Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 3, Episode 17 · Manorama SPORTS

ലോകകപ്പിൽ ബാക്കി ടീമുകളും ചെയ്യുമോ ‘ഹോംവർക്ക്’?

26 Feb 2026 · 14 min

Play episode WhatsApp Download

Episode notes

ഒരു കാരണത്തിലേക്ക് എത്താൻ പറ്റുന്നതല്ല ലോകകപ്പ് ട്വന്റി20 സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ദയനീയ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ‘പരീക്ഷിക്കപ്പെടാതെ’ പോയ ടീമിനുള്ള ആദ്യ തിരിച്ചടിയായി ഈ മത്സരം. ഇനി ഇന്ത്യയുടെ സാധ്യതകളെന്താണ്? പിഴവുകൾ എങ്ങനെ പരിഹരിക്കപ്പെടും? ഈ ടീമിന് സെമിയിലെത്താൻ കഴിയുമോ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. India's crushing defeat against South Africa in the T20 World Cup Super 8s cannot be narrowed down…

Podcast

Manorama SPORTS

Manorama Online · Sport · Malayalam

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

More from Manorama SPORTS All episodes →

  1. S2 · E22 · 27 Mar 2026 · 35 min

    സഞ്ജുവിനെ എടുത്തത് ചെന്നൈയുടെ ‘മണ്ടത്തരം’? ആര് പരിഹരിക്കും ഋതുരാജ് ഗെയ്ക്‌വാദിന്റെ ‘അരക്ഷിതാവസ്ഥ’ | IPL 2026, Season 19 Preview

    ഐപിഎൽ പത്തൊൻപതാം സീസൺ തുടങ്ങുകയായി. 17 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കപ്പടിച്ച ആർസിബി അതു നിലനിർത്തുമോ? ഏറ്റവുമധികം ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇക്കുറി തിരിച്ചുവരവ് നടത്തുമോ? സഞ്ജുവിന്റെ ചെന്നൈ ജേതാക്കളാകുമോ? വൈഭവ് സൂര്യവംശിയെ എല്ലാവരും ‘റീഡ്’ ചെയ്തുകഴിഞ്ഞോ? വിഗ്നേഷ് പുത്തൂർ തിളങ്ങുമോ? എന്നൊക്കെയുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് നിറയുന്നു. ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The 19th edition of the IPL is officially here,…

  2. S2 · E21 · 26 Mar 2026 · 17 min

    പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview!

    തമിഴ്നാട്ടുകാർ‌ക്ക് സഞ്ജുവിനെ കൂടുതൽ ഇഷ്ടമാകാൻ കാരണമെന്താണ്? ട്വന്റി20യിലെ ‘പവർഹൗസ്’ ആകാൻ ഇന്ത്യയ്ക്കു വഴിതെളിച്ചത് എന്താണ്? ഇവിടെ ഹൈദരാബാദ് സൺറൈസേഴ്സ് വ്യത്യസ്തമാകുന്നത് എങ്ങനെ? ഇക്കുറി ഐപിഎൽ കളിനിയമത്തിൽ മാറ്റങ്ങളുണ്ടാകുമോ? ഐപിഎൽ പത്തൊൻപതാം സീസണിലെ വിശേഷങ്ങളും ഒരുക്കങ്ങളും വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Why does Tamil Nadu have a massive soft spot for Sanju Samson? What exactly paved the way for India to become a global T20 Powerhouse?…

  3. S2 · E20 · 11 Mar 2026 · 30 min

    ‘മൈറ്റി ഇന്ത്യ’ ആയോ നമ്മുടെ ടീം? ‘ആങ്കർ’ ഇനി അങ്ങനെ കളിച്ചാൽ പോരാ...!

    ഓർത്തിരിക്കാൻ ഒട്ടേറെ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ട്വന്റി 20 ലോകകപ്പ് അവസാനിക്കുന്നത്. ചെറുടീമുകളുടെ പ്രകടനം, വമ്പന്മാരുടെ പതനം, കളിതന്ത്രങ്ങളിലെ മാറ്റം, പുതിയ താരോദയങ്ങൾ? കാണികളെക്കൊണ്ട് നിറഞ്ഞ വേദികൾ? അങ്ങനെ പലതും ഈ ടൂർണമെന്റിൽ ചർച്ചയായി. ഇന്ത്യയുടെ വിജയത്തിനപ്പുറം മൊത്തം ടൂർണമെന്റിനെ അവലോകനം ചെയ്യുകയാണിവിടെ... ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The T20 World Cup wraps up, leaving us with a treasure trove of unforgettable…

  4. S3 · E19 · 7 Mar 2026 · 23 min

    ട്വന്റി20 വേൾഡ് കപ്പ് ഇന്ത്യയ്‌ക്കോ ന്യൂസീലൻഡിനോ?

