Episode notes
കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്കാരിക - രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകളാണ് യു. ജയചന്ദ്രൻ എഴുതിയ ‘വെയിൽക്കാലങ്ങൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം കേൾക്കാം. യു. ജയചന്ദ്രൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
Podcast
Truecopy THINK - Malayalam Podcasts
Truecopythink · Society & Culture · Malayalam
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
More from Truecopy THINK - Malayalam Podcasts All episodes →
-
7 Sep 2026 · 39 min
നേപ്പാൾ ദുരന്തം
സാധാരണക്കാരും തൊഴിലാളികളും വിനോദ സഞ്ചാരികളുമായ ആയിരക്കണക്കിന് മനുഷ്യരാണ് നേപ്പാൾ ദുരന്തത്തിൽപ്പെട്ട് ഇല്ലാതായത്. ദുരന്തമുണ്ടായതിൻ്റെയും ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയും അധികമായതിൻ്റെയും കാരണങ്ങൾ യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം അതിർത്തികളില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിന് ഹിമാലയത്തോടും പശ്ചിമഘട്ടത്തോടും പൊതുവായി പലതും പറയുവാനുമുണ്ട്. ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.
-
6 Sep 2026 · 1 hr 1 min
നേപ്പാളിൽ ശരിക്കും എന്താണ് സംഭവിച്ചത്?
നേ പ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് സമഗ്രമായി വിശദീകരിക്കുകയാണ് കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവിയും ഹിമാലയൻ മേഖലകളിലും ധ്രുവപ്രദേശങ്ങളിലും പഠനം നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞനായ ഡോ. സുനിൽ പി.എസ്. ആയിരത്തിലേറെപ്പേർ മരിക്കുകയും 4000 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തം കാലാവസ്ഥാ - പ്രകൃതി പ്രതിഭാസങ്ങൾ എത്രമാത്രം പ്രവചനാതീതമാണ് എന്ന മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ദുരന്തങ്ങളെ നേരിടാൻ എങ്ങനെ സമൂഹങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നും വിശകലനം ചെയ്യുന്നു.
-
5 Sep 2026 · 19 min
നൃത്തം, സമരം, മതത്തിൻ്റെ ഭയം; കാന്തപുരത്തിൻ്റെ പ്രസ്താവനയ്ക്ക് കെ.ഇ.എന്നിൻ്റെ മറുപടി
സ് ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരുടെ പ്രസംഗം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കെ.ഇ.എൻ സംസാരിക്കുന്നു.
-
4 Sep 2026 · 39 min
ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ
ഒ രു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രകാശ് വർമയുടെ പരസ്യജീവിതം
-
3 Sep 2026 · 35 min
ഖസാക്കിലെ വിജയൻ, വിമർശനങ്ങളെ നേരിട്ട ഒ.വി. വിജയൻ: ഒ.വി. ഉഷ സംസാരിക്കുന്നു
ഒ. വി. വിജയന്റെ വ്യക്തിജീവിതവും എഴുത്തുജീവിതവും ഓർക്കുകയാണ് സഹോദരിയും കവിയുമായ ഒ.വി. ഉഷ. 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ പിറവി, ജീവിതത്തിലും എഴുത്തിലും അദ്ദേഹം പിന്തുടർന്ന വേറിട്ട സമീപനങ്ങൾ, സഹോദരി ഒ.വി. ശാന്ത അദ്ദേഹത്തിന്റെ എഴുത്തിൽ ചെലുത്തിയ സ്വാധീനം, വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു ഒ.വി. ഉഷ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ‘എഴുത്തുവഴിയിലെ ഒറ്റ ചുവട്’- PART TWO.
