Season 24, Episode 25 · Dilli Dali
വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി
25 May 2026 · 13 min
Episode notes
1943 ൽ അംബേദ്കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും…
Podcast
Dilli Dali
S Gopalakrishnan · Society & Culture · Malayalam
Dilli Dali is a podcast initiative from Delhi, India on contemporary society and culture
More from Dilli Dali All episodes →
-
S24 · E30 · 19 Jun 2026 · 14 min
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്കാസ്റ്റ് രൂപം
-
S24 · E29 · 13 Jun 2026 · 36 min
വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi
"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം വയസ്സിൽ അന്തരിച്ചത്. ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് സത്രാപിയുടെ സർഗ്ഗജീവിതത്തിനുള്ള ആദരാഞ്ജലിയാണ്. കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണി ഒരു സംഭാഷണത്തിൽ ആ കലാകാരിയുടെ ബഹുമുഖ സംഭവനകളെക്കുറിച്ച് പറയുന്നു.വരകൾ…
-
S24 · E28 · 7 Jun 2026 · 17 min
യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan
യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
-
S24 · E27 · 1 Jun 2026 · 35 min
മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ് ? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ സമ്പദ് വിദഗ്ദ്ധനും ആസൂത്രണ ചിന്തകനുമായ ഡോ . കെ .പി . കണ്ണനുമായി ഒരു സംഭാഷണം
-
S24 · E26 · 29 May 2026 · 8 min
ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali
ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത് ? ദില്ലി - ദാലി പോഡ്കാസ്റ്റിലെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയിലെ പുതിയ അദ്ധ്യായം
-
S24 · E24 · 10 May 2026 · 8 min
Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ
ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം
-
S24 · E23 · 6 May 2026 · 11 min
കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ
1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി . ശങ്കരക്കുറുപ്പിൽ നിന്ന് എസ്…
-
S24 · E22 · 3 May 2026 · 9 min
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
-
S24 · E21 · 21 Apr 2026 · 7 min
അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes
ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം .
-
S24 · E20 · 20 Apr 2026 · 36 min
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ്യത്തിലേക്ക് രാജ്യം വഴിമാറണോ ?. വടക്ക് -തെക്ക് എന്ന ദേശീയധാരകൾ പണ്ടുമുതൽക്കേ ഉള്ളതല്ലേ ?. നാനാത്വത്തിലെ ഏകത്വം പോലെ പ്രധാനമല്ലേ ഏകത്വത്തിലെ നാനാത്വവും ?. സ്ത്രീപ്രാതിനിധ്യത്തിന്റെ മറവിൽ എന്ത്…
