Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · Society & Culture

Journo's Diary By Nileena Atholi

by Mathrubhumi · Malayalam · Society & Culture

Journo's Diary by Nileena Atholi

WhatsApp (opens WhatsApp)
New episodes
Monthly
Typical length
18 min
Latest
25 Jun 2024
Language
Malayalam

Latest episode

25 Jun 2024 · 21 min

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല; ഒരു പനിയില്‍ പോക്കറ്റ് കാലിയായ വിദേശ യാത്ര | Kazakhstan Travel Experience

നിങ്ങളുടെ രാജ്യത്തിലെ ഭൂപ്രകൃതിയില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയുള്ള ഒരു രാജ്യത്തിലേക്ക് നിങ്ങള്‍ കുടുംബവും ഒന്നിച്ച് യാത്ര ചെയ്യുന്നു. അവിടെ വെച്ച് നിങ്ങളുടെ കുട്ടിയെ പനി ബാധിക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ അത് നിങ്ങളെ എങ്ങനെ ബാധിക്കും. കസാഖ്‌സ്താനിലെ ഭൂപ്രകൃതി മാത്രമല്ല. കസാഖ് പോലൊരു രാജ്യത്ത് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Earlier episodes 25 most recent

  1. 10 Jun 2024 · 23 min

    വിന്‍ഡോസ് വാള്‍പേപ്പറിലെ പ്രകൃതി ഭംഗിയുമായി ഒരു രാജ്യം | Journo's Diary By Nileena Atholi

    പ്രകൃതി ഭംഗികൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന രാജ്യം ആണ് കസാഖ്സ്താന്‍. വിന്‍ഡോസ് വാള്‍പ്പേപ്പറിലെ പ്രകൃതി ദൃശ്യങ്ങള്‍ പോലെ മനോഹരമായ രാജ്യം. പ്രകൃതി മാത്രമല്ല ഈ രാജ്യത്തെ ഭക്ഷണവും സംസ്‌കാരവും എല്ലാം കൗതുകകരമാണ്. കസാഖ്‌സ്താന്‍ യാത്രാ വിശേഷങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  2. 25 May 2024 · 17 min

    പെട്രോളിനും മദ്യത്തിനും വില തുച്ഛം:  കസാഖ്സ്താനില്‍ എങ്ങനെ പോകാം   | Kazakhstan

    നമുക്കധികം പരിചിതമല്ലാത്ത ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും വ്യത്യസ്ത രുചികളുമുള്ള കസാഖ്സ്താനിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില സംഗതികളുണ്ട്. അതിലേറ്റവും പ്രധാനം എയര്‍പ്പോട്ടിലെത്തുമ്പോള്‍ റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് കരുതണമെന്നുള്ളതാണ്. എന്നാലെ വിസയില്ലാതെ പോവാന്‍ പറ്റു. പിന്നെ ഇംഗ്ലീഷ് ഭാഷ വശമുള്ളവരല്ല അന്നാട്ടുകാര്‍ അതിനാല്‍ ട്രാന്‍സ്ലേഷന്‍ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നത്സഹായകരമാവും . തയ്യാറാക്കി അവതരിപ്പിച്ചത്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

  3. 20 Apr 2024 · 19 min

    ജയിലിലിട്ട് നാഭിക്ക് ചവിട്ടി, ടൂറിസ്റ്റുകളുടെ ഈ മോഹഭൂമിയില്‍ ജനാധിപത്യത്തിന് പുല്ലുവില | Lakshadweep Pandaram land issue

    പണ്ടാരഭൂമിയില്‍പെട്ട് സ്വസ്ഥത നശിച്ച ആയിരക്കണക്കിന് പേരുണ്ട് ഇന്ന് ലക്ഷദ്വീപില്‍. പതിറ്റാണ്ടുകളായി താമസിച്ച് വീട് സര്‍ക്കാരിന്റേതാണെന്ന പറഞ്ഞ് ഒരുനാള്‍ ഇറക്കി വിട്ടാല്‍ നിങ്ങളെന്ത് ചെയ്യും. പണ്ടാരഭൂമിയുടെ പേരില്‍ ദ്വീപ് ജനത അനുഭവിക്കുന്നത് ഇതേ പ്രശ്നമാണ്. എന്താണ് പണ്ടാരഭൂമി. ഭൂമിയുമായി ബന്ധപ്പെട്ട് അഡ്മിന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങളിലെ അനീതി എന്തെല്ലാമാണ്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  4. 6 Apr 2024 · 12 min

    തെങ്ങുകയറ്റ തൊഴിലാളിയാകേണ്ടി വന്ന അധ്യാപകന്‍:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകള്‍

    അധ്യാപന ജോലി നഷ്ടപ്പെട്ട് ജിം പരിശീലകയായി വഴി മാറേണ്ടി വന്ന ഒരു 32 കാരിയുണ്ട് കോഴിക്കോട്. അതിലും ഭീകരമാണ് സംഗീത അധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങ് കയറ്റ തൊഴിലാളിയാകേണ്ടിവന്ന ആളുടെ അവസ്ഥ. ലക്ഷ ദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകളാണ് ഈ രണ്ട് പേരും. ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  5. 5 Feb 2024 · 16 min

    ലക്ഷദ്വീപ് വളരുമോ മാലിദ്വീപിനോളം | Lakshadweep vs Maldives

    ലക്ഷദ്വീപിനെ മാലിദ്വീപുപോലെ വളര്‍ത്താം എന്ന നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഭൂവിസ്തൃതി, ഭൂമിശാസ്ത്രം, ജനസംഖ്യ, എന്നിവയൊക്കെയാണ്. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളുമാണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Lakshadweep vs Maldives

  6. 13 Dec 2023 · 14 min

    കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍വീട്ടില്‍, സ്വര്‍ണ്ണം വാങ്ങേണ്ടതും ചെറുക്കന്‍മാര്‍; ദ്വീപിലെ പുരുഷ ജീവിതം

    ലക്ഷദ്വീപിലെ വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങേണ്ടത് വരനാണ്. ഇതിനായി പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പണം ചിലവാക്കേണ്ടതില്ല.വിവാഹ ശേഷം വധുവിന്റെ വീട്ടിലായിരിക്കും ദ്വീപിലെ പുരുഷന്‍മാര്‍ ആയുഷ്‌കാലം ജീവിക്കുക. സ്ത്രീധന മരണങ്ങള്‍ നിത്യവാര്‍ത്തയാകുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ലക്ഷദ്വീപിലെ ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ അതിശയം തോന്നാം. ലക്ഷദ്വീപിലെ സാമൂഹ്യപരമായ പ്രത്യേകതകളാണ് ജേര്‍ണോസ് ഡയറിയുടെ ഈ എപ്പിസോഡില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

About Journo's Diary By Nileena Atholi

Journo's Diary by Nileena Atholi

Journo's Diary By Nileena Atholi is a Malayalam society & culture podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Publisher
Mathrubhumi
Language
Malayalam മലയാളം
New episodes
Monthly
Typical length
18 min
Latest episode
25 Jun 2024
Feed
RSS — paste into any podcast app
Rights
The Mathrubhumi Printing & Publishing Co Ltd.

More from Mathrubhumi

More Malayalam society & culture

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play