Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode · Truecopy THINK - Malayalam Podcasts

ചാനൽ സ്റ്റുഡിയോകളിലെ പിടികിട്ടാപ്പുള്ളികൾ

30 Aug 2026 · 20 min

Play episode WhatsApp Download

Episode notes

വി ശ്വാസ്യത സമ്പൂർണമായി ഇല്ലാതാക്കി, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കുറ്റകൃത്യമാണ് ചില ചാനലുകൾ നടത്തുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ‘കണ്ടെത്തി’ എന്ന വാർത്തയും ലയണൽ മെസ്സിയുടെ പേരിൽ, ഒരു ചാനൽ ഉടമസ്ഥതയെ മറയാക്കി അര​ങ്ങേറിയ തട്ടിപ്പുകളും ജേണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിസ്ഥാനങ്ങളെയാണ് തകർത്തുകളയുന്നത്. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

Podcast

Truecopy THINK - Malayalam Podcasts

Truecopythink · Society & Culture · Malayalam

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

More from Truecopy THINK - Malayalam Podcasts All episodes →

  1. 4 Sep 2026 · 39 min

    ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ

    ഒ രു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്‌പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രകാശ് വർമയുടെ പരസ്യജീവിതം

  2. 3 Sep 2026 · 35 min

    ഖസാക്കിലെ വിജയൻ, വിമർശനങ്ങളെ നേരിട്ട ഒ.വി. വിജയൻ: ഒ.വി. ഉഷ സംസാരിക്കുന്നു

    ഒ. വി. വിജയന്റെ വ്യക്തിജീവിതവും എഴുത്തുജീവിതവും ഓർക്കുകയാണ് സഹോദരിയും കവിയുമായ ഒ.വി. ഉഷ. 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ പിറവി, ജീവിതത്തിലും എഴുത്തിലും അദ്ദേഹം പിന്തുടർന്ന വേറിട്ട സമീപനങ്ങൾ, സഹോദരി ഒ.വി. ശാന്ത അദ്ദേഹത്തിന്റെ എഴുത്തിൽ ചെലുത്തിയ സ്വാധീനം, വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു ഒ.വി. ഉഷ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ‘എഴുത്തുവഴിയിലെ ഒറ്റ ചുവട്’- PART TWO.

  3. 1 Sep 2026 · 11 min

    വെയിൽക്കാലങ്ങൾ

    കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്​കാരിക - രാഷ്​ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകളാണ് യു. ജയചന്ദ്രൻ എഴുതിയ ‘വെയിൽക്കാലങ്ങൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം കേൾക്കാം. യു. ജയചന്ദ്രൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.

  4. 1 Sep 2026 · 38 min

    ഐഡന്റിറ്റിയിൽനിന്ന് സ്വതന്ത്രയായ, മേൽവിലാസമുക്തയായ നർത്തകി, നൃത്തം…

    ‘ഏതു സമയത്താണ് ഞാൻ എന്റെ ഐഡന്റിറ്റി discard ചെയ്യാൻ തയ്യാറാകുന്നത്, ആ സമയത്താണ് നമ്മൾ ലിബറേറ്റഡാകുക. ചിലർ നമുക്ക് മേൽവിലാസമൊക്കെ തരും. എന്നാൽ അത്തരം അഡ്രസുകളെല്ലാം കുടഞ്ഞുകളഞ്ഞ വ്യക്തിയാണ് ഞാൻ’- നൃത്തം എന്ന ആവിഷ്കാരത്തിന്റെയും നർത്തകി എന്ന കലാകർതൃത്വത്തിന്റെയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മേതിൽ ദേവികയുടെ നൃത്തജീവിതം. അഭിമുഖം: സനിത മനോഹർ.

  5. 31 Aug 2026 · 16 min

    വികാരം ഭരിക്കുന്ന മീഡിയ, റേറ്റിങ്ങിന്റെ നൈമിഷിക രസങ്ങൾ

    ‘‘നാല് ദശാബ്ദത്തിലേറെയുള്ള എന്റെ സജീവ മാധ്യമകാലത്ത് മാധ്യമപ്രവർത്തകർ ഇത്രയധികം വെറുക്കപ്പെട്ട കാലം ഓർമ്മയിലില്ല. സഹിഷണതയും ക്ഷമയും കുറഞ്ഞകാലത്ത് അവസരം കിട്ടുമ്പോഴെല്ലാം “മാപ്രാകളെ” ആക്രമിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു’’- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

  6. 29 Aug 2026 · 1 hr 1 min

    രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ; മുത്തങ്ങ കേസ്, വിചാരണ, വിധി: അനീതിയുടെ അനുഭവം തുറന്നുപറയുന്നു

    മു ത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ 22 ദിവസത്തെ തടവുശിക്ഷയ്ക്കുശേഷം ജയിൽമോചിതരായ രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ എന്നിവർ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു. മുത്തങ്ങ സംഭവത്തിൽ ആദിവാസികൾക്കെതിരെ നടന്ന സംഘടിത ഗൂഢാലോചന, കേസിലും വിചാരണയിലും നേരിട്ട വിവേചനങ്ങൾ, കൊല്ലപ്പെട്ട ജോഗിയ്ക്കും പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗോത്രമനുഷ്യർക്കും നീതി ലഭ്യമാക്കാനുള്ള നിയമനടപടികൾ, യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റെ പാശ്ചാത്തലത്തിൽ ഭൂസമരങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനുമായി സംസാരിക്കുന്നു.

