന്‍സിസ്റ്റര്‍ റേഡിയോ... ഓര്‍മകള്‍ പങ്കിടുന്നു കാതോരത്തില്‍ രവിമേനോന്‍.
-
7 Mar 2026 · 7 min
'അമൃതം ഗമയ'യില്‍ നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast
സ്‌ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
-
19 Feb 2026 · 5 min
ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast
വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ് കാതോരത്തിൽ രവി മേനോൻ
-
6 Jan 2026 · 7 min
പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തു എന്നൊരു തോന്നൽ. ഇനി വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ, ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം." കേൾക്കാം കാതോരം. അവതരണം: രവി മേനോൻ
-
23 Dec 2025 · 6 min
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം കാപ്പിശാപ്പാട് ഹോട്ടലിലെ രാഗിമിനുക്കിയ സിമന്റ് മേശയ്ക്ക് മുന്നിൽ ഉച്ചയോണിന് ചെന്നിരുന്നപ്പോൾ ആദ്യമായി കാതിൽ വന്നു വീണതാണ് ആ പാട്ട്. വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാതിരുന്ന ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ…
