കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
ചേന ചേട്ടനും തക്കാളി സുന്ദരികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories
രൂപത്തിന്റെ പേരിൽ ആരെയും കളിയാക്കരുതെന്നും യഥാർഥ സൗന്ദര്യം മനസ്സിലാണെന്നും ഓർമിപ്പിക്കുന്ന രസകരമായ മിന്നാമിന്നി കഥ — ചേന ചേട്ടനും തക്കാളി സുന്ദരികളും. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories
മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന സാധനങ്ങൾക്ക് എന്ത് സംഭവിച്ചു? 😄ചെറിയൊരു മഴക്കഥയിലൂടെ ക്ഷമയുടെ വലിയൊരു പാഠം പറയുന്ന അപ്പുണ്ണിയുടെയും അമ്മിണിയുടെയും പുതിയ മിന്നാമിന്നിക്കഥ കേൾക്കാം. 🎧✨ നിർമ്മാണം & അവതരണം : RJ Achoo Sound Design : Sundar S
മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത്യം അറിഞ്ഞപ്പോഴാണ് കുഞ്ഞുമീനുകൾക്കും കാര്യം പിടികിട്ടിയത്. പ്രകൃതിയുടെ അത്ഭുതകരമായ വളർച്ചയും സൗഹൃദത്തിന്റെ മനോഹരമായ കഥയും ചേർന്ന ‘മീനുകളും വാൽമാക്രികളും’. 🐸💛 മിന്നാമിന്നി കഥകളിൽ ആർ ജെ അച്ചുവിനൊപ്പം ഈ കൗതുകകഥ കേൾക്കാം. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദമിശ്രണം : പ്രണവ് പി എസ്
Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages. “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്ത് സംഭവിക്കും? 🤔കിട്ടുവും മിട്ടുവും സഹോദരങ്ങളാണ്. ഒരു ദിവസം അപ്പൂപ്പൻ ഇരുവർക്കും ഓരോ മത്തങ്ങാവിത്ത് നൽകി.കിട്ടു ഉടൻ വിത്ത് നട്ടു.മിട്ടുവോ…?“എപ്പോഴെങ്കിലും ചെയ്യാം!” എന്ന് കരുതി അത് മാറ്റിവച്ചു.…
21 Sep 2026 · 3 min
മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids
എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ നിന്ന് നോക്കിനിൽക്കേണ്ടി വന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ സങ്കടം കുറച്ചുകൂടി.പക്ഷേ അപ്പോഴാണ് ഗുഹയ്ക്ക് പുറത്ത് ഒരു ബഹളം കേൾക്കുന്നത്… 👀ആരായിരിക്കും മുത്തുവിനെ കാണാൻ വന്നത്? അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹവും സൗഹൃദവും നിറഞ്ഞ മുത്തുവിന്റെ ഓണം കേൾക്കാം മിന്നാമിന്നിക്കഥകളിൽ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടുത്തപ്പോൾ ജംബുവിന്റെ ആഗ്രഹം നടക്കുമോ എന്നായി സംശയം.ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരും കണ്ടെത്തിയ വള്ളികളിൽ ജംബുവിന് കിട്ടിയത് ഒരു കിടിലൻ സർപ്രൈസ്! 😍ജംബുവിന് ഒടുവിൽ തന്റെ സ്വപ്നത്തിലെ ഊഞ്ഞാൽ കിട്ടുമോ?കുട്ടികൾക്കൊപ്പം കേൾക്കാം രസകരമായ ‘ജംബുവിന്റെ ഊഞ്ഞാലാട്ടം’. 🐘🎧 നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ #MinnaminniKathakal #JambuvinteOonjalattam
