Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Journo's Diary By Nileena Atholi

പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന ട്രാന്‍സ് മനുഷ്യര്‍

8 Apr 2023 · 15 min

Play episode WhatsApp Download

Episode notes

മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. സമൂഹത്തിന്റെ മുന്‍വിധികളും നിര്‍വചനങ്ങളിലും ജീവിക്കാത്തതു കാരണം വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നത് നിരവധി ട്രാന്‍സ് വിദ്യാര്‍ഥികള്‍ക്കാണ്. ട്രാന്‍സ് കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് അവരെ പിന്‍വലിക്കുകയും പിന്നിട് സെക്‌സ് വര്‍ക്കിലേക്ക് അവരെ കൊണ്ട് എത്തിക്കുകയും ചെയ്യും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍

Podcast

Journo's Diary By Nileena Atholi

Mathrubhumi · Society & Culture · Malayalam

Journo's Diary by Nileena Atholi

More from Journo's Diary By Nileena Atholi All episodes →

  1. 29 Jul 2023 · 11 min

    അന്യനാട്ടില്‍ അഭയം തേടേണ്ടി വന്ന ട്രാന്‍സ് മനുഷ്യരുടെ വേദനകള്‍  | JOURNO'S DIARY

    കേരളത്തില്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് അസാധ്യമാണെന്ന തിരിച്ചറിവിന്റെ പുറത്താണ് പലര്‍ക്കും അന്യനാടുകളിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. പിറന്ന നാട്ടില്‍ നിന്ന് അവരെ ഓടിപ്പോകാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. അത്തരം പാലായനം ചെയ്ത് ഓടിപ്പോകേണ്ടി വന്നവരുടെ വേദനകള്‍ ആണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ പങ്കുവയ്ക്കുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ…

  2. 26 Jun 2023 · 18 min

    അശ്ലീല കത്തെഴുത്തുകാരന്‍ പിടിയില്‍;  അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തക

    വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല കത്തയച്ച പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍്തകരുള്‍പ്പെടെയുള്ള വിവിധ തൊഴിലിടത്തിലെ സ്ത്രീകള്‍ക്ക് കത്തെഴുതിയതിന്റെ പേരില്‍ പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമാണ് ഇത്തവണ ജേണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്..…

  3. 10 Jun 2023 · 13 min

    ആദ്യരാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞ സ്വവര്‍ഗാനുരാഗി ;നിര്‍ബന്ധവിവാഹം അരുത് |

    വിവാഹത്തിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ അയാള്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയായി ജീവിക്കാനായിരുന്നു. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധം മൂലം വിവാഹത്തിന് തയ്യാറായി. ആദ്യ രാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞു. പിന്നീട് ഇയാള്‍ വിഷാദ രോഗിയായി. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  4. 20 May 2023 · 27 min

    മരണത്തിന്റെ പുളിമണം തികട്ടി നിന്ന് തൂവല്‍ തീരം ഓര്‍മ്മകള്‍ | Tanur boat accident

    ഇരുട്ടിന്റെ മറവില്‍ കൂരിരുട്ടില്‍ നടന്നത് അപകടമല്ല കൂട്ടക്കൊലയാണ്...താനൂര്‍ ബോട്ടപകടം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അനുഭവം ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്;പ്രണവ് പി.എസ്.| Tanur boat accident

  5. 30 Apr 2023 · 15 min

    ട്രാന്‍സ് സ്വത്വം ബാധ്യതയായി: കൊടുവാളുകൊണ്ട് തലയ്ക്ക് വെട്ടി തെരുവിലേക്ക് ഇറക്കി വിട്ട് വീട്ടുകാര്‍

    സ്വത്വം വെളിപ്പെടുത്തികൊണ്ടുതന്നെ കഷ്ടപ്പെട്ട് വീട്ടുകാരെ പോറ്റിയ ജോര്‍ജ് എന്ന ട്രാന്‍സ്ജെന്റര്‍. നൃത്തം ചെയ്ത് കുടുംബം പോറ്റി, സഹോദരങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ വീട്ടുകാര്‍ക്ക് ജോര്‍ജിന്റെ സ്വത്വം ബാധ്യതയാകുന്നു. കൊടുവാളുകൊണ്ട് തവവെട്ടിപ്പൊളിക്കുകയാണ് വീട്ടുകാര്‍ ചെയ്തത്. ഇത്തരത്തില്‍ ട്രാന്‍സ് ജീവിതങ്ങള്‍ക്ക് പറയാന്‍ പോരാട്ടത്തിന്റെ നിരവധി കഥകളുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ…

