Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Truecopy THINK - Malayalam Podcasts

തിരുത്തില്ലാത്ത പിണറായി, ‘അപ്രസക്ത’മാകുന്ന പാർട്ടി

17 Sep 2026 · 33 min

Play episode WhatsApp Download

Episode notes

സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നയവ്യതിയാനം എന്ന പ്രത്യയശാസ്ത്ര പ്രശ്നം മറച്ചുപിടിച്ച്, അതിന്റെ പ്രതിസ്ഥാനത്തുള്ള നേതൃത്വത്തെ അതേപടി സംരക്ഷിക്കുന്ന രാഷ്ട്രീയതന്ത്രം കൊണ്ട് സി.പി.എമ്മിന് ഭാവിയിലേക്ക് മുന്നേറാനാകുമോ?

Podcast

Truecopy THINK - Malayalam Podcasts

Truecopythink · Society & Culture · Malayalam

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

More from Truecopy THINK - Malayalam Podcasts All episodes →

  1. 23 Sep 2026 · 38 min

    തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?

    “താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു. ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.

  2. 22 Sep 2026 · 1 hr 26 min

    ഹൽവയിൽ നിന്ന് FULVAയിലേക്ക്

    കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്‌കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ, അതിജീവനം എന്നിവയുടെ അധികമറിയപ്പെടാത്ത വശങ്ങളിലേക്കും അഭിമുഖം വെളിച്ചം വീശുന്നു. ഒരു പരമ്പരാഗത പലഹാരത്തെ മാറ്റാതെ പുതുക്കാനാകുമോ. 'ഒരു പ്രാദേശിക രുചിക്ക് ആഗോളസ്വത്വം നൽകാനാകുമോ' എന്ന ചിന്തോദ്ദീപകമായ…

  3. 21 Sep 2026 · 16 min

    എഴുനിലയുള്ള ചായക്കട

    ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓർമക്കുറിപ്പ്

  4. 20 Sep 2026 · 29 min

    ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ധൈര്യം ബ്യൂറോക്രസിക്ക് വേണം

    ജ നങ്ങളും ജനപ്രതിനിധികളും ബ്യൂറോക്രസിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസാരിക്കുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നുള്ള തന്റെ രാജിയെക്കുറിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻ 'മികച്ച ഉദ്യോഗസ്ഥ' എന്ന് വിശേഷിപ്പിച്ച സാഹചര്യത്തെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അവർ വിശദീകരിക്കുന്നു. നളിനി നെറ്റോയുടെ സർവീസ് ജീവിതം Part 2.

  5. 19 Sep 2026 · 33 min

    നന്‍പകല്‍ നേരത്തെ ആ പരസ്യം

    പ്രകാശ് വർമ ചെയ്ത ഒരു പരസ്യത്തിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമയുടെ തുടക്കം. ആ പരസ്യം രൂപപ്പെട്ട കഥ പറയുകയാണ് പ്രകാശ് വർമ. ഒപ്പം എന്തും ഏതും വിഷ്വൽ സ്റ്റോറിയായി മുന്നിലെത്തുന്ന കാലത്ത് ഒരു സ്റ്റോറി ടെല്ലർ എന്ത് ചെയ്യും എന്നും പറയുന്നു. പ്രകാശ് വർമയുടെ പരസ്യജീവിതം നാലാം ഭാഗം.

