Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Journo's Diary By Nileena Atholi

കാലൊടിഞ്ഞവനും ചികിത്സയില്ല, നരകമാവുന്ന ദ്വീപു ജീവിതം | Lakshadweep

16 Sep 2023 · 21 min

Play episode WhatsApp Download

Episode notes

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ ലക്ഷ ദ്വീപ് നിരന്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. താരതമ്യേന ഗൗരവം കുറഞ്ഞ അസുഖങ്ങള്‍ക്ക് പോലും കേരളത്തിലേക്ക് ദ്വീപുകാര്‍ക്ക് വരേണ്ടിവരുന്നു. അതിന് സാമ്പത്തിക ചിലവുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. കേരളത്തിലേക്കുള്ള കപ്പല്‍ ടിക്കറ്റ് ലഭിക്കുന്നതുപോലും ദ്വീപുകാരെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ദ്വീപുകാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയിലൂടെ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Podcast

Journo's Diary By Nileena Atholi

Mathrubhumi · Society & Culture · Malayalam

Journo's Diary by Nileena Atholi

More from Journo's Diary By Nileena Atholi All episodes →

  1. 5 Feb 2024 · 16 min

    ലക്ഷദ്വീപ് വളരുമോ മാലിദ്വീപിനോളം | Lakshadweep vs Maldives

    ലക്ഷദ്വീപിനെ മാലിദ്വീപുപോലെ വളര്‍ത്താം എന്ന നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഭൂവിസ്തൃതി, ഭൂമിശാസ്ത്രം, ജനസംഖ്യ, എന്നിവയൊക്കെയാണ്. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളുമാണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Lakshadweep vs Maldives

  2. 13 Dec 2023 · 14 min

    കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍വീട്ടില്‍, സ്വര്‍ണ്ണം വാങ്ങേണ്ടതും ചെറുക്കന്‍മാര്‍; ദ്വീപിലെ പുരുഷ ജീവിതം

    ലക്ഷദ്വീപിലെ വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങേണ്ടത് വരനാണ്. ഇതിനായി പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പണം ചിലവാക്കേണ്ടതില്ല.വിവാഹ ശേഷം വധുവിന്റെ വീട്ടിലായിരിക്കും ദ്വീപിലെ പുരുഷന്‍മാര്‍ ആയുഷ്‌കാലം ജീവിക്കുക. സ്ത്രീധന മരണങ്ങള്‍ നിത്യവാര്‍ത്തയാകുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ലക്ഷദ്വീപിലെ ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ അതിശയം തോന്നാം. ലക്ഷദ്വീപിലെ സാമൂഹ്യപരമായ പ്രത്യേകതകളാണ് ജേര്‍ണോസ് ഡയറിയുടെ ഈ എപ്പിസോഡില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

  3. 4 Nov 2023 · 14 min

    പാതിരാത്രി കുന്തവുമായി 'അപ്പനെ'  കുത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍ | Lakshadweep lifestyle

    പാതിരാത്രി കുന്തവുമായി 'അപ്പനെ' കുത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍ തൊഴിലില്ലാതെ ജീവിക്കാന്‍ കാശില്ലാതെ ആള്‍താമസമില്ലാത്ത ദ്വീപുകളിലേക്ക് പാലായനം ചെയ്തവര്‍. അവിടെ പാതിരാത്രി കടല്‍ത്തീരത്ത് കുന്തവും പിടിച്ച് നടന്ന് അപ്പനെ കുത്തിവീഴ്ത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍.. അവരെക്കുറിച്ചാണ് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്

  4. 16 Oct 2023 · 18 min

    മക്കള്‍ക്ക് ഓക്‌സിജന്‍ ഊതിക്കൊടുക്കേണ്ടിവരുന്ന അമ്മമാര്‍: ലക്ഷദ്വീപിലെ ആരോഗ്യരംഗം ഞെട്ടിക്കുന്നത്  | Google Lakshadweep health sector

    വലിയൊരു അപകടമോ ആരോഗ്യ പ്രശ്‌നങ്ങളോ നേരിടുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷദ്വീപിലെ ആരോഗ്യ സംവിധാനങ്ങള്‍ വളരെ അപര്യാപ്തമാണ്. ഒരു പക്ഷേ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ലക്ഷ്യദ്വീപിലെ ആരോഗ്യസംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ലക്ഷദ്വീപ് നേരിട്ട് സന്ദര്‍ശിച്ച അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. |

