കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html
കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. ആറു ടീമുകൾതന്നെയാണ് ഇത്തവണയും മാറ്റുരയ്ക്കുന്നത്. കെസിഎലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യകളും സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോ‌രമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്കുമാറും കെസിഎൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്. The third season of the Kerala Cricket League (KCL) kicks off on August 20 at the Greenfield International Stadium in Karyavattom. Six teams will be…
വിനോദയാത്രയ്ക്കു പോകുന്നതുപോലെ രാജ്യാന്തര കായികമേളകൾക്കു പോകേണ്ടതില്ല എന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം. അതിന്റെ പ്രതിഫലനമാണ് ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ കണ്ടതും. 13 സ്വർണമുൾപ്പെടെ 39 മെഡലാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. അതിൽ എട്ട് സ്വർണവും നേടിയത് വനിതകൾ. ഇതോടൊപ്പം പാരാസ്പോർ‌ട്സിലും ഇന്ത്യയ്ക്കു മികച്ച നേട്ടമാണ്. കോമണ്‍വെൽത്ത് ഗെയിംസും ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ഇന്ത്യൻ കായികമേഖലയെ എങ്ങനെ സഹായിക്കും? ഇന്ത്യയിൽ ഒളിംപിക്സ് നടത്താനുള്ള ഒരുക്കങ്ങളിലേക്കാണോ കായികമന്ത്രാലയം ഇതിലൂടെ കണ്ണെറിയുന്നത്? മലയാള മനോരമ ചീഫ് റിപ്പോർട്ടർ വിനോദ് ഗോപി വിശകലനം ചെയ്യുന്നു. The…
രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. This is the second time Spain has won the World Cup. The previous time the Spanish team won the World Cup was in 2010. Spain also achieved the feat of becoming world champions both times they reached the final. See omnystudio.com/listener for privacy information.
അർജന്റീനയേക്കാൾ കൂടുതൽ സ്പെയിനിൽ കളിച്ചിട്ടുള്ള മുൻ ബാർസിലോന താരമായ മെസ്സി കലാശപ്പോരിൽ സ്പാനിഷ് പടയ്ക്കെതിരെ എന്തു തന്ത്രമാകും പുറത്തെടുക്കുക? നിലവിലെ യൂറോ കപ്പ് ചാംപ്യന്മാരും ലോകകപ്പ് ചാംപ്യന്മാരും നേർക്കുനേർ എത്തുമ്പോൾ ഫൈനലിൽ തീപാറുമെന്ന് ഉറപ്പ്. What strategy will Messi, the former Barcelona star who has played more for Spain than Argentina, come up with against the Spanish team in the final? The final match is sure to be a thriller when the reigning European champions and World Cup champions go head-to-head. See omnystudio.com/listener for privacy information.
ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2). World champions Argentina defeated England, who had taken a lead after the first half, with two goals in a row to advance to the World Cup final (1–2). See omnystudio.com/listener for privacy information.
ഫ്രാൻസിനെ ഒന്നും ചെയ്യാൻ വിടാതെ പൂട്ടിക്കളഞ്ഞു, സ്പെയിനിന്റെ ഏറ്റവും മികച്ച മത്സരംFrance vs Spain | 2026 FIFA World Cup Semi Final ആദിയോടന്തം ആവേശം നിറച്ച സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. Spain reached the World Cup final after defeating France by two goals in a thrilling semi-final. This is the first time Spain has reached the World Cup final since winning the title in 2010. See omnystudio.com/listener for privacy information.
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പാനിഷ് പട വീണ്ടും ലോകകപ്പ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ വെല്ലുവിളി 2–1നാണ് സ്പെയിൻ മറികടന്നത്. 30–ാം മിനിറ്റിൽ ഫാബിയൻ റൂയിസും 88 ാം മിനിറ്റിൽ മിക്കൽ മെറീനോയുമാണ് സ്പെയിനായി ഗോളുകൾ നേടിയത്. ചാൾസ് ഡി കെറ്റലാരെ (41 ാം മിനിറ്റ്) ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി. 2010ൽ കിരീടം നേടിയതിനുശേഷം സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത് ആദ്യമാണ്. 15ന് ഡാലസിൽ നടക്കുന്ന സെമിയി‍ൽ സ്പെയിൻ ഫ്രാൻസിനെ നേരിടും. After a 16-year wait, the Spanish team is back in the World Cup semi-finals. Spain overcame the challenge posed by Belgium in the quarter-finals…
കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയ്ക്ക് പിഴച്ചത് രണ്ടു തവണ; ആറു മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. In this episode, we break down France's clinical 2-0 victory over Morocco, sealing their spot in an…
ഈജിപ്തിനെതിരെ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹെഡ് കോച്ച് സ്കലോണി ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ എന്താകും അർജന്റീനയുടെ പ്ലാൻ? Argentina put up an impressive performance against Egypt, head coach Scaloni still has areas to address. What will be Argentina's game plan for the upcoming matches? See omnystudio.com/listener for privacy information.
