Season 25, Episode 9 · Dilli Dali
കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks
23 Aug 2026 · 55 min
Episode notes
കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിക്കുന്നു.
Podcast
Dilli Dali
S Gopalakrishnan · Society & Culture · Malayalam
Dilli Dali is a podcast initiative from Delhi, India on contemporary society and culture
More from Dilli Dali All episodes →
-
S25 · E14 · 27 Sep 2026 · 20 min
‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan
ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും പാടിയ എപ്പടി പാടിനരോ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . Music tracks are used for education purpose and not for commercial gains.എസ്. ഗോപാലകൃഷ്ണൻ 27 സെപ്റ്റംബർ 2026
-
S25 · E13 · 27 Sep 2026 · 14 min
IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം?
ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം അഞ്ചുകൊല്ലത്തിനകം IIT ഗുവാഹതിയിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിൽ ആത്മഹത്യ ചെയ്തത് പതിന്നാലു പേരാണ്. ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം? ദില്ലി -ദാലി യുടെ പുതിയലക്കം പോഡ്‌കാസ്റ്റ്
-
S25 · E12 · 13 Sep 2026 · 17 min
യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan
കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്‌ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ രാഷ്ട്രീയ ഇസ്‌ലാമിസത്തിനും യൂറോപ്പിലെ വലതുപക്ഷം പ്രചരിപ്പിക്കുന്ന 'ഇസ്‌ലാമിനെ പേടി' വികാരത്തിനുമിടയിൽ മറയ്ക്കപ്പെടുന്ന സത്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ.ലേഖനങ്ങളെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളുംകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 12 September 2026Delhi
-
S25 · E11 · 6 Sep 2026 · 14 min
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം: Tributes to Gloria Steinem
അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നംദില്ലി ദാലി പോഡ്‌കാസ്റ്റ് ചെയ്യുന്ന ആദര പോഡ്‌കാസ്റ്റ് അമേരിക്കൻ ഫെമിനിസ്റ്റ് കർമ്മധാരയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സിൽ സെപ്റ്റംബർ രണ്ടാം തീയതി അന്തരിച്ചു. ആ ജീവിതത്തെയും സംഭവനകളെയും കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത്
-
S25 · E10 · 2 Sep 2026 · 20 min
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്‌കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും ചർച്ചാവേളയിൽ സർക്കാർ അംഗീകരിച്ച നഷ്ടപരിഹാരം നൽകാൻ മൂന്നുമാസത്തെ സമയം അനുവദിച്ചതും അതിൻ്റെ വെളിച്ചത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തേണ്ട ഇന്ത്യാഗേറ്റ് റാലി പിൻവലിച്ചതും. അതെന്തായാലും കൗമാരക്കാരുടേയും യുവാക്കളുടേയും ക്രോധത്തെ കേന്ദ്രഭരണകൂടം ഭയപ്പെടുന്നു എന്ന വസ്തുത നിലനിൽക്കുന്നു.
-
S25 · E8 · 23 Aug 2026 · 12 min
ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ്
കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S. Gopalakrishnan
-
S25 · E7 · 13 Aug 2026 · 32 min
എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan
എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്‌കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.
-
S25 · E6 · 10 Aug 2026 · 35 min
മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ
സുഹൃത്തേ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
-
S25 · E5 · 5 Aug 2026 · 17 min
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക
പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 August 2026
-
S25 · E4 · 29 Jul 2026 · 37 min
രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation
നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്
