Episode · Truecopy THINK - Malayalam Podcasts
ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ധൈര്യം ബ്യൂറോക്രസിക്ക് വേണം
20 Sep 2026 · 29 min
Episode · Truecopy THINK - Malayalam Podcasts
20 Sep 2026 · 29 min
ജ നങ്ങളും ജനപ്രതിനിധികളും ബ്യൂറോക്രസിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസാരിക്കുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നുള്ള തന്റെ രാജിയെക്കുറിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻ 'മികച്ച ഉദ്യോഗസ്ഥ' എന്ന് വിശേഷിപ്പിച്ച സാഹചര്യത്തെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അവർ വിശദീകരിക്കുന്നു. നളിനി നെറ്റോയുടെ സർവീസ് ജീവിതം Part 2.
by Truecopythink · Malayalam · Society & Culture
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
23 Sep 2026 · 38 min
“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു. ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.
22 Sep 2026 · 1 hr 26 min
കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്‌കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ, അതിജീവനം എന്നിവയുടെ അധികമറിയപ്പെടാത്ത വശങ്ങളിലേക്കും അഭിമുഖം വെളിച്ചം വീശുന്നു. ഒരു പരമ്പരാഗത പലഹാരത്തെ മാറ്റാതെ പുതുക്കാനാകുമോ. 'ഒരു പ്രാദേശിക രുചിക്ക് ആഗോളസ്വത്വം നൽകാനാകുമോ' എന്ന ചിന്തോദ്ദീപകമായ…
21 Sep 2026 · 16 min
ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓർമക്കുറിപ്പ്
19 Sep 2026 · 33 min
പ്രകാശ് വർമ ചെയ്ത ഒരു പരസ്യത്തിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമയുടെ തുടക്കം. ആ പരസ്യം രൂപപ്പെട്ട കഥ പറയുകയാണ് പ്രകാശ് വർമ. ഒപ്പം എന്തും ഏതും വിഷ്വൽ സ്റ്റോറിയായി മുന്നിലെത്തുന്ന കാലത്ത് ഒരു സ്റ്റോറി ടെല്ലർ എന്ത് ചെയ്യും എന്നും പറയുന്നു. പ്രകാശ് വർമയുടെ പരസ്യജീവിതം നാലാം ഭാഗം.
17 Sep 2026 · 33 min
സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നയവ്യതിയാനം എന്ന പ്രത്യയശാസ്ത്ര പ്രശ്നം മറച്ചുപിടിച്ച്, അതിന്റെ പ്രതിസ്ഥാനത്തുള്ള നേതൃത്വത്തെ അതേപടി സംരക്ഷിക്കുന്ന രാഷ്ട്രീയതന്ത്രം കൊണ്ട് സി.പി.എമ്മിന് ഭാവിയിലേക്ക് മുന്നേറാനാകുമോ?
16 Sep 2026 · 34 min
ല ഹരിയെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു എന്ന സമീപനമാണ് ആൽക്കഹോളിക്സ് അനോണിമസ് എന്ന സംഘടന മുന്നോട്ടുവെക്കുന്നത്.ലഹരിയിൽ നിന്ന് മോചനം നേടുന്ന വ്യക്തിയുടെ പേരോ വ്യക്തിത്വമോ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ലഹരി അടിമത്തം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയുമാണ് പാടെ തകർത്തുകളയുന്നത്. സോഷ്യോളജിസ്റ്റും എഴുത്തുകാരനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് ലഹരിയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അതിൽ നിന്നും…
11 Oct 2026 · 8 minNew
അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.
10 Oct 2026 · 14 minNew
മെ സ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?
9 Oct 2026 · 22 minNew
ക ളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില്ല. എന്താണ് റയലിന്റെ റിയൽ പ്രശ്നം? രാഹുൽ വി കൃഷ്ണൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വയസ്സുള്ള അക്കാദമി പ്ലേയർ ജെ ജെ ഗബ്രിയേൽ സീനിയർ ടീമിൽ കളിക്കണം എന്ന് ഡിമാന്റ് ചെയ്ത് ക്ലബ് വിടാൻ ഒരുങ്ങുന്നത്…
8 Oct 2026 · 9 min
വ നിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.