14 Sep 2026 · 3 min
പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories
പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്ങൾ ഉണങ്ങിത്തുടങ്ങിയപ്പോഴാണ് പരമുവിനെ പേടിപ്പിച്ചുകൊണ്ട് കാറ്റ് എത്തിയത്. പപ്പടങ്ങളെല്ലാം പറന്നുപോയാൽ? അതിനുപിന്നാലെ മഴ വന്നാൽ?പരമുവിന്റെ കഷ്ടപ്പാട് വെറുതെയാകുമോ? 🌧️ കാറ്റിനോട് പരമു എന്താണ് പറഞ്ഞത്? കാറ്റ് പരമുവിനെ സഹായിക്കുമോ? ഒടുവിൽ പപ്പടങ്ങൾ കൊണ്ട് പരമുവിന് എന്ത് ചെയ്യാൻ കഴിഞ്ഞു? കുട്ടികൾക്ക് എണ്ണാനും രസിക്കാനും ഒപ്പം അധ്വാനത്തിന്റെ വിലയും ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷവും മനസ്സിലാക്കാനും കഴിയുന്ന ഒരു…
11 Sep 2026 · 4 min
തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids
ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈 മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് തിന്നണം… പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കൊക്കുകൊണ്ട് അത് മുറിക്കാൻ പറ്റുന്നില്ല…”കിങ്ങിണിയുടെ വിഷമം കേട്ട മരംകൊത്തി അണ്ണൻ എന്ത് ചെയ്തു? 🤔 അതിനപ്പുറം, ചക്ക കഴിച്ചതിന് ശേഷം തത്തകൾ ചെയ്ത ഒരു ചെറിയ കാര്യം…
സ്വന്തം കഴിവിൽ അമിതമായ വിശ്വാസം… മുന്നിൽ ഒരു മുന്നറിയിപ്പ്… പിന്നെ എന്ത് സംഭവിച്ചു? 🐜🕷️ ഒരു ഉറുമ്പും ചിലന്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഈ രസകരമായ കഥ തുടങ്ങുന്നത്. എന്നാൽ, ഒരാളുടെ അമിത ആത്മവിശ്വാസവും മറ്റൊരാളുടെ മുന്നറിയിപ്പും കഥയെ അപ്രതീക്ഷിതമായൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു.മറ്റുള്ളവർ നൽകുന്ന നല്ല ഉപദേശങ്ങൾ കേൾക്കേണ്ടതെന്തിന്? അഹങ്കാരവും അമിത ആത്മവിശ്വാസവും നമ്മളെ എവിടെയെത്തിക്കും?കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ഒരു നല്ല ജീവിതപാഠം നൽകുകയും ചെയ്യുന്നൊരു കുഞ്ഞുകഥ.✨ മിന്നാമിന്നിക്കഥകൾ കേൾക്കാം… കഥയ്ക്കുള്ളിലെ കൗതുകവും പാഠവും കണ്ടെത്താം! ❤️ നിർമ്മാണം & അവതരണം : ആർ ജെ…
4 Sep 2026 · 3 min
പെൻസിലും റബ്ബറും | മിന്നാമിന്നിക്കഥകൾ | Bedtime Times
വരയ്ക്കാൻ തുടങ്ങിയപ്പോൾ എല്ലാം നന്നായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം പെൻസിലിനെ ആകെ വിഷമത്തിലാക്കി. അവൻ വരച്ച വരകൾക്ക് എന്താണ് സംഭവിച്ചത്? അപ്പോഴാണ് റബ്ബർ ഒരു സഹായവുമായി എത്തിയത്…ഒരു കൊച്ചുപെൻസിലും റബ്ബറും ചേർന്ന് പറയുന്ന സൗഹൃദത്തിന്റെ മനോഹരമായ കഥയാണ് ‘മിന്നാമിന്നിക്കഥകൾ’ ഒരുക്കുന്നത്. അവസാനം അവർ വരച്ച ചിത്രം എന്തായിരുന്നുവെന്ന് അറിയാൻ കഥ കേൾക്കാം.