  6. 16 Sep 2026 · 34 min

    ലഹരിക്കടത്ത് കുറ്റകൃത്യമാണെങ്കിൽ ആസക്തി ഒരു രോഗമാണ്

    ല ഹരിയെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു എന്ന സമീപനമാണ് ആൽക്കഹോളിക്സ് അനോണിമസ് എന്ന സംഘടന മുന്നോട്ടുവെക്കുന്നത്.ലഹരിയിൽ നിന്ന് മോചനം നേടുന്ന വ്യക്തിയുടെ പേരോ വ്യക്തിത്വമോ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ലഹരി അടിമത്തം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയുമാണ് പാടെ തകർത്തുകളയുന്നത്. സോഷ്യോളജിസ്റ്റും എഴുത്തുകാരനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് ലഹരിയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അതിൽ നിന്നും…

  7. 15 Sep 2026 · 31 min

    കേരളത്തിന്റെ ആരോഗ്യച്ചെലവിന് പണമെവിടെ? അവതരിപ്പിക്കുന്നു; ഒരു ആരോഗ്യ ധനകാര്യ വീക്ഷണം

    സർക്കാരിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചുകയറുന്ന ചികത്സാചെലവിന്റെയും മുന്നിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ ധനകാര്യ വീക്ഷണം അവതരിപ്പിക്കുന്നു, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദൻ, ആരോഗ്യ സംവിധാന ഗവേഷക ഡോ. പല്ലവി മുരളീധരൻ എന്നിവർ.

  8. 14 Sep 2026 · 56 min

    സിനിമയിലെ ‘സഹകരണ പ്രസ്ഥാന’ങ്ങൾക്കുമുന്നിൽ കീഴടങ്ങാതെ… മധുരഗാനങ്ങൾക്കുപുറകിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറയുന്നു, ഗായിക രാജലക്ഷ്മി

    നാടകഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും സിനിമാപാട്ടുകളിലൂടെയും മലയാളത്തിന്റെ പ്രിയ ശബ്ദമായി മാറിയ രാജലക്ഷ്മി, പാട്ടുകാരിയായതിനുപുറകിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ചില പെർഫോർമെൻസുകളിൽ ‘കാണാൻ അത്ര പോരാ’, ‘ഡ്രസ്സിംഗ് ശരിയല്ല’ തുടങ്ങിയ ആക്ഷേപങ്ങൾ നേരിട്ട്, അവയെ അതിജീവിച്ച അനുഭവങ്ങൾ. സ്വന്തം കലയിൽ വിശ്വസിച്ച്, ആരുടെയും മുന്നിൽ കീഴടങ്ങാതെ തലയുയർത്തി നിന്ന് നേടിയെടുത്ത പാട്ടിന്റെ സ്വന്തം ലോകം. രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ബിജിപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച; യേശുദാസ്, എസ്. പി. ബി, ചിത്ര, ജയചന്ദ്രൻ…

  9. 13 Sep 2026 · 26 min

    ഡാമുകളെ എങ്ങനെ കൈകാര്യം ചെയ്യാം?

    ഡാം മാനേജ്മെൻ്റിലെ അനാസ്ഥ എങ്ങനെയാണ് മനുഷ്യരുടേയും പുഴകളുടേയും ദുരന്തത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്. പി. രവി. ലോകത്തെവിടെയാണെങ്കിലും താങ്ങാവുന്നതിലേറെ ഡാമുകൾ നദികളിൽ പണിയുന്നത് പ്രവചിക്കാനാവാത്ത ദുരന്തങ്ങൾക്ക് കാരണമാവും.

  10. 12 Sep 2026 · 10 min

    BRICS Summit: മാറുന്ന ലോകക്രമത്തിൽ ഇന്ത്യ- ചൈന ബന്ധത്തിന്റെ ഭാവി

    18-ാമത് BRICS ഉച്ചകോടി സപ്തംബർ 12, 13 തീയതികളിൽ ദൽഹിയിൽ നടക്കുമ്പോൾ, അത് എങ്ങനെയാണ് ഇപ്പോൾ വഴിത്തിരിവിലായിരിക്കുന്ന ഇന്ത്യ- ചൈന ബന്ധങ്ങളുടെ ഭാവി നിർണയിക്കുക എന്ന് പരിശോധിക്കുകയാണ്, മഹാത്മാഗാന്ധി സർവകലാശാല സമകാലിക ചൈന പഠനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അരുൺ ദ്രാവിഡ്.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play