  5. 30 Sep 2023 · 18 min

    പൃഥിരാജിനെ അവശനായി കണ്ടെത്തിയത് രാത്രിയിലായിരുന്നെങ്കിലോ, 'അനാര്‍ക്കലി'യുടെ ക്ലൈമാക്സ് മറ്റൊന്നായേനെ

    സച്ചി സംവിധാനം ചെയ്ത 'അനാര്‍ക്കലി' സിനിമ ഒരുവിധം മലയാളികളെല്ലാം കണ്ടിട്ടുണ്ടാകും. ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദ്വീപില്‍ ഉള്ളവര്‍ ആശ്രയിക്കുന്നത് ഹെലികോപ്റ്ററിനെയാണ് എന്നത് ആ സിനിമ വഴി നാം മനസിലാക്കിട്ടുണ്ട്. എന്നാല്‍ അനാര്‍ക്കലി സിനിമയിലെ പൃഥിരാജ് കഥാപാത്രത്തെ വിഷം കഴിച്ച നിലയില്‍ അവശനായി കണ്ടെത്തിയത് രാത്രിയിലാണെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുമായിരുന്നോ...ഇല്ല എന്നാണ് അതിനുള്ള ഉത്തരം കാരണങ്ങള്‍ എത്തുന്നതാവട്ടെ ദ്വീപിന്റെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനങ്ങളിലേക്കും. ലക്ഷ ദ്വീപ് അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്

  6. 21 Aug 2023 · 21 min

    രക്ഷയില്ലാതെ ലക്ഷദ്വീപ് ; ദ്വീപ് അനുഭവങ്ങളുമായി മാധ്യമപ്രവര്‍ത്തക| Lakshadweep

    മനോഹരിയാണ് ലക്ഷദ്വീപ്, ആരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന ഇടം. പക്ഷേ ദ്വീപിലുള്ളവരുടെ ജീവിതം അത്ര മനോഹരമല്ല. അടിസ്ഥാന ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ പോലും ലക്ഷ്യദ്വീപില്‍ ഇനിയും എത്തിയിട്ടില്ല. ലക്ഷ്യദ്വീപ് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തക നിലീന അത്തോളി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lakshadweep

  7. 29 Jul 2023 · 11 min

    അന്യനാട്ടില്‍ അഭയം തേടേണ്ടി വന്ന ട്രാന്‍സ് മനുഷ്യരുടെ വേദനകള്‍  | JOURNO'S DIARY

    കേരളത്തില്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് അസാധ്യമാണെന്ന തിരിച്ചറിവിന്റെ പുറത്താണ് പലര്‍ക്കും അന്യനാടുകളിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. പിറന്ന നാട്ടില്‍ നിന്ന് അവരെ ഓടിപ്പോകാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. അത്തരം പാലായനം ചെയ്ത് ഓടിപ്പോകേണ്ടി വന്നവരുടെ വേദനകള്‍ ആണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ പങ്കുവയ്ക്കുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ…

  8. 26 Jun 2023 · 18 min

    അശ്ലീല കത്തെഴുത്തുകാരന്‍ പിടിയില്‍;  അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തക

    വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല കത്തയച്ച പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍്തകരുള്‍പ്പെടെയുള്ള വിവിധ തൊഴിലിടത്തിലെ സ്ത്രീകള്‍ക്ക് കത്തെഴുതിയതിന്റെ പേരില്‍ പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമാണ് ഇത്തവണ ജേണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്..…

  9. 10 Jun 2023 · 13 min

    ആദ്യരാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞ സ്വവര്‍ഗാനുരാഗി ;നിര്‍ബന്ധവിവാഹം അരുത് |

    വിവാഹത്തിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ അയാള്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയായി ജീവിക്കാനായിരുന്നു. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധം മൂലം വിവാഹത്തിന് തയ്യാറായി. ആദ്യ രാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞു. പിന്നീട് ഇയാള്‍ വിഷാദ രോഗിയായി. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

  10. 20 May 2023 · 27 min

    മരണത്തിന്റെ പുളിമണം തികട്ടി നിന്ന് തൂവല്‍ തീരം ഓര്‍മ്മകള്‍ | Tanur boat accident

    ഇരുട്ടിന്റെ മറവില്‍ കൂരിരുട്ടില്‍ നടന്നത് അപകടമല്ല കൂട്ടക്കൊലയാണ്...താനൂര്‍ ബോട്ടപകടം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അനുഭവം ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്;പ്രണവ് പി.എസ്.| Tanur boat accident

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play