ഈ ലോകകപ്പിന് ശേഷം പോർച്ചുഗൽ ടീമിൽ മൊത്തത്തിലുള്ള അഴിച്ചുപണി ഉണ്ടാകുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ ടീമിന്റെ ഭാവി എന്താകും? ക്വാർട്ടർ കടക്കാൻ സ്പെയിനിന് ഈ ഗെയിം പ്ലാൻ മതിയാകുമോ? Will there be a major overhaul of the Portugal squad after this World Cup? What does the future hold for the Portugal team without Cristiano Ronaldo? See omnystudio.com/listener for privacy information.
എർലിങ് ഹാളണ്ടിന്റെ രണ്ടു ‘വെടിയുണ്ടകൾ’ തറച്ചുകയറിയത് ബ്രസീൽ ആരാധകരുടെ നെഞ്ചിനകത്തേയ്ക്കാണ്. യഥാർഥത്തിൽ ബ്രസീൽ ഈ തോൽവി അർഹിച്ചിരുന്നോ? ഫുട്ബോളിൽ ഇനിയുള്ള കാലം എർലിങ് ഹാളണ്ടിന്റെതാണെന്ന് ഉറപ്പിച്ചോ? Erling Haaland's two 'bullets' pierced straight through the hearts of Brazilian fans. Did Brazil actually deserve this defeat? Is it now safe to assume that the future of football belongs to Erling Haaland?" See omnystudio.com/listener for privacy information.
ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ബ്രസീലും നോർവെയും ഏറ്റുമുട്ടുകയാണ്. ബ്രസീലിനെ തളയ്ക്കാനുള്ള കരുത്ത് നോർവെയ്ക്കുണ്ടോ? സൂപ്പർ താരങ്ങളായ വിനിസ്യൂസ് ജൂനിയറും എർലിങ് ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും ഇത്. Brazil and Norway are set to lock horns in a massive World Cup Round of 16 showdown. Does Norway have what it takes to completely shut down the Brazilian powerhouse? This isn't just a battle of nations—it’s a legendary face-off between global superstars Vinicius Junior and Erling Haaland. See omnystudio.com/listener for privacy information.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന മത്സരമാകും അർജന്റീന– കാബോ വെർദെ മത്സരം. ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവു കുഞ്ഞന്മാരായ ഒരു രാജ്യം, ഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ മുൾമുനയിൽ നിർത്തിയത് എങ്ങനെയാണ്? ലോകകപ്പിലെ ജൈത്രയാത്ര തുടരാൻ മെസ്സിയും സംഘവും ഇങ്ങനെ കളിച്ചാൽ മതിയോ? The Argentina–Cape Verde match will be remembered forever in FIFA World Cup history. How did one of the smallest countries in the world keep football giants Argentina on the edge of their seats? Is it enough for Messi and his team to play like this to continue their winning streak in the World Cup? See…
ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തെറിഞ്ഞ് സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നു. പോർച്ചുഗലാണ് പ്രീക്വാർട്ടറിൽ സ്പെയിനിന്റെ എതിരാളികൾ. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു. Spain advanced to the pre-quarters of the FIFA World Cup after crushing Austria by three unanswered goals in the knockout round. Spain will face Portugal in the pre-quarterfinals. Shameer Rahman, Assistant Editor of Malayala Manorama, and Sunish Thomas, Sports Editor speak See omnystudio.com/listener for privacy information.
