Season 2, Episode 41 · Manorama INDIA FILE
മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast
13 Jan 2026 · 6 min
Episode notes
കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. A Medical College In Kashmir Denied Admission To Minority Students, Sparking…
Podcast
Manorama INDIA FILE
Manorama Online · News · Malayalam
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
More from Manorama INDIA FILE All episodes →
-
S2 · E46 · 25 Feb 2026 · 7 min
രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast
വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Meat Politics in India: A village that slammed its doors shut in the face of hatred. On the other hand, a state government and a district administration that provided ample fertilizer for that same hatred to grow. Two different…
-
S2 · E45 · 17 Feb 2026 · 7 min
ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast
അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring country calls for war and takes up a position on the border, what instruction should the political leadership give to the army? Why is the central government not denying the revelation made by former Army…
-
S2 · E44 · 10 Feb 2026 · 7 min
സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! | India file Podcast |
സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Bharat Ratna Controversy Deepens with the…
-
S2 · E43 · 4 Feb 2026 · 7 min
നിവേദ്യമാകുമോ നിധിൻ? | India File Podcast
ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of…
-
S2 · E42 · 20 Jan 2026 · 7 min
ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast
സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Surrender Of Maoists In India Shows That Armed Revolution Has Failed,…
-
S2 · E40 · 7 Jan 2026 · 7 min
പുതിയൊരു ചേരി നിർമാണം | India File Podcast
പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Leadership Dilemma: From Rahul Gandhi to Priyanka, Why the demand for a leadership overhaul is gaining momentum within the Congress ranks. From…
-
S2 · E39 · 31 Dec 2025 · 6 min
രണ്ടുതരം പ്രചോദനങ്ങൾ | India File Podcast
‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ നടന്ന ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യുപി സർക്കാർ തീരുമാനിച്ചത് ഏതാനും മാസം മുൻപാണ്. ഒരു ഭാഗത്ത് അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ചിലർ അധികാരത്തോടുള്ള സമരത്തിലാണ്. ഈ സവിശേഷകാലത്ത് എന്തുകൊണ്ടാണ് ആ സമരങ്ങൾക്ക് പ്രസക്തിയേറുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.…
-
S2 · E38 · 24 Dec 2025 · 8 min
തിടുക്കത്തിൽ ഒരു ശാന്തി | India File Podcast
നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വികസിതഭാരത ലക്ഷ്യത്തിൽ ആണവവിഷയമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്താൽ മതിയോ? അന്വേഷിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. As the President grants assent to the SHANTI Bill, a key question arises: why did Prime Minister Narendra Modi…
-
S2 · E37 · 17 Dec 2025 · 7 min
നോ യുവർ ഓണർ | India File Podcast | Manorama Online Podcast
ഒരുവശത്ത് സർക്കാർ സംരക്ഷണം, മറുവശത്ത് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണഭീഷണി. സവിശേഷ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ കടന്നുപോകുന്നത്. അതിനിടെ രണ്ട് ഹൈക്കോടതികളിലായുള്ള നാല് ജഡ്ജിമാരുടെ പേരും ചർച്ചകളിൽ നിറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു ചർച്ച രാജ്യത്ത് ശക്തമാകുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Judicial Controversies are increasingly Visible in Indian Judiciary- Jomy Thomas Explain in 'India File' Column. This is analyzed by the Delhi Chief of Bureau of Malayala Manorama in the 'India…
-
S2 · E36 · 10 Dec 2025 · 6 min
വന്ദേമാതരം കൊണ്ടൊരു 'വാം അപ്' | India File Podcast | Manorama Online Podcast
തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ കാലത്തു ബിജെപി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വന്ദേമാതര ചർച്ചയിലൂടെ മറ്റൊരു ചരിത്രനിർമാണത്തിനാണ് ബിജെപി ശ്രമം. ദേശീയഗീതത്തെ പുതിയൊരു വിഭജനവിഷയമാക്കുന്നു. ചരിത്രനിർമാണത്തിന്റെ ഭാഗമായി വന്ദേഭാരതം എഴുതിയതിന് ഇതുവരെ നൽകാത്ത തീയതിയും ബിജെപി സൃഷ്ടിച്ചു. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ ‘പുതിയ നിർമിതി’യെ കൂട്ടിവായിക്കേണ്ടതുണ്ടോ? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Why is the BJP raising the Vande…
