Season 1, Episode 52 · desertree malayalam stories
നായിക അഗതാക്രിസ്റ്റി | ശ്രീ പാർവ്വതി Sree Parvathi
31 Jul 2020 · 6 min
Episode notes
എഴുത്തുകാരി, നോവലിസ്റ്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തക എന്നീ നിലകളിലെല്ലാം ചുരുങ്ങിയ കാലങ്ങളിൽ വേറിട്ട ചിന്തകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീപാർവ്വതി. ശ്രീ പാർവ്വതിയുടെ 'നായിക അഗതാക്രിസ്റ്റി'യിൽ നിന്നും ഒരദ്ധ്യായം. ഇതുവരെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രണയപ്പാതി(പ്രണയ ലേഖനങ്ങളുടെ സമാഹാരം) നക്ഷത്രങ്ങളുടെ പുസ്തകം (അഭിമുഖ സമാഹാരം ) മീനുകൾ ചുംബിക്കുന്നു, മിസ്റ്റിക് മൗണ്ടൻ, നായിക അഗത ക്രിസ്റ്റി, പോയട്രി കില്ലർ (നോവലുകൾ). ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു.
Podcast
desertree malayalam stories
desertree malayalam stories · Stories · Malayalam
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
More from desertree malayalam stories All episodes →
-
S1 · E56 · 23 Oct 2020 · 4 min
മറ്റേ അച്ഛന്‍ | കഥ, വായന : സന്തോഷ് പിള്ള | മലയാളം കഥ | Malayalam Story | Santhosh Pillai
ബ്ലോഗുകാലം മുതൽക്കേ കഥ, കവിത, സാങ്കേതികവും ഭാഷാസംബന്ധവുമായ ലേഖനങ്ങൾ എന്നിവ കൊണ്ട് ഓൺലൈൻ മലയാളരംഗത്തെ സജീവസാന്നിദ്ധ്യമാണ് സന്തോഷ് പിള്ള. അദ്ദേഹത്തിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗ് ബ്ലോഗുലകത്തിലെ ഫേവെറേറ്റുകളിലൊന്നായിരുന്നു. https://chintyam.blogspot.com/
-
S1 · E56 · 2 Oct 2020 · 12 min
ദൈവത്തിന്റെ ചെറിയ ചില പരിമിതികൾ | ഫ്രാൻസിസ് സിമി നസ്രത്ത് | മലയാളം കഥ | വായന: കല്ല്യാണിക്കുട്ടി
Malayalam Story by Francis Simi Nazareth. ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.
-
S1 · E55 · 22 Sep 2020 · 9 min
കഴപ്പ് | ഫ്രാൻസിസ് സിമി നസ്രത്ത് | Malayalam Story | Erotic Story
ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. ഇറോട്ടിക് കഥകൾ എന്നാൽ അശ്ലീല കഥകൾ എന്നോ കമ്പിക്കഥകളെന്നോയൊക്കെ ധരിച്ച് വശായിരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് 'കഴപ്പ്' പോലുള്ള ഇറോട്ടിക് കഥകളുമായി സിമി സധൈര്യം കടന്നു വരുന്നത്. അങ്ങനെ ഒരു പ്രത്യേകിച്ച് ലേബലടിച്ച് അകറ്റിനിർത്തേണ്ടവയല്ല സിമിയുടെ കഥകൾ!
-
S1 · E54 · 7 Sep 2020 · 11 min
ശലഭൻ | മലയാളം കഥ, വായന : കെ.എസ്. രതീഷ് | Malayalam Story
ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'ശലഭൻ!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും പുതിയ കഥസമാഹാരം 'കേരളോല്പത്തി' ഇപ്പോൾ DC ബുക്സ് പുറത്തിറക്കി. പുന്നപ്ര ഫൈനാർട്സ് സൊസൈറ്റി അവാർഡ്, മുഖരേഖ ചെറുകഥ അവാർഡ്, ആർട്സ് ഗുരുവായൂർ ചെറുകഥ അവാർഡ്, കെ.എസ്.തളിക്കുളം സ്‌പെഷ്യൽ ജൂറി പുരസ്കാരം, ശാന്താദേവി പുരസ്കാരം, അക്ഷരപ്പെരുമ പുരസ്ക്കാരം എന്നിവയ്ക്കർഹനായിട്ടുണ്ട്. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതിവരുന്നു.