    വാങ്കഡെയിലെ റൺമഴയ്ക്കു പിന്നാലെ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങളുടെ നിർണായക മാറ്റം കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്താണ് ആ മാറ്റങ്ങൾ? ഫൈനലിൽ ന്യൂസീലൻഡിനോ ഇന്ത്യയ്ക്കോ മുൻതൂക്കം? എന്തെല്ലാം വെല്ലുവിളികളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത്? ലോകകപ്പ് മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും, ഒപ്പം ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും സംസാരിക്കുന്നു. Following a high-scoring thriller at the Wankhede, Team India has officially punched its ticket to…

  5. S3 · E18 · 3 Mar 2026 · 21 min

    അന്നു കണ്ടത് ‘കാം ആൻഡ് കംപോസ്ഡ്’ സഞ്ജുവിനെ; ഇന്ത്യ പേടിക്കണം, ഇംഗ്ലണ്ടിനുണ്ട് ആ ‘മാച്ച് വിന്നർ’

    ട്വന്റി 20 ലോകകപ്പിൽ, വെസ്റ്റിൻഡീസിന് എതിരെയുള്ള സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കിന് അതിലുള്ള പങ്ക് എന്താണ്? സെമിയിലെ എതിരാളികളായ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സംസാരിക്കുന്നു. കേൾക്കാം പോഡ്‌കാസ്റ്റ്. What's the secret behind Sanju Samson’s tactical masterclass in that high-octane Super 8 showdown against the Windies? Plus, we look at the 'Kotak Effect'- how much of this…

  6. S3 · E16 · 20 Feb 2026 · 34 min

    അഭിഷേക് ചെയ്യുന്നത് ശരിയോ? സൂര്യയും ശ്രീശാന്തും ചെയ്തത് ടീം ഇന്ത്യ മറക്കരുത്

    ഫെബ്രുവരി 21ാം തീയതി മുതൽ സൂപ്പ‍ർ 8 മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഫോമിലേക്കെത്താതെ വലയുന്ന അഭിഷേക് ശർമയ്ക്കു പകരക്കാരൻ വരുമോ? സെമിയിലെത്താൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ്? മനോരമ ഓൺലൈൻ ചീഫ് സബ് എഡിറ്റർ ഐസൺ തോമസും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The Road to the Super 8s: Can India Go All the Way? The battle lines are drawn! As the Super 8 stage kicks off on February 21st, the stakes have never been higher. But for Team India,…

  7. S3 · E15 · 14 Feb 2026 · 15 min

    ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വലയ്ക്കുന്നത് ആ പരിചയക്കുറവ്

    ഫെബ്രുവരി 15ലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ ആർക്കാകും മുൻതൂക്കം? പാക്കിസ്ഥാന്റെ മികവും ഇന്ത്യയുടെ പോരായ്മകളും എന്തൊക്കെയാണ്? ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്താം? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Can Anyone Stop the Men in Blue? India vs. Pakistan – Feb 15! India heads into the February 15 blockbuster looking like the team to beat. While Pakistan brings some heat, can they actually unsettle a dominant Indian lineup? We’re…

  8. S3 · E14 · 3 Jan 2026 · 16 min

    ഐഎസ്എൽ താരങ്ങൾക്ക് അങ്ങനെ ചെയ്യാതെ പറ്റില്ല... വേറെ വഴിയില്ലാതെ ക്ലബ്ബുകളും...

    ഐഎസ്എലിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയൻ ലൂണയും നോവ സദൂയിയും ടീം വിട്ടു. ഇതു ബ്ലാസ്റ്റേഴ്സിൽ മാത്രം കാണുന്ന ഒറ്റപ്പെട്ട സംഭവമല്ല. നടക്കുമോയെന്നുപോലും ഉറപ്പില്ലാത്ത സീസണിൽ പ്രതീക്ഷവച്ചിരിക്കാതെ വിവിധ ടീമുകളിൽനിന്ന് താരങ്ങൾ പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ഇനിയെന്താണ് ഇന്ത്യൻ ഫുട്ബോളിനു മുൻപിലുള്ള പോംവഴി? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും സംസാരിക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. As uncertainty continues in the ISL, Kerala Blasters’ star players Adrián…

  9. S3 · E13 · 25 Dec 2025 · 31 min

    പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ?

    പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്. പക്ഷേ കിട്ടുമെന്നുറപ്പുള്ള 10 കോടി പോലും പോരെന്നു പറഞ്ഞ് ഐഎസ്‌എലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഐഎസ്എൽ പന്ത്രണ്ടാം സീസൺ ഇത്ര വൈകുന്നത്? ക്ലബുകളെ ഇതെങ്ങനെ ബാധിക്കും? കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ ചെലവുചുരുക്കലിലേക്കു മാറേണ്ടി വന്നത് എന്തുകൊണ്ടാണ്? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ്…

  10. S3 · E12 · 7 Nov 2025 · 27 min

    ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?

    ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറിച്ചും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്. India is fully prepared for the upcoming South African tour. The squad selection features no significant surprises. However, the much-anticipated…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play