നോക്കൗട്ട് മത്സരം ആരംഭിക്കുമ്പോൾ പിന്നിലായിപ്പോയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണു രക്ഷിച്ചെടുത്തത്. 75,86 മിനിറ്റുകളിലായിരുന്നു നാണക്കേടിന്റെ വക്കിൽ നിൽക്കെ ഇംഗ്ലണ്ടിന്റെ വിജയ നായകനായി ഹാരി കെയ്ൻ അവതരിച്ചത്. ഇതോടെ ജർമനിക്കും നെതര്‍ലൻഡ്സിനും പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്താകുമോയെന്നു ഭയന്നവർക്കും ആശ്വാസമായി. അടുത്ത റൗണ്ടിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. When England found themselves trailing early in the high-stakes knockout stage, it was Captain Harry Kane who stepped up to save the day! Striking in the 75th and 86th minutes, Kane's…
മൈതാനത്ത് ഇറങ്ങുമ്പോൾ എർലിങ് ഹാലണ്ട് ഒരു അമാനുഷികനായി മാറാറുണ്ടോ? ഹാലണ്ടിന്റെ ചിറകിലേറി നോർവേ ലോകകപ്പിൽ കുതിക്കുകയാണ്. വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനെത്തിയ നോർവേ ടീമിനും ഗാലറിയിലെ ആരാധകക്കൂട്ടത്തിനും ആഘോഷ നിമിഷം. ‍ഡാലസ് സ്റ്റേഡിയത്തിൽ നോർവേയുടെ ‘വൈക്കിങ് റോ’ സെലിബ്രേഷൻ. പ്രീക്വാർട്ടറിൽ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. Does Erling Haaland become a superhuman when he steps onto the ground? Norway is surging ahead in the World Cup on Haaland's wings. An celebratory moment for the Norway team, making a World Cup appearance after years, and for the crowd of fans in the gallery.…
ഫുട്ബോൾ ചരിത്രത്തിലെ വലിയ അട്ടിമറിയും അവിശ്വസനീയമായ തിരിച്ചുവരവുമാണു കഴിഞ്ഞ ദിവസം നാം കണ്ടത്. ഒരു വശത്ത്, പെനൽറ്റി ഷൂട്ടൗട്ടുകളിൽ ഒരിക്കലും തോറ്റിട്ടില്ലെന്ന ചരിത്രം വഴിമാറിപ്പോയ ജർമനിയുടെ വിലാപം. മറുവശത്ത് ഏഷ്യൻ കരുത്തരായ ജപ്പാന്റെ തന്ത്രപരമായ കെണിയിൽനിന്ന് അവസാന സെക്കൻഡിൽ രക്ഷപ്പെട്ട ബ്രസീലിന്റെ ആശ്വാസം. On one side, the lamentation of Germany, whose history of never losing in a penalty shootout was rewritten. On the other side, the relief of Brazil, who escaped from the tactical trap of Asian powerhouse Japan in the very last second. See omnystudio.com/listener for privacy information.
ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ, ഒരുഗോളിന് പിന്നിൽനിന്നശേഷം 2 ഗോളടിച്ച് തിരിച്ചുവന്ന ബ്രസീൽ, 2–1ന് ജപ്പാനെ തോൽപിച്ചു. ഇൻജറി ടൈം ഗോളിലാണ് ബ്രസീലിന്റെ വിജയം. കസിമിറോ(56–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി(90+5) എന്നിവർ ബ്രസീലിനായി ഗോൾ നേടി. കൈഷു സാനോ(29) ജപ്പാന്റെ ആശ്വാസ ഗോൾ നേടി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു. In an exciting knockout match, Brazil came from a goal down to score two goals and defeat Japan 2–1. Brazil's victory came via an injury-time goal. Casemiro (56th minute) and Gabriel Martinelli (90+5)…
അടുത്ത സീസണിൽ ഐപിഎലിൽ ഉണ്ടാകാൻ പോകുന്ന വൻ മാറ്റം എന്താണ്? ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിലും സഞ്ജു സാംസണ് ഈ സീസൺ വലിയൊരു ‘ടേക്ക് എവേ’ ആകാൻ കാരണമെന്ത്? വൈഭവ് സൂര്യവംശിയുടെ ഭാവിയെന്താണ്? ബെംഗളൂരു തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ, ആ ഫൈനലിനെക്കുറിച്ചും 2026 ഐപിഎൽ സീസണിലെ വിശേഷങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. What is the massive shake-up heading into the next IPL season? Even though Chennai missed out on the playoffs, why is this season…
