6 Oct 2026 · 5 minNew
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം
2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Podcast · News
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
6 Oct 2026 · 5 minNew
2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
6 Oct 2026 · 5 minNew
2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം... #sbsaudiopodcast
5 Oct 2026 · 4 minNew
2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
5 Oct 2026 · 11 minNew
ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
3 Oct 2026 · 10 min
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
3 Oct 2026 · 9 min
ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
2 Oct 2026 · 4 min
2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
2 Oct 2026 · 11 min
ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
2 Oct 2026 · 5 min
ഓസ്ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി... #sbsaudiopodcast
1 Oct 2026 · 5 min
2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
1 Oct 2026 · 10 min
റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
30 Sep 2026 · 5 min
2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
30 Sep 2026 · 10 min
ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റ് 'AI agent' ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ AI സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് എ ഐ ഏജന്റെന്നും , മെഡികെയർ വെബ്സൈറ് ഹാക്കിങ്ങിനെ കുറിച്ചും, AI യുടെ വളർച്ച ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചും വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
29 Sep 2026 · 4 min
2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
29 Sep 2026 · 8 min
ഒക്ടോബർ ഒന്നു മുതൽ ഓസ്ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
28 Sep 2026 · 7 min
Do you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സമീപിക്കണം എന്നറിയാമോ? ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിലെ മൂന്ന് തലങ്ങളെ മൂന്ന് അനുഭവ കഥകളിലൂടെ മനസിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help…
28 Sep 2026 · 4 min
How do Australia’s governments, laws and public services affect your everyday life? Through real stories, this introduction to the series shows you where to start when you need information and support, and how to question a decision. - ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ലാം അറിയാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made…
28 Sep 2026 · 5 min
2026 സെപ്റ്റംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
28 Sep 2026 · 22 min
ഓസ്ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഈ പ്രധാന വിവരങ്ങൾ ബ്രിസ്ബേനിലെ ലോൺ ഹൗസ് ലെൻഡിംഗ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് ബ്രോക്കറായ ടോം ജോസഫ് പങ്കുവെക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ…
26 Sep 2026 · 10 min
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
25 Sep 2026 · 15 min
കുടിയേറ്റം കുറയ്ക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെയും താത്കാലിക വിസകളിലുള്ളവരെയും എങ്ങനെയൊക്കെ ബാധിക്കുമെന്നും കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളും കേൾക്കാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
25 Sep 2026 · 4 min
2026 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
24 Sep 2026 · 4 min
2026 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
24 Sep 2026 · 7 min
വിപണിയിൽ പണപ്പെരുപ്പ സമ്മർദം കൂടിയതോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ചർച്ചകൾ സജീവമാണ്. വർധന പ്രാബല്യത്തിൽ വന്നാൽ, ഈ വർഷം നാലാം തവണയാകും പലിശ നിരക്ക് ഉയരുക. ഇത് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ തീരുമാനമുണ്ടാകും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.... #sbsaudiopodcast
23 Sep 2026 · 4 min
2026 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
23 Sep 2026 · 11 min
രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓസ്ട്രേലിയയിലെ പഠന നിലവാരം എന്ന് സൂചിപ്പിക്കുന്ന ആഗോള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കണക്ക്, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളെക്കാൾ പിറകിലാണ് ഓസ്ട്രേലിയയിലെ വിദ്യാർത്ഥികൾ.എന്തുകൊണ്ട് പഠനനിലവാരം കുറയുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെയൊക്കെ പഠനത്തിൽ സഹായിക്കാമെന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. അധ്യാപകനായ ജോസ് ഇല്ലിപ്പറമ്പിലും ചില നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. #sbsaudiopodcast
22 Sep 2026 · 5 min
2026 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
22 Sep 2026 · 5 min
പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമായി മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്താണ് എൽ നിനോ എന്നും, ഇത് ഓസ്ട്രേലിയൻ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിശദമായി കേൾക്കാം... #sbsaudiopodcast
21 Sep 2026 · 5 min
2026 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
21 Sep 2026 · 15 min
ഓസ്ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? മെൽബണിലെ ബയേഴ്സ് നിഷിൽ ബയേഴ്സ് ഏജന്റായി പ്രവർത്തിക്കുന്ന വിവേക് കൃഷ്ണൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് is a Malayalam news podcast from SBS. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.
Get it on Google Play