Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Truecopy THINK - Malayalam Podcasts

ബാഴ്സലോണയുടെ മിന്നും തുടക്കം

9 Sep 2026 · 17 min

Play episode WhatsApp Download

Episode notes

നാ ല് മത്സരത്തിൽ 17 ഗോളുകൾ. ടീമിൽ റോഡ്രി, പെഡ്രി, റഫീഞ്ഞ, യമാൽ, ലോപസ് തുടങ്ങിയ നക്ഷത്ര സമൂഹം. കണക്കുകൾ അട്ടിമറിച്ചൊരു കിടിലൻ തുടക്കം. ഈ തുടക്കം ബാഴ്സയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സനലിന്റെയും ടേബിളിൽ ടോപ്പായുള്ള കുതിപ്പ് തുടങ്ങി. ഇതിനർത്ഥം ഇവരിലൊരാൾ പ്രീമിയർ ലീഗ് കിരീടം നേടുമെന്നാണോ? ക്രിക്കറ്റിൽ അലിസ്റ്റർ കുക്ക് വലിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കയാണ്. ജെയ് ഷായ്ക്ക് പകരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി ഐസിസി ചെയർമാനായി ആയി വരട്ടെ എന്ന്. കുക്ക് സീരിയസായിട്ട് തന്നെയാണോ ഇത് പറഞ്ഞത്? പ്രശസ്ത അന്താരാഷ്ട്ര…

Podcast

Truecopy THINK - Malayalam Podcasts

Truecopythink · Society & Culture · Malayalam

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

More from Truecopy THINK - Malayalam Podcasts All episodes →

  1. 14 Sep 2026 · 56 min

    സിനിമയിലെ ‘സഹകരണ പ്രസ്ഥാന’ങ്ങൾക്കുമുന്നിൽ കീഴടങ്ങാതെ… മധുരഗാനങ്ങൾക്കുപുറകിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറയുന്നു, ഗായിക രാജലക്ഷ്മി

    നാടകഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും സിനിമാപാട്ടുകളിലൂടെയും മലയാളത്തിന്റെ പ്രിയ ശബ്ദമായി മാറിയ രാജലക്ഷ്മി, പാട്ടുകാരിയായതിനുപുറകിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ചില പെർഫോർമെൻസുകളിൽ ‘കാണാൻ അത്ര പോരാ’, ‘ഡ്രസ്സിംഗ് ശരിയല്ല’ തുടങ്ങിയ ആക്ഷേപങ്ങൾ നേരിട്ട്, അവയെ അതിജീവിച്ച അനുഭവങ്ങൾ. സ്വന്തം കലയിൽ വിശ്വസിച്ച്, ആരുടെയും മുന്നിൽ കീഴടങ്ങാതെ തലയുയർത്തി നിന്ന് നേടിയെടുത്ത പാട്ടിന്റെ സ്വന്തം ലോകം. രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ബിജിപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച; യേശുദാസ്, എസ്. പി. ബി, ചിത്ര, ജയചന്ദ്രൻ…

  2. 13 Sep 2026 · 26 min

    ഡാമുകളെ എങ്ങനെ കൈകാര്യം ചെയ്യാം?

    ഡാം മാനേജ്മെൻ്റിലെ അനാസ്ഥ എങ്ങനെയാണ് മനുഷ്യരുടേയും പുഴകളുടേയും ദുരന്തത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്. പി. രവി. ലോകത്തെവിടെയാണെങ്കിലും താങ്ങാവുന്നതിലേറെ ഡാമുകൾ നദികളിൽ പണിയുന്നത് പ്രവചിക്കാനാവാത്ത ദുരന്തങ്ങൾക്ക് കാരണമാവും.

  3. 12 Sep 2026 · 10 min

    BRICS Summit: മാറുന്ന ലോകക്രമത്തിൽ ഇന്ത്യ- ചൈന ബന്ധത്തിന്റെ ഭാവി

    18-ാമത് BRICS ഉച്ചകോടി സപ്തംബർ 12, 13 തീയതികളിൽ ദൽഹിയിൽ നടക്കുമ്പോൾ, അത് എങ്ങനെയാണ് ഇപ്പോൾ വഴിത്തിരിവിലായിരിക്കുന്ന ഇന്ത്യ- ചൈന ബന്ധങ്ങളുടെ ഭാവി നിർണയിക്കുക എന്ന് പരിശോധിക്കുകയാണ്, മഹാത്മാഗാന്ധി സർവകലാശാല സമകാലിക ചൈന പഠനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അരുൺ ദ്രാവിഡ്.