  6. 27 Mar 2023 · 21 min

    അന്ന്  അഞ്ച് രൂപയ്ക്ക് വേണ്ടി ലൈംഗികവൃത്തി ചെയ്യേണ്ടി വന്നവര്‍

    മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. അതുവരെ അറിയാത്തൊരു ലോകമാണ്. ആ ലോകത്ത് ജീവിക്കുന്നവരുടെ വേദനകളാണ് ഈ പരമ്പരയിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിയത്. ട്രാന്‍സ്‌ജെന്‍ര്‍ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ചും പരമ്പര ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ Transgender Issues

  7. 1 Mar 2023 · 23 min

    ഭര്‍തൃബലാത്സംഗം സഹിക്കാനാകാതെ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടേണ്ടി വന്നവള്‍ | Marital Rape

    55ാം വയസിലാണ് അവര്‍ ഭര്‍ത്താവിനെ ഭയന്ന് ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ആദ്യ പ്രസവത്തിനെ തുടര്‍ന്നുണ്ടായ സര്‍ജറിയുടെ സ്റ്റിച്ച് ഉണങ്ങുന്നതിന് മുന്നെ ഭര്‍ത്താവ് ഇവരെ ബലാത്സംഗം ചെയ്തു. ഇത്തരത്തില്‍ വര്‍ഷങ്ങളായി നേരിടുന്ന ലൈംഗിക അതിക്രമം സഹിക്കവയ്യാതെയാണ് ഇവര്‍ അഭയകേന്ദ്രത്തിലേക്ക് എത്തിയത്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  8. 17 Jan 2023 · 15 min

    മൂത്രാശയ അണുബാധ, ഗര്‍ഭം അലസല്‍;   മാരിറ്റല്‍ റേപ്പും സ്ത്രീകള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും | Marital rape and health issues

    ഗര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത, അസ്ഥിക്ഷയം. ഊരവേദന, പേശിവേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങി പല തരത്തിലുള്ള രോഗങ്ങളും മാരിറ്റല്‍ റേപ്പിന് ഇരകളാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ ശാരീരികമായോ മാനസികമായോ ലൈംഗികമായോ പങ്കാളിയില്‍ നിന്ന് പീഡനം നേരിട്ടവരാണെന്നാണ് സര്‍വേകള്‍ പറയുന്നത്. മാരിറ്റല്‍ റേപ്പിലൂടെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Marital rape and health issues

  9. 10 Dec 2022 · 21 min

    ഹണിമൂൺ ബലാത്സംഗങ്ങളുടെ നടുക്കുന്ന അനുഭവങ്ങൾ

    ഹണിമൂൺ പീരിയഡിൽ ചില 'so called' ഭർത്താക്കന്മാർ ഭാര്യമാരോട് ചെയ്യുന്ന ലൈംഗിക ക്രൂരതകളുടെ കഥകൾ. കേട്ടാൽ വിശ്വസിക്കാത്ത ഹണിമൂൺ ബലാത്സംഗങ്ങളുടെ പിന്നിലെ മനഃശാസ്ത്രം. ജേർണോസ് ഡയറിയിൽ നിലീന അത്തോളി സംസാരിക്കുന്നു... സൗണ്ട് മിക്സിങ്: പ്രണവ് പി എസ്

  10. 26 Nov 2022 · 27 min

    ഭാര്യയെ തോല്‍പ്പിക്കാനുള്ള ഇടമാകുന്ന കിടപ്പുമുറികള്‍ | Marital Rape

    വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ സ്വന്തം സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തകരോടോ ഭാര്യ സംസാരിച്ചാല്‍ അവരെ ബലാത്സംഗം ചെയ്താണ് ഭര്‍ത്താവ് ഭാര്യയോട പ്രതികാരം ചെയ്തിരുന്നത്. സുഹൃത്തുക്കള്‍ സ്വീകരണ മുറിയില്‍ ഇരിക്കെ കിടപ്പുമുറിയില്‍ വെച്ച് ബാല്തംസംഗം ചെയ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ ആ സ്ത്രീക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും ഭർ്തതാവിനൊപ്പം ശിഷ്ടകാലം ജീവിച്ചു തീർക്കുകയാണ് ആ സ്ത്രീ. അന്യപുരുഷന്‍മാരോട് സംസാരിച്ചാല്‍ ഭര്‍ത്താവ് ക്ഷുഭിതനാകുമെന്നാണ് ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 27 ശതമാനം ഇന്ത്യന്‍ സ്ത്രീകളും പറഞ്ഞത്. അനുഭവങ്ങളും കണക്കുകളും തമ്മില്‍ ചേര്‍ന്നു പോകുന്നുവെന്ന് സാരം. നമ്മളിനിയും വേണ്ടത്ര ഗൗരവത്തോടെ…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play