Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 24, Episode 27 · Dilli Dali

മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan

1 Jun 2026 · 34 min

Play episode WhatsApp Download

Episode notes

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ് ? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ സമ്പദ് വിദഗ്ദ്ധനും ആസൂത്രണ ചിന്തകനുമായ ഡോ . കെ .പി . കണ്ണനുമായി ഒരു സംഭാഷണം

Podcast

Dilli Dali

S Gopalakrishnan · Society & Culture · Malayalam

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More from Dilli Dali All episodes →

  1. S25 · E2 · 8 Jul 2026 · 24 min

    250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം

    "അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ സമ്പൂർണ്ണ മലയാള ആവിഷ്കാരമാണിത്.അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്?

  2. S25 · E1 · 3 Jul 2026 · 13 min

    വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri

    കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന കവിത.ഇന്ന് തെക്കൻ ഡൽഹിയിൽ രാവിലെ മഴ പെയ്തപ്പോൾ ആ കവിത മനസ്സിലേക്കു വന്നു.അങ്ങനെ ഈ പോഡ്‌കാസ്റ്റുണ്ടായി. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ?കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് .…

  3. S24 · E30 · 19 Jun 2026 · 14 min

    മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips

    മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം

  4. S24 · E29 · 13 Jun 2026 · 36 min

    വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

    "അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം വയസ്സിൽ അന്തരിച്ചത്. ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് സത്രാപിയുടെ സർഗ്ഗജീവിതത്തിനുള്ള ആദരാഞ്ജലിയാണ്. കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണി ഒരു സംഭാഷണത്തിൽ ആ കലാകാരിയുടെ ബഹുമുഖ സംഭവനകളെക്കുറിച്ച് പറയുന്നു.വരകൾ…

  5. S24 · E28 · 7 Jun 2026 · 17 min

    യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan

    യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  6. S24 · E26 · 29 May 2026 · 8 min

    ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali

    ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത് ? ദില്ലി - ദാലി പോഡ്‌കാസ്റ്റിലെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയിലെ പുതിയ അദ്ധ്യായം

  7. S24 · E25 · 25 May 2026 · 14 min

    വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും…

  8. S24 · E24 · 10 May 2026 · 8 min

    Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ

    ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം

  9. S24 · E23 · 6 May 2026 · 11 min

    കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി . ശങ്കരക്കുറുപ്പിൽ നിന്ന് എസ്…

  10. S24 · E22 · 3 May 2026 · 9 min

    OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ

    OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play