  7. 25 Aug 2026 · 56 min

    പുതുതലമുറയെ കാണുക, കേൾക്കുക. യാഥാസ്ഥിതികരേ മിണ്ടാതിരികുക

    പുതിയ തലമുറയുടെ രീതികളിൽ നിന്നും സമരങ്ങളിൽ നിന്നും യാഥാസ്ഥിതികരായ മനുഷ്യർക്ക് ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട് എന്ന് പറയുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ പരിസ്ഥിതി - മനുഷ്യാകാശ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീധർ രാധാകൃഷ്ണൻ. സി.ജെ.പി സമരം, ജെല്ലിക്കെട്ട് സമരം, അർബർ ഫ്ലഡ്, കേരളത്തിലെ നിർമാണ രീതികൾ തുടങ്ങി നിരവധി കാര്യങ്ങൾ സംസാരിക്കുന്നു.

  8. 24 Aug 2026 · 27 min

    ഐ.എ.എസുകാർക്കു വേണം, നിലപാട്, സർവീസ് ജീവിതം തുറന്നുപറയുന്നു നളിനി നെറ്റോ

    കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർ പദവിയിലെത്തുന്ന ആദ്യ സ്ത്രീയും ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന നാലാമത്തെ സ്ത്രീയുമായിരുന്നു നളിനി നെറ്റോ. സ്കൂൾ/കോളേജ് കാലഘട്ടത്തിലെ ഓർമകളിൽ നിന്ന് തുടങ്ങി ഭരണനേതൃത്വത്തിന്റെ പരമോന്നത പദവി വരെ എത്തിയ സംഭവബഹുലമായ സർവീസ് ജീവിതം പറയുകയാണ് അവർ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി തുടങ്ങിയ നിർണായക പദവികളിലിരുന്ന് അഭിമുഖീകരിച്ച അനുഭവങ്ങൾ, നേരിട്ട സമ്മർദ്ദങ്ങൾ, നിലപാടുകളിൽ ഉറച്ചു നിന്ന സർവീസ് കാലം, ഐ.എ.എസ് ഉദ്യോഗസ്ഥർ സർവീസ് ജീവിതത്തിൽ പുലർത്തേണ്ട നിലപാടുകൾ എന്നിവയെ കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

  9. 23 Aug 2026 · 54 min

    കല്ലറ ഗോപനൊപ്പം പാട്ടുകളുടെ മലർമഞ്ചലിൽ

    ഒൻപത് തവണ മികച്ച ഗായകനും ഇത്തവണ സംഗീത സംവിധായകനുമുള്ള സംസ്ഥാന നാടക അവാർഡ് നേടിയിട്ടുണ്ട് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ കല്ലറ ഗോപൻ. ലളിതഗാനത്തിന് നൽകിയ സമഗ്രസംഭവനകൾക്ക് സംഗീത നാടക അക്കാദമി ആദരവും നേടി. നാടകഗാനങ്ങളുടെ അതിസമ്പന്നമായ ഒരു കാലം കല്ലറ ഗോപന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ അനുഭവിച്ചത്. ആ കാലം അദ്ദേഹം ഓർത്തെടുക്കുന്നു. ജി. ദേവരാജൻ, എം. ജി. രാധാകൃഷ്ണൻ, കെ. പി. ഉദയഭാനു, എം. കെ. അർജുനൻ എന്നീ മാസ്റ്റർമാർ വഴികാട്ടികളായ അനുഭവം. പ്രിയ സുഹൃത്തുക്കളായ പി. ജയചന്ദ്രൻ, വേണുഗോപാൽ എന്നിവരുമൊത്തുള്ള സൗഹൃദം. ഒപ്പം, നിറയെ പാട്ടുകളും പാടി, സനിത മനോഹറിനൊപ്പം ഒരു പാട്ടുസഞ്ചാരം.

  10. 22 Aug 2026 · 28 min

    റീഹാബിലിറ്റേഷന് വ്യവസ്ഥയില്ലെങ്കിൽ ലഹരി വേട്ടകൊണ്ട് മാത്രം ഗുണമുണ്ടാവില്ല

    മ യക്കു മരുന്നുകളുടെ സപ്ലൈ മുറിച്ചുമാറ്റിയതു കൊണ്ട് മാത്രം ലഹരിയെന്ന സാമൂഹിക വിപത്ത് സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാവില്ല എന്ന് പറയുകയാണ് മനശാസ്‌ത്രജ്ഞനായ ഡോ. മനോജ് കുമാർ. വ്യക്തി മുതൽ ഭരണകൂടം വരെയുള്ള എല്ലാ അടരുകളിലും ഒരുപോലെയുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പുനരധിവാസവും അതിനുള്ള തുടർച്ചയും അതിപ്രധാനമായ കാര്യമാണ്. അത് ഭരണകൂട തലത്തിൽത്തന്നെ ഉണ്ടാവേണ്ടതുണ്ട്.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play