-
1 Sep 2026 · 38 min
ഐഡന്റിറ്റിയിൽനിന്ന് സ്വതന്ത്രയായ, മേൽവിലാസമുക്തയായ നർത്തകി, നൃത്തം…
‘ഏതു സമയത്താണ് ഞാൻ എന്റെ ഐഡന്റിറ്റി discard ചെയ്യാൻ തയ്യാറാകുന്നത്, ആ സമയത്താണ് നമ്മൾ ലിബറേറ്റഡാകുക. ചിലർ നമുക്ക് മേൽവിലാസമൊക്കെ തരും. എന്നാൽ അത്തരം അഡ്രസുകളെല്ലാം കുടഞ്ഞുകളഞ്ഞ വ്യക്തിയാണ് ഞാൻ’- നൃത്തം എന്ന ആവിഷ്കാരത്തിന്റെയും നർത്തകി എന്ന കലാകർതൃത്വത്തിന്റെയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മേതിൽ ദേവികയുടെ നൃത്തജീവിതം. അഭിമുഖം: സനിത മനോഹർ.
-
31 Aug 2026 · 16 min
വികാരം ഭരിക്കുന്ന മീഡിയ, റേറ്റിങ്ങിന്റെ നൈമിഷിക രസങ്ങൾ
‘‘നാല് ദശാബ്ദത്തിലേറെയുള്ള എന്റെ സജീവ മാധ്യമകാലത്ത് മാധ്യമപ്രവർത്തകർ ഇത്രയധികം വെറുക്കപ്പെട്ട കാലം ഓർമ്മയിലില്ല. സഹിഷണതയും ക്ഷമയും കുറഞ്ഞകാലത്ത് അവസരം കിട്ടുമ്പോഴെല്ലാം “മാപ്രാകളെ” ആക്രമിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു’’- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
-
30 Aug 2026 · 21 min
ചാനൽ സ്റ്റുഡിയോകളിലെ പിടികിട്ടാപ്പുള്ളികൾ
വി ശ്വാസ്യത സമ്പൂർണമായി ഇല്ലാതാക്കി, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കുറ്റകൃത്യമാണ് ചില ചാനലുകൾ നടത്തുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ‘കണ്ടെത്തി’ എന്ന വാർത്തയും ലയണൽ മെസ്സിയുടെ പേരിൽ, ഒരു ചാനൽ ഉടമസ്ഥതയെ മറയാക്കി അരങ്ങേറിയ തട്ടിപ്പുകളും ജേണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിസ്ഥാനങ്ങളെയാണ് തകർത്തുകളയുന്നത്. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
-
29 Aug 2026 · 1 hr 1 min
രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ; മുത്തങ്ങ കേസ്, വിചാരണ, വിധി: അനീതിയുടെ അനുഭവം തുറന്നുപറയുന്നു
മു ത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ 22 ദിവസത്തെ തടവുശിക്ഷയ്ക്കുശേഷം ജയിൽമോചിതരായ രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ എന്നിവർ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു. മുത്തങ്ങ സംഭവത്തിൽ ആദിവാസികൾക്കെതിരെ നടന്ന സംഘടിത ഗൂഢാലോചന, കേസിലും വിചാരണയിലും നേരിട്ട വിവേചനങ്ങൾ, കൊല്ലപ്പെട്ട ജോഗിയ്ക്കും പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗോത്രമനുഷ്യർക്കും നീതി ലഭ്യമാക്കാനുള്ള നിയമനടപടികൾ, യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റെ പാശ്ചാത്തലത്തിൽ ഭൂസമരങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനുമായി സംസാരിക്കുന്നു.
-
25 Aug 2026 · 56 min
പുതുതലമുറയെ കാണുക, കേൾക്കുക. യാഥാസ്ഥിതികരേ മിണ്ടാതിരികുക
പുതിയ തലമുറയുടെ രീതികളിൽ നിന്നും സമരങ്ങളിൽ നിന്നും യാഥാസ്ഥിതികരായ മനുഷ്യർക്ക് ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട് എന്ന് പറയുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ പരിസ്ഥിതി - മനുഷ്യാകാശ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീധർ രാധാകൃഷ്ണൻ. സി.ജെ.പി സമരം, ജെല്ലിക്കെട്ട് സമരം, അർബർ ഫ്ലഡ്, കേരളത്തിലെ നിർമാണ രീതികൾ തുടങ്ങി നിരവധി കാര്യങ്ങൾ സംസാരിക്കുന്നു.
