Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 1, Episode 56 · desertree malayalam stories

ദൈവത്തിന്റെ ചെറിയ ചില പരിമിതികൾ | ഫ്രാൻസിസ് സിമി നസ്രത്ത് | മലയാളം കഥ | വായന: കല്ല്യാണിക്കുട്ടി

2 Oct 2020 · 12 min

Play episode WhatsApp Download

Episode notes

Malayalam Story by Francis Simi Nazareth. ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.

Podcast

desertree malayalam stories

desertree malayalam stories · Stories · Malayalam

Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.

More from desertree malayalam stories All episodes →

  1. S1 · E61 · 27 Nov 2020 · 10 min

    ഫുടബോൾ ഫീൽഡിലെ തെമ്മാടി | ആദിത്യൻ | Diego Maradona | Tribute | Argentina | Adithyan | Malayalam

    ആദ്യകാല മലയാളബ്ലോഗു വായനക്കാർക്കും ഇന്നത്തെ സോഷ്യൽമീഡിയ ഫോളോവേഴ്‌സിനും ഒരുപോലെ സുപരിചിതവും പ്രിയങ്കരവുമാണ് 'ആദിത്യൻ' എന്ന പേര്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കായികം, ടെക്‌നോളജി അങ്ങനെ ഗൗരവപൂർണ്ണമായ വിവിധങ്ങളായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതുകൊണ്ട് ആദിത്യന്റെ ദൈർഘ്യമേറിയ പോസ്റ്റുകൾക്ക് പോലും വായനക്കാരേറെയാണ്. ചുറ്റും മറഡോണ സ്മരണകൾ നിറഞ്ഞിരിക്കുന്ന ഈ വേളയിൽ, ഒരു ഫാൻ ബോയിയായി വർഷങ്ങൾക്ക് മുമ്പ് ഡിയാഗോ മറഡോണയെക്കുറിച്ച് ആദിത്യൻ എഴുതിയ ലേഖനം 'ഫുടബോൾ ഫീൽഡിലെ തെമ്മാടി' ആദിയുടെ തന്നെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

  2. S1 · E60 · 18 Nov 2020 · 6 min

    മരങ്ങളില്ലാത്ത കാട്ടിൽ | മറിയൂമിന്റെ ഉമ്മകൾ | എഴുത്ത്, വായന : കുഴൂർ വിത്സൻ | Kuzhur Wilson

    കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ കുഴൂർ വിത്സന്റെ പുറത്തിറങ്ങാനിരിക്കുന്ന, 'മരങ്ങളില്ലാത്ത കാട്ടിൽ' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം, 'മറിയൂമിന്റെ ഉമ്മകൾ!' പുതുകവിതകളുടെ ശക്തനായൊരു വക്താവായാണ് കുഴൂർ വിത്സൻ അറിയപ്പെടുന്നത്. ഒരു പുതുമഴയിൽ പൊട്ടിമുളച്ചവയല്ല പുതുകവിതകൾ. വിതയ്ക്കും വിളവെടുപ്പിനും മുമ്പൊരു കാലമുണ്ടായിരുന്നു അവയ്ക്ക്. ആദ്യം നടന്ന വഴികളിലെ മുള്ളുകളിൽ വിത്സന്റെ ചോരയും തെറിച്ചിരുന്നു. പിന്നീട് പുതുകവിതകൾക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം തോളോട് തോൾ ചേർന്നു. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ…

  3. S1 · E58 · 10 Nov 2020 · 16 min

    ദുർമന്ത്രവാദിനി | എഴുത്ത്, വായന : അനു സിനുബാൽ | യാത്രാനുഭവങ്ങൾ | മലയാളം | Malayalam travelogue | Anu

