Episode notes
എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. In this episode of India File , Jomy Thomas examines the growing concerns surrounding the SIR process and its potential impact on electoral integrity. As opposition parties raise alarm over voter exclusions, the discussion delves into the implications for democracy and the uncertain future faced by those removed from voter rolls. A…
Manorama INDIA FILE
by Manorama Online · Malayalam · News
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
More from Manorama INDIA FILE
-
17 May 2026 · 7 min
നല്ലവാക്ക് അറിയാത്ത കോണ്ഗ്രസ് | India file | Manorama Online Podcast
India File Manorama Online Podcast
-
S2 · E55 · 29 Apr 2026 · 6 min
പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast
2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു. Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate Sikh votes ahead of the 2027 elections. The opposition faces the challenge of countering this strategy while balancing constitutional concerns and political relevance- Malayala Manorama Delhi Chief of…
-
S2 · E54 · 21 Apr 2026 · 7 min
ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast
ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated Harivansh Narayan Singh and brought him to the Rajya Sabha, making him its Deputy Chairman. Harivansh is a person who has reached the Rajya Sabha twice on a JDU ticket. What could be the political game…
-
S2 · E52 · 7 Apr 2026 · 6 min
ആശയം വിട്ടൊരു കളിയില്ല | India file Podcast | Manorama Online Podcast
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over Foreign Funding LawsListen to India File podcast. See omnystudio.com/listener for privacy information.
-
S2 · E51 · 1 Apr 2026 · 6 min
സ്ത്രീകളെക്കുറിച്ചുള്ള വേവലാതി | India file Podcast | Manorama Online Podcast
ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in Parliament and state assemblies. The move raises political and constitutional questions around census linkage, seat expansion, and electoral strategy ahead of 2029. India File podcast. See…
-
S2 · E50 · 25 Mar 2026 · 6 min
ഭരണം പഠിപ്പിക്കുന്ന ജഡ്ജി| India file Podcast | Manorama Online Podcast
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confront the politics of intolerance through the judiciary. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast. See omnystudio.com/listener for…
-
S2 · E75 · 8 Oct 2026 · 7 minNew
സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിസിനസ് സമൂഹം അതിന് പൂർണ പിന്തുണ നൽകുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിസിനസുകാർ ഇടപെട്ട ചരിത്രത്തെക്കൂടി ഓർമിപ്പിക്കുന്നതാണ് എസ്‌പിയുടെ ഈ നീക്കം. ആ ചരിത്രത്തെ മുൻനിർത്തി, ധൻരാജ്– അഖിലേഷ് ‘സഖ്യ’ത്തിലൂടെ രൂപപ്പെട്ട പുതിയകാല ‘സോഷ്യലിസ്റ്റ് ബിസിനസിനെ’ വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’…
-
S2 · E74 · 30 Sep 2026 · 7 min
കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships…
-
S2 · E73 · 23 Sep 2026 · 7 min
കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Uniform Civil Code is set to be introduced in 21…
-
S2 · E72 · 19 Sep 2026 · 7 min
യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In this episode of India File,…
