Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Kathoram Ravi Menon | Music Podcast

കാക്കിക്കുള്ളിലെ കിഷോര്‍ ആരാധകന്‍ | കാതോരം | Kishore Kumar

5 Aug 2025 · 11 min

Play episode WhatsApp Download

Episode notes

അടി മുടി കിഷോര്‍ കുമാര്‍ ആരാധകനായ ഒരാളെക്കുറിച്ച്, ഒരു വിഷാദ ഗാനം കേട്ടാല്‍, ഒരു സിനിമ കണ്ടാല്‍ പോലും കരഞ്ഞുപോകുന്ന ഒരാളെക്കുറിച്ച്, പിന്നീടയാള്‍ ഒരു പരുക്കന്‍ പോലീസുകാരനായി പരുവപ്പെട്ടതിനെക്കുറിച്ച് കേള്‍ക്കാം കാതോരത്തില്‍ . ഹോസ്റ്റ്; രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

Podcast

Kathoram Ravi Menon | Music Podcast

Mathrubhumi · Music · Malayalam

പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍

More from Kathoram Ravi Menon | Music Podcast All episodes →

  1. 28 Oct 2025 · 6 min

    ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള്‍ | Kathoram by Ravi Menon

    ഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്‍വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്‍ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ആ പാട്ടുകളെക്കുറിച്ച് കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

  2. 15 Oct 2025 · 4 min

    ഏകാന്തതയില്‍  ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്‍ത്ഥനായി ഞാനും | Kathoram BY Ravi Menon

    വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു പട്ടാളക്കാരന്‍. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില്‍ ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന്‍ പോലും ആരുടെയെങ്കിലും സഹായം വേണം. അയാള്‍ക്ക് പുസ്തകങ്ങള്‍ ആശ്വാസമാകുന്ന അനുഭവം. ഹോസ്റ്റ് രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

  3. 25 Sep 2025 · 5 min

    "നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal

    'ലാലിന്റെ ചിരി നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന്‍ പൊറത്തേക്ക് വരില്യ. പാതി ഉള്ളില്‍ തന്നെ തങ്ങി നില്‍ക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോള്‍ ആ പറഞ്ഞതില്‍ കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയില്‍ ലാലിനെ കാണുമ്പോള്‍ ശ്രദ്ധിക്കാം. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

  4. 2 Sep 2025 · 4 min

    നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam

    'ഹൃദയപൂര്‍വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള്‍ കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല്‍ മുഹമ്മദ് റഫി. അതും എന്തൊരു വരവ് ! മരിച്ചുപോയ അച്ഛന്റെ പ്രിയഗായകന്‍ റഫി സാഹിബ് ആണെന്ന മകള്‍ ഹരിതയുടെ (മാളവിക) വെളിപ്പെടുത്തലിന് പിറകെ ഒരു പഴയ പാട്ടിന്റെ പല്ലവി വന്നു നിറയുകയാണ് അന്തരീക്ഷത്തില്‍. റഫിയുടെ പാട്ട്: 'അഭീ ന ജാവോ ഛോഡ്കര്‍ കേ ദില്‍ അഭീ ഭരാ നഹി..'' വിട്ടുപോകരുതേ എന്നെ, ഹൃദയമിനിയും നിറഞ്ഞില്ലല്ലോ... ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

  5. 19 Aug 2025 · 8 min

    വിടപറഞ്ഞ ഭാര്യയുടെ ഓർമ്മയിൽ ആ വിഷാദഗാനം | Karunyam - Maranjupoyathenthe

    തീയേറ്ററിലെ ഇരുട്ടിലിരുന്ന് ആ പാട്ടു കേട്ട് തേങ്ങിപ്പോയിട്ടുണ്ട് ശ്രീകാന്ത്. 'കരച്ചില്‍ കേട്ട് അമ്പരന്നുപോയ ഭാര്യ എന്റെ കൈ മുറുകെ പിടിച്ചു. ചിരിയായിരുന്നു അവള്‍ക്ക്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാള്യവും. 'എന്നെക്കാളും വലിയ സെന്റി ആണല്ലോ നിങ്ങള്‍. സിനിമ കണ്ട് ഇങ്ങനെയൊക്കെ കരഞ്ഞാലോ ? അവളുടെ ചോദ്യം. ഒപ്പം ഒരു അപേക്ഷ കൂടി: 'മനുഷ്യനെ നാണം കെടുത്തല്ലേ. പ്ലീസ്..' ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