-
S1 · E54 · 16 Aug 2020 · 5 min
സമാന്തരങ്ങൾ | മലയാളം കഥ : മിനി വിശ്വനാഥൻ Mini Vish | Malayalam Story | വായന : ഇട്ടിമാളു Ittimalu
സോഷ്യൽ മീഡിയയിലെ വേറിട്ട എഴുത്തുകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മിനി വിശ്വനാഥൻ. ഓർമ്മകളും ജീവിതവും ഇടകലർന്ന കുറിപ്പുകളുടെ സമാഹാരം 'നീലപ്പാപ്പാത്തികൾ' കഴിഞ്ഞ വർഷം പുറത്തിറങ്ങി. 'സുനി മിനിക്കഥകൾ' എന്ന ഒരു സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. നേപ്പാൾ യാത്രാ വിവരണത്തിന്റെ പണിപ്പുരയിലാണ് മിനി വിശ്വനാഥനിപ്പോൾ. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി ഇട്ടിമാളു അഗ്നിമിത്രയാണ് കഥ വായിച്ചിരിക്കുന്നത്.
-
S1 · E51 · 15 Jul 2020 · 5 min
ഭുവനേശ്വര്‍ | Bhubaneswar by Rajesh R Varma
ഭുവനേശ്വര്‍ എന്ന ചെറുകഥ 2007ൽ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ ആക്ടീവാകുന്നതിനു മുമ്പു തന്നെ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ കഥാരചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച് അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജേഷ് വർമ്മ മലയാളത്തിലെ മികച്ച കഥാകാരനും കവിയുമായി പ്രശസ്തനാണ്. 'കാമകൂടോപനിഷത്ത്' എന്ന കഥാസമാഹാരം 2011 ലും ഫൊക്കോനാ അവാർഡ് നേടിയ നോവൽ 'ചുവന്ന ബാഡ്ജ്' 2017 ലും പ്രസിദ്ധീകരിച്ചു.
-
S1 · E50 · 8 Jul 2020 · 22 min
തീക്കോലം | Theekkolam by Anuraj Prasad
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ എഴുത്തിലൂടെ വളർന്നുവന്ന താരമാണ് അനുരാജ് പ്രസാദ്. ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചുവരുന്ന, ചരിത്രവും മിത്തുകളും ഇടകലർന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന 'കൊല്ലിമല'യെന്ന നോവലിലൂടെയാണ് അനുരാജ് ശ്രദ്ധേയനാവുന്നത്. അടുത്തുതന്നെ പുസ്തകരൂപത്തിലെത്തുന്ന 'കൊല്ലിമല'യ്ക്ക് ശേഷം മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ബേസ് ചെയ്തുള്ള മറ്റൊരു നോവലിലേക്ക് കടക്കുകയാണ് അനു. അനുരാജ് എഴുതിയ കഥകളിൽ കരുത്തുറ്റ പാത്രസൃഷ്ടികൊണ്ടും സവിശേഷ കഥാപരിസരം കൊണ്ടും വേറിട്ട രചനയാണ് 'തീക്കോലം'! കഥ: തീക്കോലം എഴുത്ത്, വായന: അനുരാജ് പ്രസാദ് തോറ്റംപാട്ട്: രഞ്ജിത്ത് മണിക്കൽ
-
S1 · E49 · 29 Jun 2020 · 15 min
പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം | കെ.എസ്. രതീഷ്
കഥ: കെ.എസ്. രതീഷ് വായന: അഞ്ജു സജിത്ത് ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതിവരുന്നു. അഞ്ജുവിന്റെ ആദ്യ കഥാസമാഹാരം 'പദ്മസംഭവ' 2019 ൽ പുറത്തിറങ്ങി. തുടർന്ന് 2020 ൽ 'അസിംവാരണമി' എന്ന പേരിൽ 6 നോവല്ലകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇതിന്റെ ജർമ്മൻ, ഹിന്ദി, തമിഴ് വിവർത്തനങ്ങളും ആദ്യ നോവൽ 'ആത്രേയ'യും…
-
23 Jun 2020 · 18 min
എന്റെ യൂറോപ്പ് സ്വപ്നങ്ങൾ -2 by Ragesh Kurman
രാഗേഷിന്റെ യൂറോപ്പ് സ്വപ്നങ്ങൾ രണ്ടാമത്തെ എപ്പിസോഡ്. കുറുമാനെന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന രാഗേഷ് മലയാള ബ്ലോഗിലെ ചിരിയെഴുത്തുകാരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങൾ" എന്ന യാത്രാവിവരണ നോവൽ 2007 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇന്നും സജീവ സാന്നിദ്ധ്യമായ രാഗേഷ് തന്റെ പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. http://rageshkurman.blogspot.com/
-
S1 · E48 · 17 Jun 2020 · 6 min
അതിദ്രുതം (Police story 1) by Jithin Das
എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം മുതൽക്കേ പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും, അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ ശ്രദ്ധേയനാക്കുന്നത്. രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലേഖനങ്ങളും ആക്ഷേപഹാസ്യകുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് ജിതിൻ ദാസ്. ജിതിൻ ദാസിനെ വായിക്കാം http://koomanpalli.blogspot.com/ കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ…