31 Aug 2026 · 3 min
അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories
അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത... സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത... പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ? വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി... പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷപ്പെട്ടു! ഈ ചെറിയ കഥയിൽ നിന്ന് കുഞ്ഞിത്തത്ത പഠിച്ച വലിയൊരു പാഠമുണ്ട്:അമ്മ പറഞ്ഞത് കേൾക്കേണം, നല്ലവരായി വളരേണം,തന്നിഷ്ടങ്ങൾ ആപത്താ! കുട്ടികൾക്കൊരു രസകരമായ കഥയും നല്ലൊരു പാഠവുമായി മിന്നാമിന്നിക്കഥകൾ. കഥ:…
28 Aug 2026 · 3 min
പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories
അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്. അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുടെയും അമ്മിണിയുടെയും ഉത്സാഹം കണ്ടപ്പോൾ അമ്മ അവരോട് ഉറക്കെ വിളിച്ചു പറഞ്ഞു വാഴപ്പഴം അത് തിന്നിട്ട് തൊലിമുറ്റത്തേക്ക് എറിയല്ലേ പശുവിൻ കാടിയിൽ ഇട്ടോളൂ, പൂവാലിപ്പശു തിന്നോളൂ. അവതരണം ,നിർമ്മാണം : ആർ ജെ…
24 Aug 2026 · 3 min
അപ്പുവിന്റെ പന്ത് | മിന്നാമിന്നിക്കഥകൾ | Bedtime Stories
അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരു ദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായിട്ട് നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാൻ ഇറങ്ങി. രാമുവും ഒപ്പം കളിക്കാൻ കൂടി. പക്ഷേ വികൃതിയായ അപ്പു രാമുവിന് പന്ത് കളിക്കാൻ കൊടുക്കാതെ പന്തുമായി ഓടി നടന്നു. പാവം രാമു ഒന്നും പറയാതെ മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. അപ്പു രാമുവിന്റെ മുമ്പിലൂടെ പന്തടിച്ചു നടന്ന് രാമുവിനോട് പറഞ്ഞു - പന്തുരുട്ടി കളിക്കാൻ എന്തു രസം നോക്കൂ പന്തു തട്ടി കളിക്കാൻ കൂട്ടുവേണ്ട ആരും. പാവം രാമു ഇത് കേട്ട് മിണ്ടാതെ മരത്തിന്റെ ചുവട്ടിൽ ഇരുന്നതേ ഉള്ളൂ. കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ.. അവതരണം , നിർമ്മാണം ആർ ജെ അച്ചൂ
വികൃതി കാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടൻ ആയിരുന്നു. കുട്ടിശ്ശങ്കരൻ ആനയുടെ ഒറ്റ ചങ്ങാതി ആയിരുന്നു കിട്ടൻ കട്ടുറുമ്പ്.കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും ഒരുമിച്ചാണ് തീറ്റ തേടൽ ഉറക്കവും കളിയും കുളിയും എല്ലാം ഒരു ദിവസംകുട്ടിശ്ശങ്കരനോട് കിട്ടൻ കട്ടുറുമ്പ് പറഞ്ഞു കുട്ടിശ്ശങ്കരാ ചങ്ങാതി പുഴയിൽ നീന്തി നടന്നാലോ നിന്നുടെ തലയിൽ ഇരുന്നാലോ ലോകം മുഴുവൻ കാണാലോ. ശരി അങ്ങനെ ആവട്ടെ കിട്ടൻ കുട്ടാ എന്റെ തലയിൽ കയറി നീ ഗമയിൽ സവാരി ചെയ്തോളൂ കിട്ടൻ കട്ടുറുമ്പിന് സന്തോഷമായി. അവൻ വേഗം കുട്ടിശ്ശങ്കരൻ ആനയുടെ മസ്തകത്തിൽ കയറി. കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ…
17 Aug 2026 · 3 min
അത്യാഗ്രഹം നന്നല്ല | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories
ഒരു ദിവസം കുഞ്ഞൻ കുരങ്ങച്ചൻ പഴുത്തു തുടുത്ത മാമ്പഴം ഒത്തിരി ഉള്ള ഒരു മാവിൻ ചോട്ടിൽ എത്തി. പഴുത്ത മാമ്പഴങ്ങൾ കണ്ടപ്പോൾ കുഞ്ഞൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ മാവിൻ ചില്ലകൾ തോറും കയറി ഇറങ്ങി. മാമ്പഴം പറിച്ച് കറുമുറ തിന്നാൻ തുടങ്ങി. ഈ സമയം കാക്കനാട്ടെ കീരു കാക്കച്ചി കാ കാ എന്ന് കരഞ്ഞുകൊണ്ട് വിശന്നു വലഞ്ഞ അതുവഴി വന്നു. പഴുത്ത തുടുത്ത മാമ്പഴം കണ്ടപ്പോൾ അവൾ മാവിൻ കൊമ്പിൽ ഇരുന്ന് മാമ്പഴം തിന്നുന്ന കുഞ്ഞൻ കുരങ്ങച്ചനോട് ചോദിച്ചു. അമ്പട കുഞ്ഞ കുരങ്ങുണ്ണി വിശന്നയ്യു തളരുന്നേ മാമ്പഴമൊന്നു തിന്നോട്ടേ വേഗമൊരെണ്ണം തന്നാട്ടേ. അത്യാഗ്രഹിയായ കുഞ്ഞൻ കുരങ്ങച്ചനുണ്ടോ അതിഷ്ടാവുന്നു? കൊടുക്കുവോ? കേൾക്കൂ…
14 Aug 2026 · 4 min
മൂന്നു പൂച്ചക്കുട്ടന്മാർ | മിന്നാമിന്നിക്കഥകൾ | Podcast
മേരി അമ്മൂമ്മയുടെ വീടിൻറെ തട്ടിൻ പുറത്താണ് അമ്മ പൂച്ചയുടെയും മക്കളുടെയും താമസം. അമ്മ പൂച്ചയ്ക്ക് മൂന്ന് മക്കളാണ് . മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടന്മാർ. ഒന്നാമന് മഞ്ഞനിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും. ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മി പതുങ്ങി മേരി അമ്മുമ്മയുടെ അടുക്കളയിൽ കയറി. മൂന്ന് പൂച്ചക്കുട്ടന്മാർ പമ്മി പമ്മി ചെന്നു. തട്ടിൽ നിന്നിറങ്ങി കട്ട് തിന്നാൻ ചെന്നു. അവർ ഓടിയും ചാടിയും തലകുത്തി മറഞ്ഞും കളി തുടങ്ങി. അതിനിടെ ഒന്നാമൻ മഞ്ഞപ്പൂച്ച അമ്മൂമ്മയുടെ അരിപ്പൊടി പാത്രത്തിൽ ഉരുണ്ടുവീണു. അത് കണ്ട് തല തല്ലിച്ചിരിച്ച കറുമ്പൻ പൂച്ച മഞ്ഞപ്പൊടി പാത്രം ഉരുട്ടി ഇട്ടു.…
10 Aug 2026 · 3 min
മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast
മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത് ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു കൽക്കണ്ട കഷ്ണം തരാമോ ? കേൾക്കാം മാതൃഭൂമി പോഡ്കാസ്റ്റിൽ മിന്നാമിന്നിക്കഥകൾ.. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് Content Highlights : Features a charming story about siblings Appunni and Amminikutty, Part of…
7 Aug 2026 · 3 min
ചിങ്കനും ദുഷ്ടനും | മിന്നാമിന്നിക്കഥകൾ | Podcast
സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് Content Highlights: Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professional voice narration by RJ Achoo, mixing by Sundar S., Written by Ramesh Chandravarma R.
3 Aug 2026 · 3 min
അമ്മാവൻ മൂങ്ങയും മുയലുണ്ണിയും | മിന്നാമിന്നിക്കഥകൾ | Podcast
കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ ഇല്ല. പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ? ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ്
1 Aug 2026 · 4 min
പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast
ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ?ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തൻറെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് Content Highlights: A story about empathy and helping others in nature., Introduces children to the concept of the monsoon season (Idavapathi)., Encourages…
അപ്പുക്കുട്ടൻ ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് A mischievous boy named Appukuttan learns the value of freedom., The story illustrates the sadness of keeping a bird in a cage., Appukuttan realizes his mistake after getting locked inside his own home., Encourages empathy and kindness towards animals in children.
ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം. അതിനെന്താ മിട്ടുകുലയിൽ നിന്നും ഒരു ഉഗ്രൻ പഴം ഉരിഞ്ഞ് മിന്നുകാക്കയ്ക്ക് നൽകി. കഥ: ലജീഷ് വേലൂർ. അവതരണം:ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടിയ തുള്ളിച്ചാടുന്ന തവളക്കുട്ടനെ കുഞ്ഞുവാവയുടെ കയ്യിന്ന് അബദ്ധത്തിൽ മുറ്റത്ത് വീണുപോയി. മുറ്റത്ത് കൂട്ടിക്കിടന്ന ടിപ്പൻ പട്ടി മുരണ്ടുകൊണ്ട് ആ വഴി വന്നത് അപ്പോഴാണ്. ടിപ്പൻ മൂക്കുകൊണ്ട് തവളകുട്ടനെ ഒന്ന്…
പാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടി കുറക്കാൻ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം. ആർ.ജെ.അച്ചു.ശബ്ദമിശ്രണം:എസ്.സുന്ദർ.പ്രൊഡ്യൂസർ:…
ഇന്നത്തെ നമ്മുടെ കഥ അപ്പുവിന്റെയും കൂട്ടുകാരുടെയും ആണ്. തെച്ചിക്കാട്ടിലെ കുട്ടിക്കൊമ്പനായിരുന്നു അപ്പു . കൂട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ഓടിയെത്തുന്നത് അപ്പു ആണ്. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
2 Jan 2026 · 4 min
പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast
ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം - ഈ ഇടവപ്പാതി എന്താണെന്ന് അമ്മയുടെ അടുത്ത് ചോദിച്ചു മനസ്സിലാക്കണേ - ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. അപ്പോൾ ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂട് ഉണ്ടാക്കാൻ പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളിക്കമ്പുകളും തന്റെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നുവന്ന് കൂടുണ്ടാക്കുകയായിരുന്നു പാവം കുഞ്ഞാറ്റ അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
29 Dec 2025 · 4 min
പുതുവത്സര കാർണിവൽ | മിന്നാമിന്നിക്കഥകൾ | Podcast
മയിലാടും കുന്നിലെ പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്ന് പുതിയ വർഷം കൊണ്ടാടാനുള്ള ആലോചനയിൽ ആയിരുന്നു. ആനയും സിംഹവും കരടിയും കടുവയും കാട്ടുപോത്തും മയിലും കുയിലും പ്രാവും പരുന്തും തത്തയും എല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു.നവവർഷത്തിനെ എതിരേൽക്കാൻ നല്ലൊരു കാർണിവൽ ആയാലോ എന്ന് ഡിംബൻ കരടി ചോദിച്ചു. കാർണിവൽ എന്നാൽ ഘോഷയാത്രയും സമ്മേളനവും കലോത്സവവും എല്ലാം ചേർന്ന വലിയൊരു മേളയാണെന്ന് അഴകൻ മയിൽ വിശദീകരിച്ചു കൊടുത്തു. അഴകൻ മയിലിന്റെ നേതൃത്വത്തിൽ പക്ഷികളും മൃഗങ്ങളും കാർണിവലിനായി ഒരുങ്ങാൻ തുടങ്ങി. അവതരണം: ആർ.ജെ. അച്ചു. കഥ: സിപ്പി പള്ളിപ്പുറം. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
26 Dec 2025 · 4 min
അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcast
മഹാ അഹങ്കാരിയായിരുന്നു അമറൻ സിംഹം ഉറക്കം ഉണർന്നാൽ അമറൻ നീണ്ടു നിവർന്ന് ഉറക്കെ ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങളൊക്കെ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്ന് മുരളും. എന്നിട്ട് തന്നോട് തന്നെ പറയും ശക്തന്മാരിൽ ശക്തൻ ഞാൻ, ഞാനാണല്ലോ രാജാവും എന്നെ വെല്ലാൻ ആരാലും കഴിയില്ലല്ലോ കട്ടായം. പിന്നെ ഇരതേടിയുള്ള യാത്ര. ഒരു ദിവസം അമറൻ വഴിയിൽ ഒരു കുരങ്ങിനെ കണ്ടു.അവതരണം: ആർ.ജെ. കഥ: വഴിത്തല രവി. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast is a Malayalam kids & family podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.