Season 2, Episode 74 · Manorama INDIA FILE
കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
30 Sep 2026 · 6 min
Episode notes
സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships…
Podcast
Manorama INDIA FILE
Manorama Online · News · Malayalam
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
More from Manorama INDIA FILE All episodes →
-
S2 · E75 · 8 Oct 2026 · 7 min
സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിസിനസ് സമൂഹം അതിന് പൂർണ പിന്തുണ നൽകുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിസിനസുകാർ ഇടപെട്ട ചരിത്രത്തെക്കൂടി ഓർമിപ്പിക്കുന്നതാണ് എസ്‌പിയുടെ ഈ നീക്കം. ആ ചരിത്രത്തെ മുൻനിർത്തി, ധൻരാജ്– അഖിലേഷ് ‘സഖ്യ’ത്തിലൂടെ രൂപപ്പെട്ട പുതിയകാല ‘സോഷ്യലിസ്റ്റ് ബിസിനസിനെ’ വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’…
-
S2 · E73 · 23 Sep 2026 · 7 min
കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Uniform Civil Code is set to be introduced in 21…
-
S2 · E72 · 19 Sep 2026 · 7 min
യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In this episode of India File,…
-
S2 · E71 · 9 Sep 2026 · 7 min
ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Sonia Gandhi's memoir highlights the trend of political autobiographies in India and the publishing challenges that often accompany them. Explore the legacy of Indian political autobiographies, from Nehru to Modi, and the ongoing debate on freedom of…
-
S2 · E70 · 2 Sep 2026 · 7 min
ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും നേരത്തേ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലുമൊക്കെ എന്തായിരുന്നു ആർഎസ്എസ് നിലപാട്? രാഹുലിന്റെ ഈ പുതിയ മുദ്രാവാക്യത്തിൽ കോൺഗ്രസിനുള്ളിൽനിന്നു തന്നെ എത്ര പിന്തുണ ലഭിക്കും? ചർച്ച ചെയ്യുന്നതാണ്…
-
S2 · E69 · 19 Aug 2026 · 7 min
മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast
പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The recently concluded Monsoon Session of Parliament proved to be a major political setback for the BJP, while the Opposition, which largely dominated the proceedings, made significant gains. In the…