    A story from the well known Malayalam writer Anu Cinubal. 2007ൽ പുറത്തിറങ്ങിയ അനുവിന്റെ ആദ്യ പുസ്തകം 'യാത്രാപുസ്തകത്തിൽ ചില അപരിചിതർ', തന്റെ നോർത്ത് ഇന്ത്യൻ ജീവിതത്തിലെ യാത്രാനുഭവങ്ങളായിരുന്നു. അതിലെ കെട്ടുകഥകളെ വെല്ലുന്ന സാക്ഷ്യം പറച്ചിലാണ് ഈ അദ്ധ്യായം, ദുർമന്ത്രവാദിനി. അടുത്ത പുസ്തകം നോവലായിരുന്നു, 2015 ൽ പബ്ലിഷ് ചെയ്ത 'ആത്മഹത്യക്ക് ചില വിശദീകരണകുറിപ്പുകൾ'. 2019 ൽ പബ്ലിഷ് ചെയ്ത മൂന്നാമത്തെ പുസ്തകം 'തന്റേതല്ലാത്ത കാരണങ്ങളാൽ എന്റേതായ ഒരുവൾക്ക്' പ്രണയ കവിതകളുടെ സമാഹാരമാണ്.

  4. S1 · E58 · 29 Oct 2020 · 4 min

    ആലീസും മരണവും ഫ്ലാഷ്‌ബാക്കും | കഥ: സന്ദീപ്‌ രമ്യ,വായന: രാജീവ് സാക്ഷി Malayalam Story |Sandeep Ramya

    മലയാള ബ്ലോഗിന്റെ തുടക്കം മുതൽ ശക്തമായ കഥാതന്തുക്കളടങ്ങിയ ഏതാനും കഥകളുമായി അനുവാചകരുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ്‌, സന്ദീപ് രമ്യ‌. കുട്ടപ്പായി എന്ന അപരനാമത്തിൽ കഥകളുടെ കെട്ടഴിച്ച്‌, പിന്നീട്‌ സാഹിത്യഭാണ്ഠം മുറുക്കിക്കെട്ടി താൽക്കാലികമായി പിൻവാങ്ങിയ സന്ദീപിന്റെ കഥ കേൾക്കാം. സന്ദീപിന്റെ കഥകൾ ഇവിടെ വായിക്കാം. https://bodhappayi.blogspot.com/ കഥ വായിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സമകാലീകനായ മലയാളം ബ്ലോഗർ രാജീവ് സാക്ഷിയാണ്. സാക്ഷിയുടെ എഴുത്തുകൾ വായിക്കാം. https://sakshionline.blogspot.com/

  5. S1 · E56 · 23 Oct 2020 · 4 min

    മറ്റേ അച്ഛന്‍ | കഥ, വായന : സന്തോഷ് പിള്ള | മലയാളം കഥ | Malayalam Story | Santhosh Pillai

    ബ്ലോഗുകാലം മുതൽക്കേ കഥ, കവിത, സാങ്കേതികവും ഭാഷാസംബന്ധവുമായ ലേഖനങ്ങൾ എന്നിവ കൊണ്ട് ഓൺലൈൻ മലയാളരംഗത്തെ സജീവസാന്നിദ്ധ്യമാണ് സന്തോഷ് പിള്ള. അദ്ദേഹത്തിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗ് ബ്ലോഗുലകത്തിലെ ഫേവെറേറ്റുകളിലൊന്നായിരുന്നു. https://chintyam.blogspot.com/

  6. S1 · E55 · 22 Sep 2020 · 9 min

    കഴപ്പ് | ഫ്രാൻസിസ് സിമി നസ്രത്ത് | Malayalam Story | Erotic Story

    ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. ഇറോട്ടിക് കഥകൾ എന്നാൽ അശ്ലീല കഥകൾ എന്നോ കമ്പിക്കഥകളെന്നോയൊക്കെ ധരിച്ച് വശായിരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് 'കഴപ്പ്' പോലുള്ള ഇറോട്ടിക് കഥകളുമായി സിമി സധൈര്യം കടന്നു വരുന്നത്. അങ്ങനെ ഒരു പ്രത്യേകിച്ച് ലേബലടിച്ച് അകറ്റിനിർത്തേണ്ടവയല്ല സിമിയുടെ കഥകൾ!

