Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 58 · Manorama INDIA FILE

കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File

2 Jun 2026 · 6 min

Play episode WhatsApp Download

Episode notes

ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. CPM internal politics are dissected, revealing persistent factionalism, a lack of open debate, and the…

Podcast

Manorama INDIA FILE

Manorama Online · News · Malayalam

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

More from Manorama INDIA FILE All episodes →

  1. S2 · E63 · 9 Jul 2026 · 8 min

    തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File

    അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അലയൊലികൾ എത്രത്തോളമുണ്ടെന്ന് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു. The Ayodhya Temple Donation Controversy Hurt The BJP…

  2. S2 · E62 · 1 Jul 2026 · 8 min

    വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File

    പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? ‘വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. The INDIA alliance decided to vent their grievances in a letter to the Chief Justice. Bypassing the President smells like pure desperation-…

  3. S2 · E61 · 23 Jun 2026 · 8 min

    സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

    എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala…

  4. S2 · E60 · 18 Jun 2026 · 7 min

    പ്രധാൻ തോറ്റ പരീക്ഷ | India File | Podcast

    രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക്ഷിക്കാമായിരുന്നത് ഒന്നുകിൽ മന്ത്രി സ്വമേധയാ രാജി വയ്ക്കുക അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി വാങ്ങുക എന്നതാണ്. വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. See omnystudio.com/listener for privacy information.

  5. S2 · E59 · 9 Jun 2026 · 7 min

    എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

    സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ…

  6. S2 · E57 · 26 May 2026 · 7 min

    വിധിയുടെ കാറ്റും ജനത്തിന്റെ വിധിയും | Manorama Online Podcast | India File

    ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള തർക്കത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അവഗണിക്കപ്പെടുന്നതാര്? കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്, ഭോജ്ശാല – കമാൽ മൗല മസ്ജിദ് കേസിൽ നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് പോഡ്കാസ്റ്റിൽ. The Bhojshala-Kamal Maula Masjid dispute in Madhya Pradesh highlights how judicial decisions, influenced by precedents like the Ayodhya case. India File Podcast. See omnystudio.com/listener for privacy information.

  7. S2 · E55 · 29 Apr 2026 · 6 min

    പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast

    2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു. Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate Sikh votes ahead of the 2027 elections. The opposition faces the challenge of countering this strategy while balancing constitutional concerns and political relevance- Malayala Manorama Delhi Chief of…

  8. S2 · E54 · 21 Apr 2026 · 7 min

    ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast

    ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated Harivansh Narayan Singh and brought him to the Rajya Sabha, making him its Deputy Chairman. Harivansh is a person who has reached the Rajya Sabha twice on a JDU ticket. What could be the political game…

  9. S2 · E53 · 15 Apr 2026 · 6 min

    സഹകരണസംഘത്തിന്റെ സഹായ പദ്ധതി

    എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. In this episode of India File , Jomy Thomas examines the growing concerns surrounding the SIR process and its potential impact on electoral integrity. As opposition parties raise alarm over voter exclusions, the discussion delves into the implications for democracy and the uncertain future faced by those removed from voter rolls. A…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play