Season 3, Episode 10 · Manorama Varthaaneram
മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026
1 Apr 2026 · 4 min
Season 3, Episode 10 · Manorama Varthaaneram
1 Apr 2026 · 4 min
രാജഭരണകാലം തൊട്ടു ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന പ്രദേശമാണ് കഴക്കൂട്ടം. ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ കാലത്ത് സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചതും കഴക്കൂട്ടമാണ്. തിരുവിതാംകൂറിലെ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെട്ടവരാണു കഴകങ്ങള്‍. ആ കൂട്ടമാണ് കഴക്കൂട്ടമായതെന്നാണ് സ്ഥലനാമ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍. ആ കഴക്കൂട്ടം കേരളത്തില്‍ കരുത്തേറിയ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണിപ്പോള്‍. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ Kazhakkoottam is a region that has had a strong involvement in…
by Manorama Online · Malayalam · News
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane
S3 · E12 · 6 Apr 2026 · 10 min
സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്തമായി രംഗത്തുണ്ട്. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്. It has been some time since the seat, a socialist monopoly, was renamed as T.P. Chandrasekharan's soil. This time in Vadakara, it will be a…
S3 · E11 · 2 Apr 2026 · 5 min
Kannur Assembly Elections represent a critical test of strength for the CPM, with the district's party base facing significant challenges from rebel candidates and key constituencies. The outcome in Peravoor, Dharmadam, and Payyanur will be crucial for the party's standing.
S2 · E58 · 1 Apr 2026 · 10 min
നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണം അതിന്റെ മൂർധന്യതയിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ഒരു പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പാർട്ടി എക്കാലത്തും അകറ്റി നിറുത്തിയിരുന്ന എസ്ഡിപിഐയുമായി ഈ തിരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടോ? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സുജിത് നായർ As the legislative assembly election campaign reaches its peak, the Left front finds itself caught in a controversy. Is there any political understanding with the SDPI, a party it has always kept at a distance, in this election? Let’s listen in detail on the Open Vote Podcast . Script and narration:…
S2 · E85 · 7 Oct 2026 · 10 min
സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ ചർച്ചാവിഷയം. അപ്രതിക്ഷിതമായ ഈ തീരുമാനത്തെക്കുറിച്ചാണ് ഇന്ന് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് ചർച്ച ചെയ്യുന്നത്. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ This episode of Open Vote analyses the mid term removal of CPI(M) Palakkad District Secretary E.N. Suresh Babu from his position has triggered discussions across political circles following a formal misconduct complaint. Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau. See omnystudio.com/listener for privacy information.
S2 · E84 · 5 Sep 2026 · 4 min
The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes. ഓഗസ്റ്റ് 7ന് പാക്കിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഒരു തന്ത്രപ്രധാന പ്രതിരോധ സഹകരണക്കരാറില്‍ ഒപ്പുവച്ചു. സൗദിയിലെ മക്കയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത് എന്നതിനാല്‍ മക്ക പ്രതിരോധ കരാര്‍ എന്നാണ് പേരിട്ടത്. ഇറാന്‍ യുദ്ധം…
S2 · E83 · 2 Sep 2026 · 7 min
കേരളത്തിലെ സിപിഎം–സിപിഐ ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇത്തവണത്തെ ഓപ്പൺ വോട്ട് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് സുജിത് നായർ. This episode of Open Vote analyses the increasingly strained relationship between the CPI(M) and CPI in Kerala . As differences between the two Left parties continue to intensify, what is driving the growing tensions, and what could it mean for Kerala’s political landscape and the future of the Left alliance? Listen to the detailed analysis presented by Sujith Nair from the…
S2 · E82 · 15 Aug 2026 · 6 min
ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും…
S2 · E81 · 7 Aug 2026 · 4 min
ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ് വിമർശനം India's weather warning system is facing scrutiny for its repeated failures in providing timely alerts for landslides, flash floods, and cloudbursts, particularly in states like Kerala.…
S2 · E80 · 5 Aug 2026 · 12 min
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ സിപിഎമ്മിൽ പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം എന്നതാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. Is the CPM central leadership tightening its grip on the CPM in Kerala following the heavy defeat in the Assembly elections? That is what this edition of the Open Vote Podcast analyzes. Presented by Sujith Nair from the Malayala Manorama Thiruvananthapuram Bureau. See omnystudio.com/listener for privacy information.
S2 · E79 · 25 Jul 2026 · 4 min
ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ട, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നു പ്രധാനമന്ത്രി. അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പരോക്ഷമായെങ്കിലും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂവെന്നു പ്രതിഷേധ നേതാക്കൾ. ഒടുവിൽ ഗത്യന്തരമില്ലാതെ പ്രധാന്റെ രാജി. See omnystudio.com/listener for privacy information.