Season 25, Episode 5 · Dilli Dali
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക
5 Aug 2026 · 17 min
Episode notes
പുതിയ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 August 2026
Podcast
Dilli Dali
S Gopalakrishnan · Society & Culture · Malayalam
Dilli Dali is a podcast initiative from Delhi, India on contemporary society and culture
More from Dilli Dali All episodes →
-
S25 · E10 · 2 Sep 2026 · 20 min
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?
മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും ചർച്ചാവേളയിൽ സർക്കാർ അംഗീകരിച്ച നഷ്ടപരിഹാരം നൽകാൻ മൂന്നുമാസത്തെ സമയം അനുവദിച്ചതും അതിൻ്റെ വെളിച്ചത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തേണ്ട ഇന്ത്യാഗേറ്റ് റാലി പിൻവലിച്ചതും. അതെന്തായാലും കൗമാരക്കാരുടേയും യുവാക്കളുടേയും ക്രോധത്തെ കേന്ദ്രഭരണകൂടം ഭയപ്പെടുന്നു എന്ന വസ്തുത നിലനിൽക്കുന്നു.
-
S25 · E9 · 23 Aug 2026 · 55 min
കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks
കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിക്കുന്നു.
-
S25 · E8 · 23 Aug 2026 · 12 min
ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ്
കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S. Gopalakrishnan
-
S25 · E7 · 13 Aug 2026 · 32 min
എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan
എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.
-
S25 · E6 · 10 Aug 2026 · 35 min
മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ
സുഹൃത്തേ,ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
-
S25 · E4 · 29 Jul 2026 · 37 min
രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation
നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്
-
S25 · E3 · 18 Jul 2026 · 14 min
ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും
സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു : 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാണ്'കേരളത്തിലെ രാമായണമാസാരംഭത്തിൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി അയച്ചുതന്ന വായാനാശംസാ കാർട്ടൂൺ ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് : ഗാന്ധിയും രാമനും .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു
-
S25 · E2 · 8 Jul 2026 · 24 min
250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം
"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ സമ്പൂർണ്ണ മലയാള ആവിഷ്കാരമാണിത്.അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്?
-
S25 · E1 · 3 Jul 2026 · 13 min
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന കവിത.ഇന്ന് തെക്കൻ ഡൽഹിയിൽ രാവിലെ മഴ പെയ്തപ്പോൾ ആ കവിത മനസ്സിലേക്കു വന്നു.അങ്ങനെ ഈ പോഡ്കാസ്റ്റുണ്ടായി. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ?കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് .…
-
S24 · E30 · 19 Jun 2026 · 14 min
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്കാസ്റ്റ് രൂപം
