Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · Kids & Family

കുട്ടിക്കഥകള്‍ | Malayalam Stories For Kids

by Mathrubhumi · Malayalam · Kids & Family

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

WhatsApp (opens WhatsApp)
New episodes
Weekly
Typical length
3 min
Latest
3 Oct 2026
Language
Malayalam

Latest episode

3 Oct 2026 · 3 min

പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories

Earlier episodes 29 most recent

  1. 26 Sep 2026 · 4 min

    അധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids

    “ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ ഉറപ്പിച്ചു. സ്വയം ഭക്ഷണം കണ്ടെത്താൻ കഴിയാത്ത ഒരു കുറുക്കന് സിംഹം ഭക്ഷണം നൽകുന്നു.ബോലു അതിൽ നിന്ന് മനസ്സിലാക്കിയത് എന്താണെന്നറിയാമോ?അധ്വാനിക്കാതെ ഇരുന്നാലും ദൈവം ഭക്ഷണം തരുമെന്ന്!പക്ഷേ ബോലുവിന് മുന്നിൽ മറ്റൊരു ചോദ്യവുമായി ഒരു ജ്ഞാനിയായ സന്യാസി എത്തി.ദൈവം നിനക്ക് ആരോഗ്യം തന്നത് മറ്റുള്ളവരെ ആശ്രയിക്കാനാണോ… അതോ മറ്റുള്ളവർക്ക് സഹായമാകാനാണോ?ആ ചോദ്യത്തിനുള്ള ഉത്തരം ബോലുവിന്റെ ജീവിതം തന്നെ മാറ്റി.കുറുക്കനെ കണ്ട ബോലു ഒടുവിൽ സിംഹത്തിൽ നിന്ന് എന്താണ്…

  2. 19 Sep 2026 · 3 min

    കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast

    ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ പാഠമാണ്. രാജാവിന്റെ മനസ്സ് മാറ്റാൻ ആ ചെറിയ നാണയത്തിന് കഴിഞ്ഞോ?കഥ കേൾക്കാം കുട്ടിക്കഥകൾ പോഡ്‌കാസ്റ്റിൽ. 🎧 🎙️ Host: Shina Ranjith 🎧 Producer: RJ Achoo

  3. 12 Sep 2026 · 3 min

    വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories

    കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️ കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പും.ആ കുറിപ്പിൽ എന്തായിരുന്നു? രാജാവ് നൽകിയ വാക്ക് വൃദ്ധന്റെ ജീവിതത്തെ എങ്ങനെ മാറ്റി?ഒരു ചെറിയ കഥയിലൂടെ പ്രതീക്ഷ, സ്വന്തം ശക്തി, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ച്…

  4. 5 Sep 2026 · 4 min

    നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories

    ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ… അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചു. വർഷങ്ങൾക്കുശേഷം രാജേഷ് മാഷിനോട് ചോദിച്ചു: “അന്ന് വാച്ച് മോഷ്ടിച്ചത് ഞാനാണെന്ന് സാറിന് ഓർമ്മയില്ലേ?” മാഷിന്റെ മറുപടി കേൾക്കുമ്പോൾ ഒരു നിമിഷം…

  5. 29 Aug 2026 · 3 min

    ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories

    ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. ഇനി പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയും വേണ്ട.അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാം എന്ന് വെച്ചു. കേൾക്കൂ കുട്ടിക്കഥകൾ ..…

About കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

കുട്ടിക്കഥകള്‍ | Malayalam Stories For Kids is a Malayalam kids & family podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Publisher
Mathrubhumi
Language
Malayalam മലയാളം
New episodes
Weekly
Typical length
3 min
Latest episode
3 Oct 2026
Feed
RSS — paste into any podcast app
Rights
The Mathrubhumi Printing & Publishing Co Ltd

More from Mathrubhumi 1

More Malayalam kids & family 4

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play