Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 58 · Manorama Varthaaneram

സിപിഎമ്മിനുണ്ടോ എസ് ഡി പി ഐ ബന്ധം? Open Vote | Assembly Elections 2026

1 Apr 2026 · 9 min

Play episode WhatsApp Download

Episode notes

നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണം അതിന്റെ മൂർധന്യതയിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ഒരു പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പാർട്ടി എക്കാലത്തും അകറ്റി നിറുത്തിയിരുന്ന എസ്ഡിപിഐയുമായി ഈ തിരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടോ? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സുജിത് നായർ As the legislative assembly election campaign reaches its peak, the Left front finds itself caught in a controversy. Is there any political understanding with the SDPI, a party it has always kept at a distance, in this election? Let’s listen in detail on the Open Vote Podcast . Script and narration:…

Podcast

Manorama Varthaaneram

Manorama Online · News · Malayalam

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More from Manorama Varthaaneram All episodes →

  1. S2 · E61 · 26 Apr 2026 · 12 min

    രാജ്യം ഉറ്റുനോക്കുന്നു ബംഗാളിലേക്ക് ​| Bengal Assembly Election | Varthaneram Podcast

    രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ചു കയറിയ മമത ബാനർജിയും അവർ നേതൃത്വം നൽകുന്ന തൃണമൂൽ സർക്കാരും നാലാം വിജയം ലക്ഷ്യമിട്ട് വീണ്ടും പോരിനിറങ്ങിയിരിക്കുന്നു. മമതയെ അട്ടിമറക്കാൻ ബിജെപി ശ്രമിക്കുന്നു. ബംഗാൾ ഇതുവരെ ഭരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബിജെപിക്ക് ഇതുവരെ അപ്രാപ്യമായ പ്രദേശമാണ് ബംഗാളെങ്കിലും ബിജെപി ഇവിടെ അതിശക്തമാണ്. ഒരുവശത്ത് ബിജെപിയുടെ കേന്ദ്ര നേതൃത്വം, മറുവശത്ത് മമത. ഇക്കുറി ആര് നയിക്കും ബംഗാളിനെ? Script and Narration - Javed Parvesh The West Bengal election is a highly anticipated event, with Mamata…

  2. S2 · E60 · 18 Apr 2026 · 5 min

    തമിഴകത്ത് ആവേശപ്പോര്: ആര് വീഴും? ആര് വാഴും? | Tamilnadu Politics | Election | Varthaneram Podcast

    സിനിമയേക്കാൾ നാടകീയതയുള്ള തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാം. കാലങ്ങൾക്കു ശേഷം ഒരു സൂപ്പർ സ്റ്റാർ ചിത്രം പുറത്തിറങ്ങുന്ന ആവേശത്തിലും ആഘോഷത്തിലുമാണ് തമിഴകം. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി ഡിഎംകെ കളത്തിലിറങ്ങിയപ്പോൾ, കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പോരിനിറങ്ങുന്നു. ഈ രണ്ട് ദ്രാവിഡ പാർട്ടികൾക്കും ബദലായി ഇതേ ആശയങ്ങൾ സിനിമാ സ്റ്റൈലിൽ അവതരിപ്പിച്ച് നടനും ടിവികെ നേതാവുമായ വിജയ് രംഗത്തിറങ്ങുന്നു. തമിഴകത്ത് ആര് വാഴും? ആര് വീഴും? Script and…

  3. S2 · E59 · 11 Apr 2026 · 5 min

    അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം ​| Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews

    ആർട്ടിമിസ്-2 ദൗത്യം വിജയകരമായതോടെ ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവും ഭാവിയിലെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹീലിയം 3യുടെ സുലഭസാന്നിധ്യവുമാണ് ഈ പുതിയ സ്പേസ് റേസിന്റെ പ്രധാന ലക്ഷ്യങ്ങൾ. പര്യവേക്ഷണ ദൗത്യങ്ങൾക്കൊപ്പം, ചന്ദ്രന്റെ…

  4. S3 · E12 · 6 Apr 2026 · 10 min

    വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026

    സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്തമായി രംഗത്തുണ്ട്. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്. It has been some time since the seat, a socialist monopoly, was renamed as T.P. Chandrasekharan's soil. This time in Vadakara, it will be a…

  5. S3 · E11 · 2 Apr 2026 · 5 min

    കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp

    Kannur Assembly Elections represent a critical test of strength for the CPM, with the district's party base facing significant challenges from rebel candidates and key constituencies. The outcome in Peravoor, Dharmadam, and Payyanur will be crucial for the party's standing.

  6. S3 · E10 · 1 Apr 2026 · 4 min

    മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026

    രാജഭരണകാലം തൊട്ടു ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന പ്രദേശമാണ് കഴക്കൂട്ടം. ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ കാലത്ത് സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചതും കഴക്കൂട്ടമാണ്. തിരുവിതാംകൂറിലെ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെട്ടവരാണു കഴകങ്ങള്‍. ആ കൂട്ടമാണ് കഴക്കൂട്ടമായതെന്നാണ് സ്ഥലനാമ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍. ആ കഴക്കൂട്ടം കേരളത്തില്‍ കരുത്തേറിയ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണിപ്പോള്‍. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ Kazhakkoottam is a region that has had a strong involvement in…

  7. S3 · E9 · 31 Mar 2026 · 16 min

    അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ | Kerala Assembly Election 2026 | Votesapp |

    നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി എന്നിവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികളാണ് ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്. ഏത് ഭാഗത്തേക്കും ഫലം മാറിമറിയാമെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്. കളമശേരിയിൽ പി.രാജീവ് രണ്ടാം തവണ മത്സരിക്കുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ട്വന്റി–ട്വന്റിയാണ് ഇത്തവണ മത്സരിക്കുന്നത്. കുന്നത്തുനാട് ട്വന്റി ട്വന്റിക്ക് സ്വാധീനമുള്ള മണ്ഡലമാണ്. കോതമംഗലത്തെ ശക്തമായ യുഡിഎഫ് വോട്ടുബാങ്കിനെ മറികടക്കാൻ ഇത്തവണ എൽഡിഎഫിനാകുമോ എന്നും കാത്തിരുന്ന്…

  8. S3 · E8 · 30 Mar 2026 · 13 min

    പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp

    ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത് സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നതുമാണ് മണ്ഡലത്തിലെ സമീപകാല വോട്ട് ചരിത്രം. സിപിഎം തന്നെ വിലയിരുത്തുന്ന നാണം കെട്ട തോൽവി മറികടന്ന് ജയമോ അല്ലെങ്കിൽ രണ്ടാം സ്ഥാനമെങ്കിലുമാണ് എൽ‍‍ഡിഎഫ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം…

  9. S3 · E7 · 29 Mar 2026 · 5 min

    വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026

    സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ V.K. Prashant, who captured the Vattiyoorkavu seat, where CPM was in third place, in the 2019 by-election, is in the fray to retain his victory. K. Muraleedharan…

  10. S3 · E6 · 28 Mar 2026 · 11 min

    ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ എൻഡിഎയുടെ കെ.പി.പ്രകാശ്ബാബുവും ഇവിടെ കളം നിറയുന്നു. ബേപ്പൂരിന്റെ രാഷ്ട്രീയ ചിത്രം അറിയാം. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്. Beypore is one of the most notable constituencies in…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play