ബാറ്റിങ്ങോ ബോളിങ്ങോ? അഹമ്മദാബാദിലെ പിച്ചിൽ ഏതായിരിക്കും ബെംഗളൂരുവിനെയും ഗുജറാത്തിനെയും തുണയ്ക്കുക? മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ‘ബാക്ക്-ടു-ബാക്ക് കിരീടം’ നേടുന്ന ടീമാകാൻ ബെംഗളൂരുവിനു സാധിക്കുമോ? അതിനു തടയിടാൻ എന്തെല്ലാം ആയുധങ്ങളാണ് ഗുജറാത്തിന്റെ കൈവശമുള്ളത്? ഐപിഎൽ ഫൈനലിനു മുന്നോടിയായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും; കേൾക്കാം പോഡ്‌കാസ്റ്റ്. Batting paradise or bowling battlefield? What does the Ahmedabad deck have in store for Bengaluru and Gujarat? Can RCB rewrite history to secure back-to-back titles…
ഐപിഎല്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്നു. രണ്ടു മാസത്തോളം നീണ്ട ഇതുവരെയുള്ള മത്സരങ്ങളിൽ വമ്പന്മാർ പലരും നിലംപതിച്ചു. ഒന്നോ രണ്ടോ റൺസ് വരെ ടീമുകളുടെ വിധി നിർണയിച്ച നാളുകളാണ് കടന്നുപോയത്. പല ടീമുകളിലും ‘മാനേജ്മെന്റും’ കലിപ്പിലാണ്. തോറ്റു പുറത്തായ ടീമുകളിൽ ഇനി എന്തു സംഭവിക്കും? പ്ലേഓഫിൽ ആർക്കെല്ലാമാണ് സാധ്യതകൾ? ഐപിഎൽ 2026 പകർന്ന ക്രിക്കറ്റ് പാഠങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The IPL business end is officially here! After two months of…
ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ തുടർതോൽവിക്കു കാരണങ്ങളെന്താണ്? ഈ സീസണിൽ ഓരോ ടീമുകളും വിട്ടുകളഞ്ഞ ക്യാച്ചുകൾ എത്രയാണ്? പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനുള്ള ടീമുകളുടെ സാധ്യതകളെങ്ങനെ? സീസൺ അവസാനത്തോടടുക്കുമ്പോൾ ഐപിഎൽ പിച്ചുകളിൽ വന്ന മാറ്റമെന്താണ്? ടീമുകളെ വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. What are the reasons behind Punjab Kings' continuous losses in the IPL? How many catches has each team dropped this season? What are the playoff qualification scenarios for the crucial fourth spot? How are the IPL pitches…
തുടർച്ചയായ മൂന്ന് തോൽവികളിലൂടെ ഐപിഎലിൽ പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കു പോകാൻ കാരണം ആ രണ്ടു കളിക്കാർ നിറംമങ്ങിയതുകൊണ്ട് മാത്രമാണോ? ബാറ്റിങ്ങിൽ വരുത്തിയ ചില മാറ്റങ്ങൾ സഞ്ജുവിനെ പുതുക്കിയെടുത്തതെങ്ങനെ? മുംബൈ ഇന്ത്യൻസിനുള്ളിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടുന്നോ? ലോകോത്തര താരങ്ങളുണ്ടായിട്ടും ഒരു ടീമായി മുംബൈയ്ക്ക് കളിക്കാനാകാത്തതെന്ത്? പ്ലേ ഓഫിൽ കടക്കാനുള്ള ടീമുകളുടെ സാധ്യതകൾ എങ്ങനെ? രവീന്ദ്ര ജഡേജയെ രാജസ്ഥാൻ കൃത്യമായി ഉപയോഗിക്കുന്നില്ലേ? ഐപിഎൽ ഫ്ലേഓഫിലേക്ക് എത്തുമ്പോൾ ടീമുകളെ വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും. കേൾക്കാം…
ഐപിഎൽ ഇത്തവണ കൂടുതൽ ആകർഷകമാകാൻ കാരണമെന്താണ്? പരാഗിനെയും പാണ്ഡ്യയെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെടാൻ കാരണമെന്ത്? ഡൽഹി ക്യാപിറ്റൽസ് ഇനി തിരിച്ചുവരില്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻതാരം ഷോൺ പൊള്ളോക്ക് പറയാനുള്ള കാരണമെന്ത്? ഐപിഎൽ പാതിവഴി പിന്നിടുമ്പോൾ ടീമുകളെ വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. Get ready for the ultimate cricket showdown! As IPL 2026 hits the halfway mark, the tournament is proving to be an absolute thriller—but why has it been so electrifying this time around? Join Malayala Manorama's…
