Season 2, Episode 49 · Manorama INDIA FILE
തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast
19 Mar 2026 · 7 min
Season 2, Episode 49 · Manorama INDIA FILE
19 Mar 2026 · 7 min
ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. CV Ananda Bose's resignation as Bengal Governor, metaphorically described as 'Bose's hat gone' or even 'hat knocked off' due to a forced resignation, has…
by Manorama Online · Malayalam · News
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
S2 · E52 · 7 Apr 2026 · 6 min
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over Foreign Funding LawsListen to India File podcast. See omnystudio.com/listener for privacy information.
S2 · E51 · 1 Apr 2026 · 6 min
ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in Parliament and state assemblies. The move raises political and constitutional questions around census linkage, seat expansion, and electoral strategy ahead of 2029. India File podcast. See…
S2 · E50 · 25 Mar 2026 · 6 min
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confront the politics of intolerance through the judiciary. Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast. See omnystudio.com/listener for…
S2 · E48 · 14 Mar 2026 · 7 min
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പട്ടിക കേന്ദ്ര സാംസ്കാരിക മന്ത്രാലയം തട്ടിക്കൊണ്ടുപോയിട്ട് രണ്ടരമാസം. അക്കാദമി അതിന്റെ സ്വതന്ത്ര സംവിധാനത്തിലൂടെ തയാറാക്കിയ അവാർ‍ഡ് പട്ടിക എന്തിനായിരിക്കും കേന്ദ്രം ഇത്രയും നാൾ പിടിച്ചുവച്ചത്? പുതിയൊരു കുങ്കുമ സാഹിത്യചേരിയുടെ നിർമാണമടക്കം സർക്കാരിനു ലക്ഷ്യം പലതാകാം. വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Why is the Centre holding back the award list prepared by the Sahitya Akademi? The delay has triggered debates over institutional autonomy and cultural politics. In this episode of…
S2 · E47 · 4 Mar 2026 · 6 min
പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാനുള്ള അവസരം.വായിക്കാം മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ വിലയിരുത്തൽ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Judiciary corruption in textbooks is a critical issue…
S2 · E46 · 25 Feb 2026 · 7 min
വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Meat Politics in India: A village that slammed its doors shut in the face of hatred. On the other hand, a state government and a district administration that provided ample fertilizer for that same hatred to grow. Two different…
S2 · E75 · 8 Oct 2026 · 7 min
റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിസിനസ് സമൂഹം അതിന് പൂർണ പിന്തുണ നൽകുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിസിനസുകാർ ഇടപെട്ട ചരിത്രത്തെക്കൂടി ഓർമിപ്പിക്കുന്നതാണ് എസ്‌പിയുടെ ഈ നീക്കം. ആ ചരിത്രത്തെ മുൻനിർത്തി, ധൻരാജ്– അഖിലേഷ് ‘സഖ്യ’ത്തിലൂടെ രൂപപ്പെട്ട പുതിയകാല ‘സോഷ്യലിസ്റ്റ് ബിസിനസിനെ’ വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’…
S2 · E74 · 30 Sep 2026 · 7 min
സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships…
S2 · E73 · 23 Sep 2026 · 7 min
ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Uniform Civil Code is set to be introduced in 21…
S2 · E72 · 19 Sep 2026 · 7 min
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In this episode of India File,…