  4. 11 Sep 2026 · 21 min

    ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴി

    ഒരു കാലത്ത് ലഹരിക്ക് അടിമയായിരുന്ന വ്യക്തി അതിൽ നിന്ന് മുക്തമായി സാധാരണജീവിതം നയിക്കുമ്പോൾ പോലും സമൂഹം അംഗീകരിച്ചുവെന്ന് വരില്ല. അവരെ ക്രിമിനലുകളെ പോലെ കാണുന്ന സമൂഹത്തിൻെറ മനോഭാവം മാറേണ്ടതുണ്ട്. ഡീ അഡിക്ഷൻ എന്നത് വലിയ സാമ്പത്തികച്ചെലവ് കൂടി വരുന്ന ഘട്ടമാണ്. ചികിത്സക്കൊപ്പം തന്നെ ബോധവൽക്കരണവും സമൂഹത്തിൻെറ പിന്തുണയുമൊക്കെ ഈ ഘട്ടത്തിൽ നിർണായകമാണ്. ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴികളിലെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയാണ് മുഹമ്മദ് ബഷീർ പി.എ .

  5. 10 Sep 2026 · 28 min

    നിശ്ശബ്‌ദതയിലെ സംഗീതം

    ഒരു പരസ്യ സിനിമയിൽ സൗണ്ട് സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പ്രകാശ് വർമ ഈ ഭാഗത്തിൽ സംസാരിക്കുന്നത്. ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന സൈലൻസിനെക്കുറിച്ച്, നിറങ്ങളുടെ സംവിധാനത്തെക്കുറിച്ച്. ദാമൻ ആൻ്റ് ദിയു ടൂറിസത്തിനുവേണ്ടി ചെയ്ത പരസ്യ സിനിമയെക്കുറിച്ചുള്ള പ്രകാശ് വർമയുടെ നരേഷൻ ഒരു രസകരമായ പെർഫോമൻസാണ്. പരമ്പരയുടെ മൂന്നാം ഭാഗം.

  6. 8 Sep 2026 · 39 min

    പുഴ, മണൽ, വൈദ്യുതി

    കേരളത്തിലെ പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പുഴകളുടെ പുനരുജ്ജീവനം എത്രത്തോളം സാധ്യമാണ്? പുഴകളിലെ മണൽ വാരൽ വെള്ളപ്പൊക്കത്തിനുള്ള ശാസ്‌ത്രീയമായ പരിഹാരമാണോ? ചെറിയ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് അഭികാമ്യമാവുന്നത് എങ്ങനെയാണ്? ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.

  7. 7 Sep 2026 · 39 min

    നേപ്പാൾ ദുരന്തം

    സാധാരണക്കാരും തൊഴിലാളികളും വിനോദ സഞ്ചാരികളുമായ ആയിരക്കണക്കിന് മനുഷ്യരാണ് നേപ്പാൾ ദുരന്തത്തിൽപ്പെട്ട് ഇല്ലാതായത്. ദുരന്തമുണ്ടായതിൻ്റെയും ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയും അധികമായതിൻ്റെയും കാരണങ്ങൾ യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം അതിർത്തികളില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിന് ഹിമാലയത്തോടും പശ്ചിമഘട്ടത്തോടും പൊതുവായി പലതും പറയുവാനുമുണ്ട്. ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.

  8. 6 Sep 2026 · 1 hr 1 min

    നേപ്പാളിൽ ശരിക്കും എന്താണ് സംഭവിച്ചത്?

    നേ പ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് സമഗ്രമായി വിശദീകരിക്കുകയാണ് കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവിയും ഹിമാലയൻ മേഖലകളിലും ധ്രുവപ്രദേശങ്ങളിലും പഠനം നടത്തുകയും ചെയ്യുന്ന ശാസ്‌ത്രജ്ഞനായ ഡോ. സുനിൽ പി.എസ്. ആയിരത്തിലേറെപ്പേർ മരിക്കുകയും 4000 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തം കാലാവസ്ഥാ - പ്രകൃതി പ്രതിഭാസങ്ങൾ എത്രമാത്രം പ്രവചനാതീതമാണ് എന്ന മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ദുരന്തങ്ങളെ നേരിടാൻ എങ്ങനെ സമൂഹങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നും വിശകലനം ചെയ്യുന്നു.

  9. 5 Sep 2026 · 19 min

    നൃത്തം, സമരം, മതത്തിൻ്റെ ഭയം; കാന്തപുരത്തിൻ്റെ പ്രസ്താവനയ്ക്ക് കെ.ഇ.എന്നിൻ്റെ മറുപടി

    സ് ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരുടെ പ്രസംഗം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കെ.ഇ.എൻ സംസാരിക്കുന്നു.

  10. 4 Sep 2026 · 39 min

    ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ

    ഒ രു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്‌പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രകാശ് വർമയുടെ പരസ്യജീവിതം

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play