  6. 22 Jul 2025 · 7 min

    പ്രണയിക്കാന്‍ പഠിപ്പിച്ച പാട്ട് | കാതോരം | Malayalam Romantic Songs

    എല്‍ പിയില്‍ നിന്ന് യു പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള ഭഭരോഷന്‍'' ടോക്കീസില്‍ നിന്ന് അപൂര്‍വമായി മാത്രം കാണാന്‍ ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ പ്രേംനസീര്‍ ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാന്‍ പാടില്ലാത്ത എന്തോ ഒരു തോന്ന്യാസം. ഒരിക്കലും നടന്നുകണ്ടിട്ടില്ലാത്ത ചുംബനത്തിനായി അവര്‍ മുഖങ്ങള്‍ അടുപ്പിക്കുമ്പോള്‍ അറിയാതെ ലജ്ജ കൊണ്ട് പുളയും അന്നത്തെ ആറാം ക്‌ളാസുകാരന്‍. അടുത്തിരിക്കുന്ന അമ്മയുടെയും…

  7. 8 Jul 2025 · 8 min

    ഒ.എന്‍.വി കവിതയിലെ സംഗീതത്തില്‍ വീണുപോയ എം.ബി.എസ്: ഒരു അപൂര്‍വ്വ ഗാനം പിറന്ന കഥ | O. N. V. Kurup

    തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂര്‍ത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേള്‍പ്പിക്കുന്നു ഒ എന്‍ വി. അവസാന വരിയും കേട്ടുതീര്‍ന്നപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ സര്‍ഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസന്‍ പറഞ്ഞു: 'ഈ വരികള്‍ക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎന്‍വി പാടിയ ട്യൂണില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍. അങ്ങിങ്ങായി ചെറിയ മിനുക്കുപണികള്‍, അത്രയേ വേണ്ടൂ. ലളിതമായ ഓര്‍ക്കസ്‌ട്രേഷന്‍ കൂടി ചേര്‍ന്നാല്‍ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി...'…

  8. 24 Jun 2025 · 9 min

    അച്ഛന്‍ പാട്ടിനെ പുറത്താക്കി മക്കള്‍ തിരിച്ചുവിളിച്ചു |

    യേശുദാസിന്റെ ശബ്ദമൊഴികെ എല്ലാമുണ്ടായിരുന്നു പ്രഥമരാത്രിയില്‍ പ്രണയം നിറയ്ക്കാന്‍. പുഷ്പ ശയ്യയും കാച്ചിയ പാലും മുല്ലപ്പൂമണവും കാറ്റില്‍ ഇളകുന്ന പിങ്ക് ജനല്‍ കര്‍ട്ടനുകളുമൊഴികെ. വിവാഹ നാളിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സേതുലക്ഷ്മിയുടെ ഓര്‍മകളില്‍ നിറയുന്നത് ആ ഇല്ലായ്മയാണ്. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍v

  9. 10 Jun 2025 · 8 min

    ഇത് നീ എഴുതിയതല്ല, ഏതോ അജ്ഞാതശക്തി നിന്നെ കൊണ്ട് എഴുതിച്ചതാണ്-യേശുദാസ് പറഞ്ഞു | M. D. Rajendran

    ഗാനരചയിതാക്കള്‍ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്‍. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്‍മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്‍. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്‍. കൂടെ നല്ലൊരു ശബ്ദാനുകരണ വിദഗ്ധനും. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

  10. 27 May 2025 · 6 min

    തെന്നിന്ത്യയിലെ ഗാന കോകിലവും കളിക്കളത്തിലെ പടക്കുതിരയും തമ്മിലുള്ള അപൂര്‍വ സമാഗമം | കാതോരം | S. Janaki & IM Vijayan

    യാത്രയാക്കവേ വിജയന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: ''വലിയ സന്തോഷം. കളിക്കാരന്‍ എന്ന് കേട്ടപ്പോള്‍ വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങള്‍ വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്‌പ്പോടെ ആ വാക്കുകള്‍ കേട്ടുനിന്നു വിജയന്‍. പിന്നെ ഒരിക്കല്‍ കൂടി അമ്മയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദരം. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play