ഐപിഎലിനെക്കുറിച്ച് ഇംഗ്ലണ്ടിന്റെ പഴയ നായകൻ അലിസ്റ്റർ കുക്ക് പറഞ്ഞതെന്താണ്? ആർസിബിയുടെ വിൽപന ഐപിഎലിന്റെ ഗ്രാഫ് ഉയർത്തിയതെങ്ങനെ? നിലവിൽ ടൂർണമെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീമുകൾ ഏതൊക്കെയാണ്? ഹാർദിക് പണ്ഡ്യയുടെ അനാലിസിസ് സഞ്ജു തകർത്തതെങ്ങനെ? മുംബൈ ഇന്ത്യൻസിന്റെ പ്രശ്നങ്ങൾ തീരാത്തതെന്ത്? ഐപിഎൽ പാതിവഴിയിലേക്ക് എത്തുമ്പോൾ ടീമുകളുടെയും കളിക്കാരുടെയും ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. What were former England captain Alastair Cook’s candid…
ഐപിഎലിൽ മുംബൈയും സിഎസ്കെയും കൊൽക്കത്തയുമൊക്കെ മുൻപ് കിരീടം നേടിയകാലത്തെ ഫോര്‍മുലയിൽതന്നെ പിടിച്ചുനിൽക്കുകയാണോ? താരലേലത്തിലെ പ്രകടനം ഇപ്പോൾ ടീമുകളെ തുണയ്ക്കുന്നത് എങ്ങനെയാണ്? മുംബൈ ഇന്ത്യൻസിന് എന്താണ് സംഭവിച്ചത്? ഹാർദിക് പണ്ഡ്യ വിമർശനശരമേറ്റുവാങ്ങേണ്ട ആളാണോ? ഈ സീസണിൽ 25 മത്സരങ്ങള്‍ പൂർത്തിയാകുമ്പോൾ, ടീമുകളുടെയും കളിക്കാരുടെയും ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Are Mumbai, CSK, and Kolkata still clinging to their old…
ക്ലാസിക് ഗെയിം കളിക്കുന്ന മുംബൈക്ക് ഇതുവരെ ഇപ്പോഴത്തെ ഈ മോഡേൺ ട്വന്റി20യുടെ ഒരു സ്പീഡിലേക്ക് ഓടിയെത്താൻ സാധിക്കുന്നില്ലേ? സൂര്യകുമാർ യാദവിന്റെ പ്ലാൻ പൊളിയാൻ കാരണമെന്ത്? സഞ്ജു ബാറ്റിങ് നായകനായി ഉയരുകയാണോ? ഐപിഎലിൽ ടീമുകളുടെ ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.- Is Mumbai Indians' 'classic' approach holding them back from the high-octane pace of modern T20 cricket? Despite the firepower, they seem to be struggling to find that top gear. We…
ഐപിഎലിൽ ചെന്നൈ പ്രതീക്ഷിച്ച ഫോമിലേക്ക് ഇനിയും ഉയർന്നിട്ടില്ല. സഞ്ജുവിന്റെ അവസ്ഥയും അതുതന്നെ. ഗുജറാത്ത് ടൈറ്റൻസിന്റെ തിരിച്ചുവരവ് എങ്ങനെയാകും? രാജസ്ഥാൻ റോയൽസിനു കേരളത്തിൽ ആരാധകർ കൂടാൻ കാരണമെന്താണ്? കൊൽക്കത്തയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളെന്താണ്? രാജസ്ഥാൻ ‘യങ്’ ടീമായി മാറുന്നതിനു പിന്നിലെന്ത്? ഐപിഎലിൽ ടീമുകളുടെ ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.- translate to english in asporty podcast language…
ഐപിഎൽ പത്തൊൻപതാം സീസൺ തുടങ്ങുകയായി. 17 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കപ്പടിച്ച ആർസിബി അതു നിലനിർത്തുമോ? ഏറ്റവുമധികം ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇക്കുറി തിരിച്ചുവരവ് നടത്തുമോ? സഞ്ജുവിന്റെ ചെന്നൈ ജേതാക്കളാകുമോ? വൈഭവ് സൂര്യവംശിയെ എല്ലാവരും ‘റീഡ്’ ചെയ്തുകഴിഞ്ഞോ? വിഗ്നേഷ് പുത്തൂർ തിളങ്ങുമോ? എന്നൊക്കെയുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് നിറയുന്നു. ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The 19th edition of the IPL is officially here,…
തമിഴ്നാട്ടുകാർ‌ക്ക് സഞ്ജുവിനെ കൂടുതൽ ഇഷ്ടമാകാൻ കാരണമെന്താണ്? ട്വന്റി20യിലെ ‘പവർഹൗസ്’ ആകാൻ ഇന്ത്യയ്ക്കു വഴിതെളിച്ചത് എന്താണ്? ഇവിടെ ഹൈദരാബാദ് സൺറൈസേഴ്സ് വ്യത്യസ്തമാകുന്നത് എങ്ങനെ? ഇക്കുറി ഐപിഎൽ കളിനിയമത്തിൽ മാറ്റങ്ങളുണ്ടാകുമോ? ഐപിഎൽ പത്തൊൻപതാം സീസണിലെ വിശേഷങ്ങളും ഒരുക്കങ്ങളും വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Why does Tamil Nadu have a massive soft spot for Sanju Samson? What exactly paved the way for India to become a global T20 Powerhouse?…
About Manorama SPORTS
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html
Manorama SPORTS is a Malayalam sport podcast from Manorama Online. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.