  7. S1 · E54 · 7 Sep 2020 · 11 min

    ശലഭൻ | മലയാളം കഥ, വായന : കെ.എസ്. രതീഷ് | Malayalam Story

    ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'ശലഭൻ!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും പുതിയ കഥസമാഹാരം 'കേരളോല്പത്തി' ഇപ്പോൾ DC ബുക്സ് പുറത്തിറക്കി. പുന്നപ്ര ഫൈനാർട്സ് സൊസൈറ്റി അവാർഡ്, മുഖരേഖ ചെറുകഥ അവാർഡ്, ആർട്സ് ഗുരുവായൂർ ചെറുകഥ അവാർഡ്, കെ.എസ്.തളിക്കുളം സ്‌പെഷ്യൽ ജൂറി പുരസ്കാരം, ശാന്താദേവി പുരസ്കാരം, അക്ഷരപ്പെരുമ പുരസ്ക്കാരം എന്നിവയ്ക്കർഹനായിട്ടുണ്ട്. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതിവരുന്നു.

  8. S1 · E54 · 16 Aug 2020 · 5 min

    സമാന്തരങ്ങൾ | മലയാളം കഥ : മിനി വിശ്വനാഥൻ Mini Vish | Malayalam Story | വായന : ഇട്ടിമാളു Ittimalu

    സോഷ്യൽ മീഡിയയിലെ വേറിട്ട എഴുത്തുകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മിനി വിശ്വനാഥൻ. ഓർമ്മകളും ജീവിതവും ഇടകലർന്ന കുറിപ്പുകളുടെ സമാഹാരം 'നീലപ്പാപ്പാത്തികൾ' കഴിഞ്ഞ വർഷം പുറത്തിറങ്ങി. 'സുനി മിനിക്കഥകൾ' എന്ന ഒരു സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. നേപ്പാൾ യാത്രാ വിവരണത്തിന്റെ പണിപ്പുരയിലാണ് മിനി വിശ്വനാഥനിപ്പോൾ. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി ഇട്ടിമാളു അഗ്നിമിത്രയാണ് കഥ വായിച്ചിരിക്കുന്നത്.

  9. S1 · E52 · 31 Jul 2020 · 7 min

    നായിക അഗതാക്രിസ്റ്റി | ശ്രീ പാർവ്വതി Sree Parvathi

    എഴുത്തുകാരി, നോവലിസ്റ്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തക എന്നീ നിലകളിലെല്ലാം ചുരുങ്ങിയ കാലങ്ങളിൽ വേറിട്ട ചിന്തകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീപാർവ്വതി. ശ്രീ പാർവ്വതിയുടെ 'നായിക അഗതാക്രിസ്റ്റി'യിൽ നിന്നും ഒരദ്ധ്യായം. ഇതുവരെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രണയപ്പാതി(പ്രണയ ലേഖനങ്ങളുടെ സമാഹാരം) നക്ഷത്രങ്ങളുടെ പുസ്തകം (അഭിമുഖ സമാഹാരം ) മീനുകൾ ചുംബിക്കുന്നു, മിസ്റ്റിക് മൗണ്ടൻ, നായിക അഗത ക്രിസ്റ്റി, പോയട്രി കില്ലർ (നോവലുകൾ). ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു.

  10. S1 · E51 · 15 Jul 2020 · 5 min

    ഭുവനേശ്വര്‍ | Bhubaneswar by Rajesh R Varma

    ഭുവനേശ്വര്‍ എന്ന ചെറുകഥ 2007ൽ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ ആക്ടീവാകുന്നതിനു മുമ്പു തന്നെ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ കഥാരചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച് അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജേഷ് വർമ്മ മലയാളത്തിലെ മികച്ച കഥാകാരനും കവിയുമായി പ്രശസ്തനാണ്. 'കാമകൂടോപനിഷത്ത്' എന്ന കഥാസമാഹാരം 2011 ലും ഫൊക്കോനാ അവാർഡ് നേടിയ നോവൽ 'ചുവന്ന ബാഡ്ജ്' 2017 ലും പ്രസിദ്ധീകരിച്ചു.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play